എങ്ങിനെയാണ് ഈ കള്ളങ്ങള്‍ ഉണ്ടാകുന്നത്! ഒളിംപിക്സിനായി 1.50 കോടി രൂപ നല്‍കിയെന്ന റിപ്പോര്‍ട്ട് ഞെട്ടിച്ചു; വെളിപ്പെടുത്തലുമായി അശ്വിനി പൊന്നപ്പ
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സിനായി ഒരുങ്ങാന്‍ കേന്ദ്രത്തില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ബാഡ്മിന്റണ്‍ താരം അശ്വനി പൊന്നപ്പ.ഒന്നര കോടി രൂപ നല്‍കിയെന്ന റിപ്പോര്‍ട്ട് ഞെട്ടിച്ചെന്നും അശ്വിനി വ്യക്തമാക്കി.അശ്വിനി പൊന്നപ്പ-തനിഷ വനിതാ ഡബിള്‍സ് ടീമിനാണ് ഒന്നരക്കോടി അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. "പണം നല്‍കിയതായി റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒന്നരക്കോടി രൂപ എനിക്കു നല്‍കിയതാണ് പറയുന്നത്. സാമ്പത്തിക സഹായം ലഭിക്കാത്തതില്‍ എനിക്ക് പരാതിയില്ല. പക്ഷേ, പണം തരാതെ അതു നല്‍കിയെന്നാണ് അവകാശപ്പെടുന്നത്. പരിശീലകനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സിനായി ഒരുങ്ങാന്‍ കേന്ദ്രത്തില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി ബാഡ്മിന്റണ്‍ താരം അശ്വനി പൊന്നപ്പ.ഒന്നര കോടി രൂപ നല്‍കിയെന്ന റിപ്പോര്‍ട്ട് ഞെട്ടിച്ചെന്നും അശ്വിനി വ്യക്തമാക്കി.അശ്വിനി പൊന്നപ്പ-തനിഷ വനിതാ ഡബിള്‍സ് ടീമിനാണ് ഒന്നരക്കോടി അനുവദിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.
"പണം നല്‍കിയതായി റിപ്പോര്‍ട്ട് കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. ഒന്നരക്കോടി രൂപ എനിക്കു നല്‍കിയതാണ് പറയുന്നത്. സാമ്പത്തിക സഹായം ലഭിക്കാത്തതില്‍ എനിക്ക് പരാതിയില്ല. പക്ഷേ, പണം തരാതെ അതു നല്‍കിയെന്നാണ് അവകാശപ്പെടുന്നത്. പരിശീലകനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. പഴ്സനല്‍ ട്രെയ്നര്ക്കുള്ള പണം ഞാനാണ് നല്‍കുന്നത്' അശ്വിനി പറഞ്ഞു.
'വസ്തുതകള്‍ ഇല്ലാതെ എങ്ങനെ ഒരു ലേഖനം എഴുതാനാകും? എങ്ങനെയാണ് ഈ കള്ളങ്ങള്‍ എഴുതപ്പെടുന്നത്? ഓരോരുത്തര്‍ക്കും ഒന്നരക്കോടി ലഭിച്ചോ? ആരില്‍നിന്ന്? എന്തിനുവേണ്ടി? ഞാന്‍ ഈ പണം സ്വകരിച്ചിട്ടില്ല.ഫണ്ടിങ്ങിനുള്ള ടോപ്സിലോ മറ്റേതെങ്കിലും സംഘടനയിലോ ഞാന്‍ അംഗമായിരുന്നില്ല', അശ്വിനി എക്സില്‍ പറഞ്ഞു.
പാരീസ് ഒളിമ്പിക്സ് ബാഡ്മിന്റണില്‍ വനിതാ ഡബിള്‍സില്‍ ആശ്വിനിയും തനിഷയും ഗ്രൂപ്പ് ഘട്ടത്തില്‍തന്നെ പുറത്തായിരുന്നു.മലയാളി താരം എച്ച്.എസ്. പ്രണോയിക്ക് 1.8 കോടിയും സാത്വിക്-ചിരാഗ് സഖ്യത്തിന് 5.62 കോടിയും ട്രെയിനിങ്ങിനായി ചെലവഴിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പ്രണോയ് പ്രീക്വാര്‍ട്ടറില്‍ ഇന്ത്യയുടെതന്നെ ലക്ഷ്യ സെന്നിനോട് തോറ്റ് പുറത്തായി. സാത്വിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറിലും പുറത്തായി. പി.വി. സിന്ധുവിനും ലക്ഷ്യ സെന്നിനും ജര്‍മനിയിലും ഫ്രാന്‍സിലും പരിശീലനം നേടുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.