ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കു തിരിച്ചടി; ഗുസ്തിയില്‍ കിര്‍ഗിസ്ഥാന്റെ ലോക ഒന്നാം നമ്പര്‍ താരത്തോടു പൊരുതി തോറ്റ് റീതിക ഹൂഡ
പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടിയായി റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റു. ഇന്ത്യന്‍ താരം മത്സരിക്കുന്ന അവസാന ഇനമായ വനിതാ ഫ്രീസ്റ്റൈല്‍ 76 കിലോഗ്രാം ഗുസ്തിയില്‍ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റുപുറത്താവുകയായിരുന്നു. ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്‍ താരം അയ്പേറി മെഡെറ്റ് കിസിയോട് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് റീതിക കീഴടങ്ങിയത്. കിര്‍ഗിസ്ഥാന്‍ താരം ഫൈനലില്‍ കടന്നാല്‍ റീതികയ്ക്ക് ഇനി റെപ്പഷാജ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ലോക ഒന്നാം നമ്പര്‍ താരമാണ് അയ്പേറി മെഡെറ്റ് കിസി. […]
- Share
- Tweet
- Telegram
- LinkedIniiiii
പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്കു കനത്ത തിരിച്ചടിയായി റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റു. ഇന്ത്യന്‍ താരം മത്സരിക്കുന്ന അവസാന ഇനമായ വനിതാ ഫ്രീസ്റ്റൈല്‍ 76 കിലോഗ്രാം ഗുസ്തിയില്‍ റീതിക ഹൂഡ ക്വാര്‍ട്ടറില്‍ തോറ്റുപുറത്താവുകയായിരുന്നു. ക്വാര്‍ട്ടറില്‍ കിര്‍ഗിസ്ഥാന്‍ താരം അയ്പേറി മെഡെറ്റ് കിസിയോട് വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് റീതിക കീഴടങ്ങിയത്.
കിര്‍ഗിസ്ഥാന്‍ താരം ഫൈനലില്‍ കടന്നാല്‍ റീതികയ്ക്ക് ഇനി റെപ്പഷാജ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ലോക ഒന്നാം നമ്പര്‍ താരമാണ് അയ്പേറി മെഡെറ്റ് കിസി. ആവേശകരമായ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഹംഗറിയുടെ എട്ടാം സീഡും രണ്ടു തവണ യൂറോപ്യന്‍ ചാംപ്യനുമായ ബെര്ഡെത്തിനെയാണ് റീതിക തോല്‍പ്പിച്ചത്. 122 എന്ന സ്കോറിലാണ് റീതികയുടെ വിജയം.
ഗോള്‍ഫ് വനിതാ വ്യക്തിഗത വിഭാഗത്തില്‍ അദിതി അശോക്, ദിക്ഷ ദാഗര്‍ എന്നിവരും ഇന്നു മത്സരിക്കുന്നുണ്ട്. ഇതിനു പുറമേ അത്ലറ്റിക്സില് ഇന്ന് പുരുഷ 4400 മീറ്റര്‍ റിലേ ഫൈനല്‍ ഇന്നു രാത്രി 12.30നും വനിതകളുടെ ഫൈനല്‍ 12.45നും നടക്കും. പുരുഷ 800 മീറ്റര്‍ ഫൈനല്‍, വനിതാ ജാവലിന്‍ ത്രോ ഫൈനല്‍, പുരുഷ ഹൈ ജംപ് ഫൈനല്‍, പുരുഷ മാരത്തണ്‍ ഫൈനല്‍ തുടങ്ങിയവയും ഇന്നാണ്. വനിതാ ഫുട്ബോള്‍ ഫൈനലില്‍ ഇന്ന് രാത്രി 8.30ന് ബ്രസീലും യുഎസ്എയും ഏറ്റുമുട്ടും.