- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിമ്പിക്‌സ് ഹോക്കി: ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം വെങ്കലം; പാരീസിലും മലയാളി വന്‍മതിലായി; രണ്ടു ഒളിമ്പിക്‌സ് വെങ്കലവുമായി ശ്രീജേഷിന്റെ വിരമിക്കല്‍
പാരീസ്: വീണ്ടും ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് മെഡല്‍. പാരീസിലും ഇന്ത്യ വെങ്കലം നേടി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യയ്ക്ക് തുണയായത്. അങ്ങനെ ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടിയ ആദ്യ മലയാളിയായി ശ്രീജേഷ് മാറുകയാണ്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യയുടെ ഗോളിയും ശ്രീജേഷ് ആയിരുന്നു. ഇതേ ഇതിഹാസത്തിന്റെ കരുത്തില്‍ ഇന്ത്യ വീണ്ടും ഒളിമ്പിക്‌സില്‍ ഹോക്കി ചരിതം രചിക്കുകയാണ്. വെങ്കല മെഡല്‍ മത്സരത്തില്‍ സ്‌പെയിനിനെയാണ് ഇന്ത്യ തടഞ്ഞു നിര്‍ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് […]
പാരീസ്: വീണ്ടും ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് മെഡല്‍. പാരീസിലും ഇന്ത്യ വെങ്കലം നേടി. ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ മിന്നും സേവുകളാണ് ഇന്ത്യയ്ക്ക് തുണയായത്. അങ്ങനെ ഒളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടിയ ആദ്യ മലയാളിയായി ശ്രീജേഷ് മാറുകയാണ്. കഴിഞ്ഞ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യയുടെ ഗോളിയും ശ്രീജേഷ് ആയിരുന്നു. ഇതേ ഇതിഹാസത്തിന്റെ കരുത്തില്‍ ഇന്ത്യ വീണ്ടും ഒളിമ്പിക്‌സില്‍ ഹോക്കി ചരിതം രചിക്കുകയാണ്. വെങ്കല മെഡല്‍ മത്സരത്തില്‍ സ്‌പെയിനിനെയാണ് ഇന്ത്യ തടഞ്ഞു നിര്‍ത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് വിജയം
30, 33 മിനിറ്റുകളില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ഇന്ത്യയ്ക്കായി ഗോളടിച്ചത്. 18ാം മിനിറ്റില്‍ പെനല്‍റ്റി സ്‌ട്രോക്കില്‍നിന്ന് മാര്‍ക് മിറാലസാണ് സ്‌പെയിനെ ആദ്യം മുന്നിലെത്തിച്ചത്. അമിത് രോഹിന്‍ദാസിന്റെ സ്റ്റിക് ബ്ലോക്കിനെതിരെയാണു നടപടി. സ്‌പെയിന്റെ നീക്കം തടയാന്‍ ഗോളി പി.ആര്‍. ശ്രീജേഷിനു സാധിച്ചില്ല. പെനല്‍റ്റി കോര്‍ണറില്‍നിന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ആദ്യ ഗോളെത്തിയത്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ സ്‌കോര്‍ 1-1 എന്ന നിലയിലായിരുന്നു. 33ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറില്‍നിന്ന് ലക്ഷ്യം കണ്ട് ഹര്‍മന്‍പ്രീത് ഇന്ത്യയെ മുന്നിലെത്തിച്ചു. അതിന് ശേഷം ഇന്ത്യന്‍ പോസ്റ്റില്‍ ശ്രീജേഷ് വന്‍മതിലായി. സ്‌പെയിനിന് ശ്രീജേഷിനെ തോല്‍പ്പിക്കാനായില്ല. ഇതോടെ ഇന്ത്യയ്ക്ക് വെങ്കലം സ്വന്തമായി.
അവസാന ക്വാര്‍ട്ടറില്‍ ഇന്ത്യ പ്രതിരോധം കടുപ്പിച്ചു. നിരന്തര ആക്രമണം സ്‌പെയിന്‍ഡ നടത്തി. മത്സരം ഇന്ത്യന്‍ ഹാഫിലേക്ക് ചുങ്ങുന്ന തരത്തില്‍ കാര്യങ്ങളെത്തി. എന്നാല്‍ വെങ്കലത്തിന്റെ വില തിരിച്ചറിഞ്ഞ് ഇന്ത്യ പ്രതിരോധിച്ചു. അങ്ങനെ ഇന്ത്യയ്ക്ക് മറ്റൊരു വിജയ നിമിഷം ഒളിമ്പിക്‌സില്‍ സ്വന്തമായി. പി.ആര്‍.ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമാണ് ഇന്നത്തേത് . സെമിയില്‍ കരുത്തരായ ജര്‍മനിയോടു 2-3നു തോറ്റതോടെയാണ് ഇന്ത്യ 3-ാം സ്ഥാന മത്സരത്തിലേക്കെത്തിയത്. ഒളിംപിക്‌സ് ഹോക്കിയില്‍ തുടരെ രണ്ടാം തവണയാണ് ഇന്ത്യ വെങ്കലം നേടുന്നത്.
കഴിഞ്ഞ തവണ ടോക്കിയോയില്‍ ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ടീം വെങ്കലം നേടിയിരുന്നു. 1980നു ശേഷം ആദ്യമായിട്ടായിരുന്നു അന്ന് ഹോക്കിയില്‍ ഇന്ത്യയുടെ ഒളിംപിക് മെഡല്‍. ടോക്കിയോയില്‍ സെമിയില്‍ ബല്‍ജിയത്തിനോടു തോറ്റു. വെങ്കലപ്പോരില്‍ ജര്‍മനിയെ മറികടന്നു. 2024ല്‍ സ്‌പെയിനിനെ തോല്‍പ്പിച്ച് വെങ്കലം നേടി. ഈ മത്സരത്തിന് മുമ്പ് ഇന്ത്യയും സ്‌പെയിനും ഏറ്റുമുട്ടിയ അവസാന 5 മത്സരങ്ങളില്‍ നാലിലും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. ഈ ആത്മവിശ്വാസം വെങ്കല പോരാട്ടത്തിലും ഇന്ത്യയ്ക്ക് തുണയായി. ഗ്രൂപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യ മുന്നേറിയത്. ക്വാര്‍ട്ടറില്‍ ബ്രിട്ടണേയും തകര്‍ത്തു.
ഇന്ത്യന്‍ സീനിയര്‍ കുപ്പായത്തില്‍ കൊച്ചിക്കാരന്‍ പി.ആര്‍.ശ്രീജേഷിന്റെ 335-ാമത്തെ മത്സരമായിരുന്നു ഇത്. ഈ ഒളിംപിക്‌സിനു മുന്‍പാണു കരിയറിനു പൂര്‍ണവിരാമം കുറിക്കാനുള്ള തീരുമാനം ശ്രീജേഷ് പ്രഖ്യാപിച്ചത്. ഒളിംപിക്‌സ് വെങ്കല മെഡലോടെ ശ്രീജേഷിനു വിടവാങ്ങല്‍ സമ്മാനമൊരുക്കുകയാണ് ടീം ഇന്ത്യ.