- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ കൊച്ചി കസ്റ്റംസില്‍ നിന്ന് മൂന്ന് പേര്
നിരവധി രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള എസ്. എ മധു, യൂസഫ് കെ. ഇബ്രാഹിം സംസ്ഥാന കായിക താരം കൂടിയായ പി.കെ. ജിതേഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ദുബായ്: ദുബായില്‍ നടക്കുന്ന അന്താരാഷ്ട്ര മാസ്റ്റേഴ്‌സ് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കൊച്ചി കസ്റ്റംസില്‍ നിന്നും മൂന്ന് താരങ്ങള്‍. 45 വയസിന് മുകളിലുള്ളവരുടെ മത്സരത്തിലേക്കാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
നിരവധി രാജ്യാന്തര മത്സരങ്ങളില്‍ കളിച്ചിട്ടുള്ള എസ്. എ മധു, യൂസഫ് കെ. ഇബ്രാഹിം സംസ്ഥാന കായിക താരം കൂടിയായ പി.കെ. ജിതേഷ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. കൂടാതെ മുന്‍ നേവി താരം സി.കെ.ഷാജു, കെ.എസ്. ഇ.ബിയിലെ താഹ അഹമ്മദ് , ജാഫര്‍ ഖാന്‍, മിലിട്ടറി എഞ്ചിനിയറിംഗ് ഗ്രൂപ്പിലെ എം.പോളി , റെഡ് ലാന്‍ഡ് വോളിബോള്‍ അക്കാദമിയിലെ ജോപ്പി ജോര്‍ജ്ജ്, എല്‍.ഐ.സിയിലെ എം.ബി.അനില്‍കുമാര്‍ എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്
ഈ മാസം 14, 15 തീയതികളിലായി ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാമ്പ്യന്‍ ഷിപ്പ്. മുന്‍ വോളിബോള്‍ താരമായ ഷെഫീര്‍ മതിലകമാണ് ചാമ്പ്യന്‍ ഷിപ്പിന് വേദിയൊരുക്കുന്ന സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരി. ഇന്ത്യക്ക് പുറമേ പാകിസ്ഥാന്‍, ഉക്രൈന്‍, ഫിലിപെയ്ന്‍സ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി 12 പുരുഷ ടീമുകളു ടീമുകളും 6 വനിതാ ടീമുകളുമാണ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കാളികളാകുന്നത്. യു.എ.ഇയുടെ വോളിബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു അന്താരാഷ്ട്ര മാസ്റ്റേഴ്‌സ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.