ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മെഡലിനരികെ ഇന്ത്യ; സ്കീറ്റ് മിക്സഡ് ടീം ഇനത്തില്‍ മഹേശ്വരി ചൗഹാന്- ആനന്ദ്ജീത് സിംഗ് സഖ്യം വെങ്കല മെഡല്‍ പോരാട്ടത്തിന്
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ വീണ്ടും മെഡലിനരികെ. സ്കീറ്റ് മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ ജോഡികളായ മഹേശ്വരി ചൗഹാനും അനന്ദ്ജീത് സിങ്ങും വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത നേടി. തിങ്കളാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനീസ് സഖ്യത്തെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടത്. യോഗ്യതാ റൗണ്ടില്‍ ഇരു ടീമും 146 പോയന്റ് വീതം സ്വന്തമാക്കിയാണ് വെങ്കല പോരാട്ടത്തിന് ടിക്കറ്റെടുത്തത്. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 146/150 പോയിന്റുകളുമായി ഇരുവരും […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യ വീണ്ടും മെഡലിനരികെ. സ്കീറ്റ് മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യന്‍ ജോഡികളായ മഹേശ്വരി ചൗഹാനും അനന്ദ്ജീത് സിങ്ങും വെങ്കല മെഡല്‍ മത്സരത്തിന് യോഗ്യത നേടി. തിങ്കളാഴ്ച നടന്ന യോഗ്യതാ റൗണ്ടില്‍ നാലാം സ്ഥാനത്താണ് ഇന്ത്യന്‍ സഖ്യം ഫിനിഷ് ചെയ്തത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ചൈനീസ് സഖ്യത്തെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടത്. യോഗ്യതാ റൗണ്ടില്‍ ഇരു ടീമും 146 പോയന്റ് വീതം സ്വന്തമാക്കിയാണ് വെങ്കല പോരാട്ടത്തിന് ടിക്കറ്റെടുത്തത്.
ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 146/150 പോയിന്റുകളുമായി ഇരുവരും നാലാമത് ഫിനിഷ് ചെയ്തതോടെയാണിത്. മഹേശ്വരി ചൗഹാന് 74 ഉം ആനന്ദ്ജീത് 72 ഉം പോയിന്റുകള്‍ വീതം കരസ്ഥമാക്കി. ഇറ്റലി (149), അമേരിക്ക (148), ചൈന (146) ടീമുകളാണ് ഇന്ത്യക്ക് മുകളില്‍ യഥാക്രമം ആദ്യ മൂന്ന് പോയിന്റ് സ്ഥാനങ്ങളിലെത്തിയത്.
ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 6.30ന് മഹേശ്വരി ചൗഹാന്- ആനന്ദ്ജീത് സിംഗ് സഖ്യം വെങ്കല മത്സരത്തിന് ഇറങ്ങും. ചൈനീസ് സഖ്യമാണ് ഇരുവര്‍ക്കും എതിരാളികള്‍. ഒളിംപിക്സില്‍ ഇന്ത്യക്ക് ഇന്ന് മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടിയുണ്ട്. പുരുഷ ബാഡ്മിന്റണിലെ വെങ്കല പോരാട്ടത്തിന് ലക്ഷ്യ സെന്‍ വൈകിട്ട് ആറ് മണിക്ക് ഇറങ്ങും. ഇന്ത്യയുടെ ഗുസ്തി മത്സരങ്ങള്‍ക്കും ഇന്ന് തുടക്കമാകും.