- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്ത്യയുടെ സ്‌നേഹം ഇപ്പോള്‍ ഞങ്ങള്‍ അറിയുന്നു'; വെങ്കല മെഡല്‍ നേട്ടത്തോടെ മടങ്ങിയെത്തിയ ശ്രീജേഷിനും സംഘത്തിനും ഡല്‍ഹിയില്‍ വരവേല്‍പ്പ്
പാരിസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഹോക്കി താരങ്ങള്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്വല വരവേല്‍പ്പ്. പാരിസില്‍നിന്ന് ഇന്നു രാവിലെയാണ് മലയാളി താരം പി.ആര്‍. ശ്രീജേഷ് ഉള്‍പ്പടെയുള്ള സംഘം ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഇന്ത്യന്‍ സംഘത്തിനു ലഭിച്ചത്. ബുധനാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്. താരങ്ങളുടെ കുടുംബങ്ങളും ഹോക്കി ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഹോക്കിയിലെ വിജയം രാജ്യം ആഘോഷിക്കുകയാണെന്ന് ഇന്ത്യന്‍ താരം സുമിത് വാല്‍മികി മാധ്യമങ്ങളോടു പറഞ്ഞു. […]
പാരിസ്: ഒളിംപിക്‌സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേട്ടത്തോടെ ഇന്ത്യയില്‍ മടങ്ങിയെത്തിയ ഹോക്കി താരങ്ങള്‍ക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ഉജ്വല വരവേല്‍പ്പ്. പാരിസില്‍നിന്ന് ഇന്നു രാവിലെയാണ് മലയാളി താരം പി.ആര്‍. ശ്രീജേഷ് ഉള്‍പ്പടെയുള്ള സംഘം ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഇന്ത്യന്‍ സംഘത്തിനു ലഭിച്ചത്. ബുധനാഴ്ച ഇന്ത്യന്‍ താരങ്ങള്‍ക്ക് ഹോക്കി ഫെഡറേഷന്റെ ഔദ്യോഗിക സ്വീകരണമുണ്ട്.
താരങ്ങളുടെ കുടുംബങ്ങളും ഹോക്കി ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഹോക്കിയിലെ വിജയം രാജ്യം ആഘോഷിക്കുകയാണെന്ന് ഇന്ത്യന്‍ താരം സുമിത് വാല്‍മികി മാധ്യമങ്ങളോടു പറഞ്ഞു. "ഇന്ത്യയുടെ സ്‌നേഹം ഇപ്പോള്‍ ഞങ്ങള്‍ അറിയുന്നുണ്ട്. ഞങ്ങള്‍ക്ക് ഇനിയും നന്നായി കളിക്കാന്‍ സാധിക്കും. ഒളിംപിക്‌സില്‍ തകര്‍പ്പന്‍ പ്രകടനമാണു പി.ആര്‍. ശ്രീജേഷ് നടത്തിയത്. അദ്ദേഹം കാരണമാണു ഞങ്ങള്‍ വെങ്കലം വിജയിച്ചത്." സുമിത് വാല്‍മികി വ്യക്തമാക്കി.
ഇന്ത്യന്‍ ഹോക്കി ടീമിലെ ചില താരങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച തന്നെ നാട്ടിലെത്തിയിരുന്നു. ഒളിംപിക്‌സ് സമാപന പരിപാടിക്കായി പാരിസില്‍ തുടര്‍ന്നതോടെയാണ് പി.ആര്‍. ശ്രീജേഷ് ഉള്‍പ്പടെയുള്ളവരുടെ വരവ് വൈകിയത്. സമാപന പരിപാടിയില്‍ ഇന്ത്യന്‍ പതാകയേന്തിയത് പി.ആര്‍. ശ്രീജേഷും മനു ഭാകറുമായിരുന്നു. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ സ്‌പെയിനെ 21നാണ് ഇന്ത്യ തോല്‍പിച്ചത്.