- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെമിക്കു പിന്നാലെ വെങ്കല മെഡല്‍ മത്സരത്തിലും ലക്ഷ്യ സെന്നിനു തോല്‍വി; അരങ്ങേറ്റ ഒളിമ്പിക്സില്‍ മിന്നും പ്രകടനം; ബാഡ്മിന്റനില്‍ മെഡലില്ലാതെ ഇന്ത്യ
പാരിസ്: ഒളിംപിക്‌സ് ബാഡ്മിന്റനില്‍ ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിക്കാതെ താരങ്ങളുടെ മടക്കം. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ സിംഗപ്പൂര്‍ താരം ലി സിജിയയോടു തോറ്റു. മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 21-13, 16-21, 11-21. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ താരം പിന്നോട്ടുപോയത്. ജയിച്ചിരുന്നെങ്കില്‍ ബാഡ്മിന്റന്‍ പുരുഷ വിഭാഗത്തില്‍ ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ലക്ഷ്യ സെന്നിന്റെ പേരിലാകുമായിരുന്നു. എങ്കിലും അരങ്ങേറ്റ ഒളിമ്പിക്സില്‍ […]
പാരിസ്: ഒളിംപിക്‌സ് ബാഡ്മിന്റനില്‍ ഇന്ത്യയ്ക്ക് മെഡല്‍ സമ്മാനിക്കാതെ താരങ്ങളുടെ മടക്കം. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ സിംഗപ്പൂര്‍ താരം ലി സിജിയയോടു തോറ്റു. മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ലക്ഷ്യ തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 21-13, 16-21, 11-21. ആദ്യ ഗെയിം നേടിയ ശേഷമാണ് ഇന്ത്യന്‍ താരം പിന്നോട്ടുപോയത്.
ജയിച്ചിരുന്നെങ്കില്‍ ബാഡ്മിന്റന്‍ പുരുഷ വിഭാഗത്തില്‍ ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ലക്ഷ്യ സെന്നിന്റെ പേരിലാകുമായിരുന്നു. എങ്കിലും അരങ്ങേറ്റ ഒളിമ്പിക്സില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് താരം മടങ്ങുന്നത്.
നേരത്തേ ഞായറാഴ്ച നടന്ന സെമിയില്‍ ലോക രണ്ടാംനമ്പര്‍ താരം ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്‌സല്‍സനോട് തുടക്കത്തില്‍ ലീഡെടുത്ത ശേഷം മത്സരം കൈവിട്ട ലക്ഷ്യ, അതേ പിഴവുകള്‍ വെങ്കല മെഡല്‍ മത്സരത്തില്‍ മലേഷ്യയുടെ ലീ സി ജിയക്കെതിരെയും ആവര്‍ത്തിച്ചു.
ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത ലക്ഷ്യ പിന്നീട് ആധിപത്യം സ്ഥാപിച്ചിരുന്നു. മികച്ച ഡ്രോപ്പ് ഷോട്ടുകളും താരം പുറത്തെടുത്തു. ലീ സി ജിയക്ക് തിരിച്ചുവരവിന് യാതൊരു അവസരവും കൊടുക്കാതെ ആദ്യം ഗെയിം 21-13ന് ലക്ഷ്യ സ്വന്തമാക്കി.
ഓപ്പണിങ് ഗെയിമിന്റെ ഓരോ ഘട്ടത്തിലും വ്യക്തമായ ആധിപത്യവുമായാണ് ലക്ഷ്യ മലേഷ്യന്‍ താരത്തിനെതിരെ തിളങ്ങിയത്. രണ്ടാം ഗെയിമില്‍ സിംഗപ്പൂര്‍ താരവും ശക്തമായ പോരാട്ടം കാഴ്ചവച്ചു. 8-8 എന്ന നിലയിലേക്ക് പോരാട്ടം കൊണ്ടെത്തിക്കാനും സിംഗപ്പൂര്‍ താരത്തിനു സാധിച്ചു. തുടര്‍ന്ന് 8- 12 ന് ലീ മുന്നിലെത്തി.
അതിവേഗ നീക്കങ്ങളുമായി ശക്തമായ തിരിച്ചുവരവ് നടത്തിയാണ് രണ്ടാം ഗെയിമില്‍ ലക്ഷ്യ കളി പിടിച്ചത്. എന്നാല്‍ സിംഗപ്പൂര്‍ താരം വീണ്ടും തിരിച്ചടിച്ചു. 19- 16 ന് ലക്ഷ്യ പിന്നിലായി. രണ്ടാം ഗെയിം സിംഗപ്പൂര്‍ താരം ലീ 16- 21 സ്വന്തമാക്കിയതോടെ മത്സരം മൂന്നാം ഗെയിമിലേക്കു നീണ്ടു.
മൂന്നാം ഗെയിമിലെ ആദ്യ പോയിന്റുകള്‍ സിംഗപ്പൂര്‍ താരം നേടിയതോടെ ലക്ഷ്യ പ്രതിരോധത്തിലായി. ലക്ഷ്യയ്ക്കു പലവട്ടം ലക്ഷ്യം പിഴച്ചതോടെ സിംഗപ്പൂര്‍ താരം അനായാസം മുന്നേറി. 9- 2ന് മുന്നിലായിരുന്നു മൂന്നാം ഗെയിമില്‍ ലീ. വ്യക്തമായ ലീഡുമായി ലീ മുന്നേറിയപ്പോള്‍ അവസാന നീക്കങ്ങളില്‍ തോല്‍വി സമ്മതിച്ചതുപോലെയായിരുന്നു ലക്ഷ്യയുടെ പ്രകടനം. ഒടുവില്‍ മൂന്നാം ഗെയിം 21- 11 ന് സിംഗപ്പൂര്‍ താരം സ്വന്തമാക്കി.