- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹെര്‍ണിയ മൂലമുള്ള അസഹനീയ വേദന സഹിച്ച് വെള്ളി മെഡല്‍ നേട്ടം; ശസ്ത്രക്രിയക്ക് വിധേയനാകാനൊരുങ്ങി നീരജ് ചോപ്ര
പാരീസ്: ഒളിമ്പിക്സില്‍ വെളളി മെഡല്‍ നേട്ടത്തിനു പിന്നാലെ ദീര്‍ഘനാളായി അലട്ടിക്കൊണ്ടിരിക്കുന്ന പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനാകാനൊരുങ്ങി ജാവലിന്‍ താരം നീരജ് ചോപ്ര. ഹെര്‍ണിയമൂലം ദീര്‍ഘനാളായി നാഭിഭാഗത്തെ വേദന നീരജിനെ അലട്ടുന്നുണ്ട്. പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കുന്നതിനായി താരം ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയായിരുന്നു. 2022-ലെ ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് പരിക്കിനെ കുറിച്ച് നീരജ് ആദ്യമായി വെളിപ്പെടുത്തുന്നത്. ശസ്ത്രക്രിയ നടത്താന്‍ മൂന്ന് മികച്ച ഡോക്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പരിക്കിനെ ഭയന്നാണ് ഒളിമ്പിക്സില്‍ മത്സരിച്ചതെന്നും നീരജ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ താരത്തെ […]
പാരീസ്: ഒളിമ്പിക്സില്‍ വെളളി മെഡല്‍ നേട്ടത്തിനു പിന്നാലെ ദീര്‍ഘനാളായി അലട്ടിക്കൊണ്ടിരിക്കുന്ന പരിക്കിന് ശസ്ത്രക്രിയക്ക് വിധേയനാകാനൊരുങ്ങി ജാവലിന്‍ താരം നീരജ് ചോപ്ര. ഹെര്‍ണിയമൂലം ദീര്‍ഘനാളായി നാഭിഭാഗത്തെ വേദന നീരജിനെ അലട്ടുന്നുണ്ട്.
പാരീസ് ഒളിമ്പിക്സില്‍ മത്സരിക്കുന്നതിനായി താരം ശസ്ത്രക്രിയ നീട്ടിവെയ്ക്കുകയായിരുന്നു. 2022-ലെ ലോക ചാമ്പ്യന്‍ഷിപ്പിനിടെയാണ് പരിക്കിനെ കുറിച്ച് നീരജ് ആദ്യമായി വെളിപ്പെടുത്തുന്നത്. ശസ്ത്രക്രിയ നടത്താന്‍ മൂന്ന് മികച്ച ഡോക്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം പരിക്കിനെ ഭയന്നാണ് ഒളിമ്പിക്സില്‍ മത്സരിച്ചതെന്നും നീരജ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ താരത്തെ ഉപദേശിച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാളത്തെ വിശ്രമം ആവശ്യമാണെന്ന കാരണത്താല്‍ ഒളിമ്പിക്സ് മുന്നില്‍ കണ്ട് താരം ഇത് നീട്ടിവെയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ജാവലിന്‍ ഫൈനലില്‍ 89.45 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സീസണില്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ഇത്. ഫൈനലില്‍ 92.97 മീറ്റര്‍ എറിഞ്ഞ പാകിസ്താന്റെ അര്‍ഷാദ് നദീം ഒളിമ്പിക് റെക്കോഡോടെ സ്വര്‍ണം നേടി.