ഗുസ്തിയില്‍ സെമിയില്‍ ലോക രണ്ടാം നമ്പറായ ജപ്പാനീസ് താരത്തോട് തോറ്റ് അമന് സെഹ്റാവത്ത്; ഇനി പോരാട്ടം വെങ്കലത്തിന് വേണ്ടി
പാരിസ്: ഒളിംപിക്സ് പുരുഷ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ അമന് സെഹ്റാവത്ത് സെമി ഫൈനലില്‍ പുറത്ത്. ജപ്പാന്റെ മുന്‍ ലോകചാമ്പ്യന് റെയ് ഹിഗുച്ചി 10 - 0നാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. സെമി ഫൈനലില്‍ പൊരുതുക പോലും ചെയ്യാതെയാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. റഷ്യയുടെ മുന്‍ ലോകചാംപ്യന് സെലിംഖാന്‍ അബകറോവിനെ 11 - 0 ന് തോല്പിച്ചാണ് അമന് സെമിയില്‍ കടന്നത്. സലിം ഖാനെതിരെ പുലര്‍ത്തിയ ആധിപത്യം തുടരാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല. മത്സരം […]
- Share
- Tweet
- Telegram
- LinkedIniiiii
പാരിസ്: ഒളിംപിക്സ് പുരുഷ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ അമന് സെഹ്റാവത്ത് സെമി ഫൈനലില്‍ പുറത്ത്. ജപ്പാന്റെ മുന്‍ ലോകചാമ്പ്യന് റെയ് ഹിഗുച്ചി 10 - 0നാണ് ഇന്ത്യന്‍ താരത്തെ കീഴടക്കിയത്. സെമി ഫൈനലില്‍ പൊരുതുക പോലും ചെയ്യാതെയാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്.
റഷ്യയുടെ മുന്‍ ലോകചാംപ്യന് സെലിംഖാന്‍ അബകറോവിനെ 11 - 0 ന് തോല്പിച്ചാണ് അമന് സെമിയില്‍ കടന്നത്. സലിം ഖാനെതിരെ പുലര്‍ത്തിയ ആധിപത്യം തുടരാന്‍ ഇന്ത്യന്‍ താരത്തിന് സാധിച്ചില്ല. മത്സരം തുടങ്ങി മൂന്ന് മിനിറ്റുകള്‍ക്കിടെ തന്നെ ഹിഗുച്ചി അമനെ മലര്‍ത്തിയടിച്ചു. അതേസമയം, വനിതാ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ 57 കിലോഗ്രാം വിഭാഗത്തില്‍ അന്‍ഷു മാലിക് പ്രീക്വാര്‍ട്ടറില്‍ തോറ്റു. യുഎസ്എ താരം ഹെലനോട് 7നാണ് അന്‍ഷുവിന്റെ തോല്‍വി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിന്റെ റെപ്പഷാജ് റൗണ്ടില്‍ ജ്യോതി യാരാജി പുറത്തായി. ഈ റൗണ്ടില്‍ 13.17 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ ജ്യോതി ഹീറ്റ്സില്‍ 4ാം സ്ഥാനത്തായി. ജ്യോതിയുടെ കരിയറിലെ മികച്ച സമയമായ 13.17ന് ഒപ്പമെത്താനായിരുന്നങ്കില് താരം ഫൈനലിലേക്കു മുന്നേറുമായിരുന്നു. ജാവലിന്‍ ത്രോയുടെ യോഗ്യതാ റൗണ്ടില്‍ ഒന്നാമനായി ഫൈനലില്‍ കടന്ന നീരജ് ചോപ്രയിലൂടെ പാരിസ് ഒളിംപിക്സിലെ ആദ്യ സ്വര്‍ണ മെഡലാണ് ഇന്ത്യ സ്വപ്നം കാണുന്നത്. രാത്രി 11.55നാണ് മത്സരം.