'നീരജിന്റെ അമ്മ എന്റെയും അമ്മ, അവര്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു'; ഒളിമ്പിക്സ് ഗോള്‍ഡുമായി പാക്കിസ്ഥാനില്‍ എത്തിയ അര്‍ഷാദിന്റെ പ്രതികരണം
ലഹോര്‍: പാരീസ് ഒളിമ്പിക്സിലെ ജാവലിന്‍ ത്രോ മത്സരത്തിലെ സ്വര്‍ണമെഡല്‍ നേട്ടത്തോടെ നിറുകയിലാണ് അര്‍ഷാദ് നദീം. പാക്കിസ്ഥാനില്‍ ഒരു നാഷണല്‍ ഹീറോയായി അര്‍ഷാദ് മാറി. ഇതിനിടെയും നീരജ് ചോപ്രയുമായുള്ള സൗഹൃദത്തിന്റെ പേരിലും അമ്മ സരോജ് ദേവിയുടെ പ്രതികരണത്താലും ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട് രണ്ട് ജാവലിന്‍ താരങ്ങള്‍. ര്ഷാദും തനിക്ക് മകനെ പോലെയാണെന്ന് നീരജിന്റെ മാതാവ് സരോജ് ദേവിയും തിരിച്ച് ഇതേ രീതിയില്‍ അര്‍ഷദിന്റെ മാതാവ് റസിയ പര്‍വീനും പ്രതികരിച്ചതോടെയാണ് ഇരു അമ്മമാരെയും ലോകം വാഴ്ത്തിയത്. ഇപ്പോഴിതാ പാകിസ്താനില്‍ തിരിച്ചെത്തിയ […]
- Share
- Tweet
- Telegram
- LinkedIniiiii
ലഹോര്‍: പാരീസ് ഒളിമ്പിക്സിലെ ജാവലിന്‍ ത്രോ മത്സരത്തിലെ സ്വര്‍ണമെഡല്‍ നേട്ടത്തോടെ നിറുകയിലാണ് അര്‍ഷാദ് നദീം. പാക്കിസ്ഥാനില്‍ ഒരു നാഷണല്‍ ഹീറോയായി അര്‍ഷാദ് മാറി. ഇതിനിടെയും നീരജ് ചോപ്രയുമായുള്ള സൗഹൃദത്തിന്റെ പേരിലും അമ്മ സരോജ് ദേവിയുടെ പ്രതികരണത്താലും ഏറെ ശ്രദ്ധേയമായി മാറിയിട്ടുണ്ട് രണ്ട് ജാവലിന്‍ താരങ്ങള്‍. ര്ഷാദും തനിക്ക് മകനെ പോലെയാണെന്ന് നീരജിന്റെ മാതാവ് സരോജ് ദേവിയും തിരിച്ച് ഇതേ രീതിയില്‍ അര്‍ഷദിന്റെ മാതാവ് റസിയ പര്‍വീനും പ്രതികരിച്ചതോടെയാണ് ഇരു അമ്മമാരെയും ലോകം വാഴ്ത്തിയത്.
ഇപ്പോഴിതാ പാകിസ്താനില്‍ തിരിച്ചെത്തിയ നദീം നീരജിന്റെ മാതാവിന് നന്ദി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. 'നീരജ് ചോപ്രയുടെ അമ്മ എന്റെയും അമ്മയാണ്' എന്നായിരുന്നു നദീമിന്റെ പ്രതികരണം. 'ഒരു അമ്മ എല്ലാവര്ക്കും ഒരു അമ്മയാണ്, അതിനാല്‍ അവര്‍ എല്ലാവര്ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. നീരജ് ചോപ്രയുടെ അമ്മയോട് ഞാന്‍ നന്ദിയുള്ളവനാണ്. അവര്‍ എന്റെയും അമ്മയാണ്. അവര്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചു, ലോക വേദിയില്‍ പ്രകടനം നടത്തിയ ദക്ഷിണേഷ്യയില്‍ നിന്നുള്ള രണ്ട് കളിക്കാര്‍ മാത്രമാണ് ഞങ്ങള്‍' -എന്നിങ്ങനെയായിരുന്നു നദീം നാട്ടിലെത്തിയ ശേഷം പാകിസ്താന് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പാകിസ്താന് വേണ്ടി ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യ താരമായി മാറിയ അര്‍ഷാദിന് നാട്ടില്‍ പ്രൗഢോജ്വല സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിനാളുകളാണ് താരത്തെ വരവേല്‍ക്കാന്‍ ആര്‍പ്പുവിളികളുമായി എയര്‍പോര്‍ട്ടിലെത്തിയത്. ജാവലിന്‍ മത്സരം പൂര്‍ത്തിയായതിന് പിന്നാലെയാണ് നീരജിന്റെ അമ്മ സരോജ് ദേവിയുടെ ഹൃദ്യമായ പ്രതികരണം വന്നത്. 'ഞങ്ങള്‍ വളരെ സന്തോഷത്തിലാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം വെള്ളിയും സ്വര്‍ണത്തിന് തുല്യമാണ്. സ്വര്‍ണം നേടിയവനും ഞങ്ങളുടെ മകനെപ്പോലെയാണ്. നീരജിന് പരിക്കുണ്ടായിരുന്നു, അതിനാല്‍ ഈ പ്രകടനത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. അവന് തിരിച്ചുവരുമ്പോള്‍ പ്രിയപ്പെട്ട ഭക്ഷണം ഞാന്‍ പാകം ചെയതുവെക്കും' -എന്നിങ്ങനെയായിരുന്നു സരോജ് ദേവി പ്രതികരിച്ചത്.
ഇതിന് പിന്നാലെ അര്‍ഷാദിന്റെ മാതാവും സമാന പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. 'നീരജും എനിക്ക് മോനെ പോലെ തന്നെയാണ്. നദീമിന്റെ സുഹൃത്തും സഹോദരനുമാണ് അവന്. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. അവനെ ദൈവം അനുഗ്രഹിക്കട്ടെ, അവന് ഇനിയും മെഡലുകള്‍ നേടാന്‍ സാധിക്കട്ടെ. അവര്‍ സഹോദരങ്ങളെ പോലെയാണ്, ഞാന്‍ നീരജിന് വേണ്ടിയും പ്രാര്ഥിക്കാറുണ്ട്,' അര്‍ഷാദിന്റെ അമ്മ പറഞ്ഞു.