'വിനേഷ് തോറ്റതല്ല, തോല്‍പ്പിച്ചതാണ്, ഞങ്ങള്‍ക്ക് എന്നും വിനേഷ് ആണ് വിജയി, രാജ്യത്തിന്റെ അഭിമാനം'; വിരമിക്കല്‍ തീരുമാനത്തില്‍ പ്രതികരിച്ചു ബജറംഗ് പൂനിയ
ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ മെഡില്നേട്ടത്തിന് അരികെ വീണതോടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ഇന്ത്യ. അപ്രതീക്ഷിതമായിരുന്നു അവരുടെ തീരുമാനം. ഇപ്പോഴിതാ വിനേഷിന് പിന്തുണച്ചു ബജറംഗ് പൂനിയ രംഗത്തുവന്നു. വിനേഷ് തോറ്റതല്ല തോല്‍പ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. ഞങ്ങള്‍ക്ക് എന്നും വിനേഷ് ആണ് വിജയി. വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്ന് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പാരിസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2028ലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്സിനായി തയ്യാറെടുക്കണമെന്ന അഭ്യര്‍ത്ഥനകളോട് […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സില്‍ മെഡില്നേട്ടത്തിന് അരികെ വീണതോടെ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന്റെ ഞെട്ടലിലാണ് ഇന്ത്യ. അപ്രതീക്ഷിതമായിരുന്നു അവരുടെ തീരുമാനം. ഇപ്പോഴിതാ വിനേഷിന് പിന്തുണച്ചു ബജറംഗ് പൂനിയ രംഗത്തുവന്നു. വിനേഷ് തോറ്റതല്ല തോല്‍പ്പിച്ചതാണെന്ന് താരം പ്രതികരിച്ചു. ഞങ്ങള്‍ക്ക് എന്നും വിനേഷ് ആണ് വിജയി. വിനേഷ് ഇന്ത്യയുടെ മകളും രാജ്യത്തിന്റെ അഭിമാനവുമാണെന്ന് ബജറംഗ് പൂനിയ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
പാരിസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെയാണ് താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 2028ലെ ലോസ് എയ്ഞ്ചല്‍സ് ഒളിംപിക്സിനായി തയ്യാറെടുക്കണമെന്ന അഭ്യര്‍ത്ഥനകളോട് താരം പ്രതികരിച്ചില്ല. എനിക്കെതിരായ മത്സരത്തില്‍ ഗുസ്തി വിജയിച്ചു. താന്‍ പരാജയപ്പെട്ടു. തന്റെ സ്വപ്നങ്ങളും ധൈര്യവും തകര്‍ക്കപ്പെട്ടു. ഇനിയൊരു പോരാട്ടത്തിന് ശക്തിയില്ല. 2001 മുതല്‍ 2024 വരെയുള്ള ഗുസ്തി കരിയറിനോട് വിടപറയുന്നു. എല്ലാവരും തന്നോട് ക്ഷമിക്കണണെന്നും വിനേഷ് സമൂഹമാധ്യമങ്ങളിലെ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കി.
അതിനിടെ വെള്ളി മെഡല്‍ നല്കണമെന്നുള്ള താരത്തിന്റെ അപ്പീലില്‍ കായിക തകര്‍ക്ക പരിഹാര കോടതിയുടെ ഇടക്കാല വിധി ഇന്ന് വന്നേക്കും. പാരിസ് ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലില്‍ കടന്നതിന് പിന്നാലെയാണ് താരത്തിന് അയോഗ്യത ലഭിച്ചത്. ഫൈനലിന് മുമ്പുള്ള ഭാരപരിശോധനയില്‍ പരാജയപ്പെട്ടതാണ് കാരണം. അനുവദനീയമായതിലും 100 ഗ്രാം കൂടുതലായിരുന്നു വിനേഷിന്റെ ഭാരം.
വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിഷയം ഉന്നയിച്ച് പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചേക്കും. ഇന്നലെ കേന്ദ്രമന്ത്രി നടത്തിയ പ്രസ്താവന തൃപ്തികരമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ പക്ഷം. ഈ സാഹചര്യത്തില്‍ ഫോഗട്ടിനായി കത്തുന്ന പ്രതിഷേധമാകും പാര്‍ലമെന്റില്‍ ഉയരുകയെന്നാണ് സൂചന.
അതേസമയം ദേശീയ ഗുസ്തി ഫെഡറേഷന് സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. വിനേഷ് ഫോഗട്ടിനൊപ്പം പാരീസിലുള്ള സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കെതിരെയാണ് അന്വേഷണം. പിഴവ് വിനേഷ് ഫോഗട്ടിന്റെ ഭാഗത്തല്ല മറിച്ച് സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്കാണ് സംഭവിച്ചതെന്നാണ് എ എ പി ആരോപിച്ചത്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം അന്വേഷിച്ചാകും ദേശീയ ഗുസ്തി ഫെഡറേഷന് മുന്നോട്ടുപോകുക.
വിഷയത്തില്‍ താരത്തിന് രാജ്യത്ത് വലിയ പിന്തുണയാണ് ലഭിച്ചത്. താരത്തെ പിന്തുണച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പ്രതിപക്ഷ നേതാവുമടക്കം എല്ലാവരും രംഗത്തെത്തി. ഈ വിഷമഘട്ടത്തില്‍ രാജ്യം ഒപ്പമുണ്ടെന്നാണ് ദ്രൗപതി മുര്‍മുവും മോദിയും രാഹുല്‍ ഗാന്ധിയും പ്രഖ്യാപിച്ചത്. അമിത് ഷാ, പ്രിയങ്ക ഗാന്ധി, സാക്ഷി മാലിക്ക്, സച്ചിന് തെന്‍ഡുല്‍ക്കര്‍, തുടങ്ങി രാഷ്ട്രീയ, കായിക, സാംസ്കാരിക മേഖലയിലെ പ്രമുഖരെല്ലാം ഫോഗട്ടിനെ വാഴ്ത്തി രംഗത്തെത്തി.