മിന്നും പ്രകടനവുമായി മനിക ബത്ര; ഒളിമ്പിക്സില്‍ വനിതകളുടെ ടേബിള്‍ ടെന്നീസ് ടീം ഇനത്തില്‍ ആദ്യമായി ഇന്ത്യ ക്വാര്‍ട്ടറില്‍
പാരിസ്: ഒളിംപിക്സ് വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. ടീം വിഭാഗത്തില്‍ ഇന്ത്യ റുമാനിയയെ വീഴ്ത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി. വ്യക്തിഗത പോരാട്ടത്തില്‍ മികവ് കാണിക്കാന്‍ സാധിക്കാതെ പുറത്തായ ഇന്ത്യയുടെ മനിക ബത്ര ടീം പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് നിര്‍ണായകമായത്. റൊമാനിയയെ 3-2 എന്ന സ്കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒളിമ്പിക് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ടേബിള്‍ ടെന്നീസില്‍ അവസാന എട്ടില്‍ ഇടംപിടിക്കുന്നത മനികയ്ക്ക് പുറമെ ഡബിള്‍സില്‍ ശ്രീജ അകുല- അര്‍ച്ചന കാമത്ത് […]
- Share
- Tweet
- Telegram
- LinkedIniiiii
പാരിസ്: ഒളിംപിക്സ് വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. ടീം വിഭാഗത്തില്‍ ഇന്ത്യ റുമാനിയയെ വീഴ്ത്തി ക്വാര്‍ട്ടറിലേക്ക് മുന്നേറി. വ്യക്തിഗത പോരാട്ടത്തില്‍ മികവ് കാണിക്കാന്‍ സാധിക്കാതെ പുറത്തായ ഇന്ത്യയുടെ മനിക ബത്ര ടീം പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്തതാണ് നിര്‍ണായകമായത്. റൊമാനിയയെ 3-2 എന്ന സ്കോറിന് മറികടന്നായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. ഒളിമ്പിക് ചരിത്രത്തില്‍ ഇതാദ്യമായാണ് ഇന്ത്യ ടേബിള്‍ ടെന്നീസില്‍ അവസാന എട്ടില്‍ ഇടംപിടിക്കുന്നത
മനികയ്ക്ക് പുറമെ ഡബിള്‍സില്‍ ശ്രീജ അകുല- അര്‍ച്ചന കാമത്ത് സഖ്യവും ഇന്ത്യക്കായി കളത്തിലെത്തി. മൂവരും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ലീഡ് 2-0 എന്ന നിലയില്‍ സ്വന്തമാക്കി. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ ജയിച്ച് റുമാനിയ തിരിച്ചെത്തിയതോടെ അവസാന പോരാട്ടം നിര്‍ണായകമായി. അവസാന സിംഗിള്‍സില്‍ മനിക ബത്ര അഡിന ഡെയ്കോനുവിനെ 11-5, 11-9, 11-9 എന്ന സ്കോറിനു വീഴ്ത്തി ഇന്ത്യന്‍ ജയം ഉറപ്പിച്ചു. ജര്‍മനി- അമേരിക്ക പോരാട്ടത്തിലെ വിജയികളാണ് ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍.
റൊമാനിയക്കെതിരായ ആദ്യ ഡബിള്‍സ് മത്സരത്തില്‍ ശ്രീജ അകുല - അര്‍ച്ചന കാമത്ത് സഖ്യവും തുടര്‍ന്ന് നടന്ന സിംഗിള്‍സ് പോരാട്ടത്തില്‍ മനിക ബത്രയും വിജയിച്ചതോടെ ഇന്ത്യ 2-0ന് മുന്നിലെത്തിയിരുന്നു. എന്നാല്‍ തൊട്ടടുത്ത സിംഗിള്‍സ് മത്സരങ്ങളില്‍ ശ്രീജയും അര്‍ച്ചനയും പരാജയപ്പെട്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. എന്നാല്‍ നിര്‍ണായകമായ അവസാന സിംഗിള്‍സ് മത്സരം 3-0ന് സ്വന്തമാക്കിയ മനിക, ടീമിനെ ക്വാര്‍ട്ടറിലെത്തിക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ യുഎസ്എയോ ജര്‍മനിയോ ആകും ഇന്ത്യയുടെ എതിരാളികള്‍.