ഒളിമ്പിക്സിലെ അവ്സമരണീയ പ്രകടനം; ഇരട്ട മെഡലുമായി മനു ഭാക്കര്‍ നാട്ടില്‍ തിരിച്ചെത്തി; കോച്ചിനും താരത്തിനും വന്‍ സ്വീകരണമൊരുക്കി ആരാധകര്‍
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ പുതുചരിത്രമെഴുതി സ്വന്തമാക്കിയ ഇരട്ട മെഡലുകളുമായി ഷൂട്ടിങ് താരം മനു ഭാക്കര്‍ ജന്മനാട്ടില് തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് മനു ഭാക്കറുമായുള്ള എയര്‍ ഇന്ത്യ വിമാനം (എ.ഐ.142) ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.വന്‍ സ്വീകരണമാണ് മനു ഭാക്കറിനും പരിശീലകന് ജസ്പാല്‍ റാണയ്ക്കും ആരാധകര്‍ ഒരുക്കിയത്. മനുവിന്റെ പിതാവ് രാം കൃഷ്ണന്, മാതാവ് സുമേധ, പരിശീലകന് ജസ്പാല്‍ റാണ, സമീപ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍, കായികപ്രേമികള്‍ തുടങ്ങി നൂറുകണക്കിന് പേരാണ് വിമാനത്താവളത്തില്‍ മനുവിനെ സ്വീകരിക്കാനായി […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്സില്‍ പുതുചരിത്രമെഴുതി സ്വന്തമാക്കിയ ഇരട്ട മെഡലുകളുമായി ഷൂട്ടിങ് താരം മനു ഭാക്കര്‍ ജന്മനാട്ടില് തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെയാണ് മനു ഭാക്കറുമായുള്ള എയര്‍ ഇന്ത്യ വിമാനം (എ.ഐ.142) ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.വന്‍ സ്വീകരണമാണ് മനു ഭാക്കറിനും പരിശീലകന് ജസ്പാല്‍ റാണയ്ക്കും ആരാധകര്‍ ഒരുക്കിയത്.
മനുവിന്റെ പിതാവ് രാം കൃഷ്ണന്, മാതാവ് സുമേധ, പരിശീലകന് ജസ്പാല്‍ റാണ, സമീപ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍, കായികപ്രേമികള്‍ തുടങ്ങി നൂറുകണക്കിന് പേരാണ് വിമാനത്താവളത്തില്‍ മനുവിനെ സ്വീകരിക്കാനായി എത്തിയത്. വാദ്യഘോഷങ്ങള്‍ മുഴക്കിയും പാട്ടുകള്‍ പാടിയും നൃത്തം ചെയ്തുമെല്ലാമാണ് തങ്ങളുടെ പ്രിയതാരത്തെ അവര്‍ ജന്മനാട്ടിലേക്ക് സ്വീകരിച്ചത്. മനു ബാക്കറിന്റേയും പരിശീലകന് ജസ്പാല്‍ റാണയുടെയും ചിത്രങ്ങളുള്ള ബാനറുകളും അവര്‍ ഉയര്‍ത്തിയിരുന്നു.
പുഷ്പഹാരമണിയിച്ചും പൂച്ചെണ്ടുകള്‍ നല്‍കിയും ഇന്ത്യന്‍ ജനത ഒളിംപിക്സ് മെഡല്‍ ജേതാവിനെ വരവേറ്റു.സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഒരു ഒളിംപിക്സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മനു ഭാക്കര്‍ പാരിസില്‍ സ്വന്തമാക്കിയിരുന്നു. വനിതളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീമിനത്തില്‍ സരബ്ജ്യോത് സിങ്ങിനൊപ്പവുമാണ് മനു ഭാക്കര്‍ വെങ്കല മെഡല്‍ നേടിയത്.
25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഉജ്വല പ്രകടനത്തോടെ ഫൈനലിലെത്തി ഹാട്രിക് മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും, ഒടുവില്‍ നാലാം സ്ഥാനത്ത് ഒതുങ്ങി. ഒളിംപിക്സിലെ ഉജ്വല പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സമാപനച്ചടങ്ങില്‍ ഇന്ത്യന്‍ വനിതാ ടീമിനെ നയിക്കാന്‍ മനു ഭാക്കറിനെ തിരഞ്ഞെടുത്തിരുന്നു. പാരിസ് ഒളിംപിക്സില്‍ 2 വെങ്കല മെഡലുകള്‍ നേടിയ മനു ഭാക്കറാകും സമാപന മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍ പതാക വഹിക്കുകയെന്ന് ടീം അധികൃതരാണ് അറിയിച്ചത്.എങ്കിലും മത്സരങ്ങള്‍ പൂര്‍ത്തിയായതിനാല്‍ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു.