- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോക്കിയില്‍ ഇന്ത്യക്ക് സെമിപോരാട്ടം; യോഗ്യത റൗണ്ടില്‍ നീരജും കിഷോര്‍ ജെനയും ഇന്നിറങ്ങും; ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിനും മത്സരം
പാരീസ്: ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്നിറങ്ങും.ജാവലിന്‍ ത്രോ യോഗ്യത മത്സരങ്ങള്‍ ഇന്ന് നടക്കും.ജാവലിന്‍ ത്രോയിലെ ഗ്രൂപ്പ് എ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ മറ്റൊരിന്ത്യന്‍ താരമായ കിഷോര്‍ ജെന മത്സരിക്കും.നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലെ ഗ്രൂപ്പ് ബി ക്വാളിഫിക്കേഷന്‍ റൗണ്ടിലാണ് ഉള്‍പ്പെടുന്നത്.കിഷോറിന്റെ മത്സരം 1.50 ന് നടക്കുമ്പോള്‍ നീരജിന്റെത് 3.20 നാണ്. രാജ്യം ഉറ്റുനോക്കുന്ന ഹോക്കി സെമിഫൈനല്‍ പോരാട്ടം രാത്രി 10.30നാണ്.ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ […]
പാരീസ്: ഒളിമ്പിക്സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷയായ നീരജ് ചോപ്ര ഇന്നിറങ്ങും.ജാവലിന്‍ ത്രോ യോഗ്യത മത്സരങ്ങള്‍ ഇന്ന് നടക്കും.ജാവലിന്‍ ത്രോയിലെ ഗ്രൂപ്പ് എ ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ മറ്റൊരിന്ത്യന്‍ താരമായ കിഷോര്‍ ജെന മത്സരിക്കും.നീരജ് ചോപ്ര പുരുഷന്മാരുടെ ജാവലിന്‍ ത്രോയിലെ ഗ്രൂപ്പ് ബി ക്വാളിഫിക്കേഷന്‍ റൗണ്ടിലാണ് ഉള്‍പ്പെടുന്നത്.കിഷോറിന്റെ മത്സരം 1.50 ന് നടക്കുമ്പോള്‍ നീരജിന്റെത് 3.20 നാണ്.
രാജ്യം ഉറ്റുനോക്കുന്ന ഹോക്കി സെമിഫൈനല്‍ പോരാട്ടം രാത്രി 10.30നാണ്.ജര്‍മനിയാണ് ഇന്ത്യയുടെ എതിരാളികള്‍. ഈ മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ ഉറപ്പിക്കാം.ബ്രിട്ടണെ തകര്‍ത്താണ് ഇന്ത്യ സെമി ഫൈനലില്‍ പ്രവേശിച്ചത്.വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ വലിയ മെഡല്‍ പ്രതീക്ഷയായ വിനേഷ് ഫോഗട്ട് പ്രീ ക്വാര്‍ട്ടറിലിറങ്ങും. ജപ്പാന്റെ യൂയി സുസാക്കിയാണ് വിനേഷ് ഫോഗട്ടിന്റെ എതിരാളി.
ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് മുന്നോട്ട് പോയാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വൈകുന്നേരം 4.20നും സെമി ഫൈനലില്‍ രാത്രി 10.25നും നടക്കും.വിനേഷിന് മെഡല്‍ നേടാനാവുമോയെന്നത് ഇന്ന് തന്നെ വ്യക്തമാവും.ഇന്ത്യയുടെ ആറ് അംഗ ഗുസ്തി ടീമില്‍ ഏറ്റവും മെഡല്‍ പ്രതീക്ഷ നല്‍കുന്ന താരമാണ് വിനേഷ് ഫോഗട്ട്.ടേബിള്‍ ടെന്നീസിലാണ് ഇന്ത്യയുടെ മറ്റൊരു മത്സരം.പുരുഷന്മാരുടെ ഗ്രൂപ്പിനത്തില്‍ ഹര്‍മീത് ദേശായി, ശരത് കുമാര്‍, മാനവ് താക്കര്‍ എന്നിവര്‍ അടങ്ങുന്ന ടീം പ്രീ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ടീമിനെ നേരിടും.
ഉച്ചക്ക് 1.30നാണ് മത്സരം.
അതേ സമയം അത്ലറ്റിക്കില്‍ ഇന്ത്യന്‍ പ്രതീക്ഷയായി അവിനാഷ് സാബ്ലെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് ഫൈനലില്‍ കടന്നു.ആദ്യമായാണ് ഈ ഇനത്തില്‍ ഒരു ഇന്ത്യന്‍ താരം ഫൈനല്‍ യോഗ്യത നേടുന്നത്.ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 8.15.43 സെക്കന്റ് സമയം കുറിച്ച് അഞ്ചാം സ്ഥാനക്കാരനായാണ് താരത്തിന്റെ ഫൈനല്‍ പ്രവേശനം.ഫൈനല്‍ നാളെ പുലര്‍ച്ചെ നടക്കും.അത്ലറ്റിക്സില്‍ വനിതകളുടെ 400 മീറ്റര്‍ റപ്പാഷെ വിഭാഗത്തില്‍ കിരണ്‍ പഹേല്‍ ഇന്ന് മ്ത്സരിക്കും.ഉച്ചയ്ക്ക് 2.50 നാണ് മത്സരം.