- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താരത്തിനൊപ്പം ജഴ്സിയും വിരമിച്ചു; ദേശീയ ഹോക്കി ടീമിലെ 16-ാം നമ്പര്‍ ജേഴ്‌സി ഇനി ശ്രീജേഷിന് സ്വന്തം; തീരുമാനം ഇതിഹാസ പ്രകടനങ്ങള്‍ക്ക് ആദരമായി
ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ ഹോക്കി കണ്ട ഇതിഹാസ താരമായ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ.അദ്ദേഹം ധരിച്ചിരുന്ന 16 ാം നമ്പര്‍ ജേഴ്സി ശ്രീജേഷിന് മാത്രമായി നല്‍കിക്കാണ്ടാണ് ഹോക്കി ഇന്ത്യയുടെ ആദരം.ദേശീയ ഹോക്കി ടീമില്‍ നിന്ന് 16 ാം നമ്പര്‍ ജഴ്സി ഔദ്യോഗികമായി പിന്‍വലിച്ചു. പാരീസ് ഒളിമ്പിക്‌സോടെ വിരമിച്ച ശ്രീജേഷിനൊപ്പം അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജേഴ്‌സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സിലും പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക […]
ന്യൂഡല്‍ഹി: ആധുനിക ഇന്ത്യന്‍ ഹോക്കി കണ്ട ഇതിഹാസ താരമായ ശ്രീജേഷിന് ആദരവുമായി ഹോക്കി ഇന്ത്യ.അദ്ദേഹം ധരിച്ചിരുന്ന 16 ാം നമ്പര്‍ ജേഴ്സി ശ്രീജേഷിന് മാത്രമായി നല്‍കിക്കാണ്ടാണ് ഹോക്കി ഇന്ത്യയുടെ ആദരം.ദേശീയ ഹോക്കി ടീമില്‍ നിന്ന് 16 ാം നമ്പര്‍ ജഴ്സി ഔദ്യോഗികമായി പിന്‍വലിച്ചു.
പാരീസ് ഒളിമ്പിക്‌സോടെ വിരമിച്ച ശ്രീജേഷിനൊപ്പം അദ്ദേഹം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജേഴ്‌സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ ബുധനാഴ്ച പ്രഖ്യാപിച്ചു. ടോക്യോ ഒളിമ്പിക്‌സിലും പാരീസ് ഒളിമ്പിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീമിന് വെങ്കലം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ശ്രീജേഷ് അര്‍ഹിക്കുന്ന ആദരമാണ് ഇപ്പോള്‍ ഹോക്കി ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായത്. രണ്ട് പതിറ്റാണ്ടോളം അഭിമാനത്തോടെ ശ്രീജേഷ് അണിഞ്ഞ 16-ാം നമ്പര്‍ ജേഴ്‌സി ഇനി സീനിയര്‍ ടീമില്‍ ആര്‍ക്കും ലഭിക്കില്ല.
പാരീസ് ഒളിമ്പിക്‌സോടെ വിരമിക്കുമെന്ന് നേരത്തേ തന്നെ ശ്രീജേഷ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് മെഡല്‍ നേട്ടത്തോടെ തന്റെ വിരമിക്കല്‍ ഗംഭീരമാക്കാനും അദ്ദേഹത്തിനായി.ഗെയിംസിലെ എട്ടു മത്സരങ്ങളിലായി നേരിട്ട 62 ഷോട്ടുകളില്‍ 50 എണ്ണം സേവ് ചെയ്ത താരത്തിന്റെ അസാമാന്യപ്രകടനമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത്.
കളിക്കളത്തില്‍നിന്നു വിരമിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നല്‍കിയിരുന്നു. താരത്തെ ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു.ഇ പ്രഖ്യാപനത്തോട് കഴിഞ്ഞ ദിവസമാണ് ശ്രീജേഷ് പ്രതികരിച്ചത്.കോച്ചിങ്ങില്‍ തനിക്കും താല്‍പ്പര്യമുണ്ടെന്നായിരുന്നു ശ്രീജേഷിന്റെ ആദ്യ പ്രതികരണം.
കോച്ചിങ് നേരത്തേതന്നെ എന്റെ മനസ്സിലുള്ളകാര്യമാണ്. ഒരുപാടുകാലം കളിച്ചു. ഒട്ടേറെ അനുഭവങ്ങളുണ്ട്.അതെല്ലാം അടുത്ത തലമുറയെ പഠിപ്പിച്ചില്ലെങ്കില്‍ പിന്നെയാരാണ് പഠിപ്പിക്കുക? കളി കഴിഞ്ഞയുടന്‍ എന്നെ കണ്ട ഹോക്കി ഇന്ത്യ സെക്രട്ടറി ബോലനാഥ് സാര്‍ പറഞ്ഞു ശ്രീജേഷിനെയാണ് ഞങ്ങള്‍ ജൂനിയര്‍ ടീമിന്റെ കോച്ചായി കാണുന്നതെന്ന്.ഞനൊന്ന് വീട്ടില്‍പ്പൊയ്ക്കോട്ടെ… വീട്ടുകാരുമായി സംസാരിച്ച് പതിയെ തീരുമാനമെടുക്കാം, ഞാന്‍ പറയാം എന്നാണ്് മറുപടി നല്‍കിയതെന്നും താരം പ്രതികരിച്ചിരുന്നു.
ഒരു ഹോക്കി അക്കാദമി തുടങ്ങുന്ന സ്വപനവും ശ്രീജേഷ് പങ്കുവെച്ചിരുന്നു.
ഹോക്കി അക്കാദമി തുടങ്ങുന്നത് ഞാന്‍ ഒറ്റയ്ക്കു കൂട്ടിയാല്‍ കൂടില്ല. അതിന് സര്‍ക്കാരിന്റെയും അസോസിയേഷന്റെയും സഹായം വേണം.രക്ഷിതാക്കളുടെ പിന്തുണവേണം. ഞാന്‍ കളിച്ചുതുടങ്ങുമ്പോള്‍ എന്റെ വീട്ടിലുള്ളവര്‍ക്കുതന്നെ ആശങ്കയുണ്ടായിരുന്നു. ഇപ്പോഴും ഹോക്കിയോടുള്ള സമീപനം മാറിയിട്ടില്ലനല്ല അടിസ്ഥാനസൗകര്യമുണ്ടെങ്കിലേ അക്കാദമിയുമായി മുന്നോട്ടുപോകാനാകൂ. അതിനു തയ്യാറുള്ള ആരെങ്കിലും മുന്നോട്ടുവന്നാല്‍ ഞാന്‍ കൂടെയുണ്ടാകും.ഹോക്കിയാണ് എന്റെ ചോറ്.അത് പഠിപ്പിക്കാനും സന്തോഷമേയുള്ളൂവെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.