പാരിസ്: നോര്‍ത്ത് പാരിസ് ബോക്‌സിങ്ങ് അരീനയില്‍ ആതിഥേയരുെട ഡേവിന മിക്കലിനെ അഭയാര്‍ഥി ടീമംഗം സിന്‍ഡി വിന്നര്‍ എന്‍ഗാംബെ ഇടിച്ചുവീഴ്ത്തിയതോടെ പിറന്നത് ഒളിംപിക്‌സിലെ ചരിത്രം. പേരുപറയാന്‍ ഒരു രാജ്യമോ ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു പതാകയോ ഇല്ലാതെ ഒളിംപിക്‌സ് വേദിയിലേക്ക് എത്തിയ സിന്‍ഡി അഭയാര്‍ഥി ടീമിനായി മെഡല്‍ നേടുന്ന ആദ്യ താരമായി. ബോക്സിങ്ങില്‍ 75 കിലോ വിഭാഗത്തിലെ വെങ്കല നേട്ടത്തിലൂടെ സിന്‍ഡി എന്‍ഗാംബെയാണ് അഭിമാന താരമായത്.

75 കിലോ വിഭാഗത്തിലാണ് സിന്‍ഡി മെഡലുറപ്പിച്ച് സെമിഫൈനലിന് യോഗ്യത നേടിയത്. വ്യാഴാഴ്ച നടക്കുന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ പാനമയുടെ അതീന ബൈലണെയാണ് സിന്‍ഡി നേരിടേണ്ടത്. 37 അംഗ അഭയാര്‍ഥി ടീമിനെ നയിച്ച് ഉദ്ഘാടന ചടങ്ങില്‍ പതാകയേന്തിയത് സിന്‍ഡിയായിരുന്നു. പതിനൊന്നാം വയസിലാണ് കാമറൂണില്‍ നിന്ന് സിന്‍ഡി ബ്രിട്ടനിലെത്തുന്നത്. പൗരത്വം തെളിയിക്കുന്ന രേഖകള്‍ നഷ്ടമായതിനാല്‍ സിന്‍ഡിക്കും ബന്ധുക്കള്‍ക്ക് കാമറൂണിലേക്ക് മടങ്ങിപോകാന്‍ കഴിയാതെവന്നു.

ഒരു രാജ്യത്തിന്റെ മേല്‍വിലാസമോ, ഉയര്‍ത്തിപ്പിടിക്കാന്‍ ഒരു പതാകയോ ഇല്ലാതെ ഒളിംപിക്‌സ് വേദിയിലേക്ക് എത്തിയ സിന്‍ഡി എന്‍ഗാംബെ ഇടിക്കൂട്ടില്‍ പൊരുതി നേടിയത് സമാനതകളില്ലാത്ത നേട്ടം. എന്‍ഗാംബെ അഭയാര്‍ഥി ടീമിനായി ആദ്യ ഒളിംപിക് മെഡല്‍ നേടുന്ന താരമെന്ന ചരിത്രമെഴുതി. ബോക്‌സിങ്ങില്‍ 75 കിലോ വിഭാഗത്തിലാണ് എന്‍ഗാംബെയുടെ ചരിത്ര നേട്ടം. സെമിയില്‍ പനാമയുടെ അതീന ബൈലനോട് പരാജയപ്പെട്ടെങ്കിലും വെങ്കല നേട്ടത്തിലൂടെ ഒളിംപിക് ചരിത്രത്തിന്റെ പട്ടികയിലേക്ക് എന്‍ഗാംബെ തന്റെ പേരും കൂട്ടിച്ചേര്‍ത്തു.

ഉദ്ഘാടന ചടങ്ങില്‍ സെന്‍ നദിയിലൂടെ ഒഴുകിയെത്തിയ 37 അംഗ അഭയാര്‍ഥി ടീമിനെ നയിച്ച് പതാകയേന്തിയത് സിന്‍ഡി എന്‍ഗാംബെയായിരുന്നു. പതിനൊന്നാം വയസിലാണ് എന്‍ഗാംബെ കാമറൂണില്‍ നിന്ന് ബ്രിട്ടനിലെത്തുന്നത്. പൗരത്വം തെളിയിക്കുന്ന രേഖകള്‍ നഷ്ടമായതിനെ തുടര്‍ന്ന് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ല. സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടന്‍ എന്‍ഗാംബെക്ക് അഭയാര്‍ഥി പദവി നല്‍കി. ജന്മനാടായ കാമറൂണിലാകട്ടെ സ്വവര്‍ഗാനുരാഗം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബ്രീട്ടീഷ് ബോക്‌സിങ് ടീമിനൊപ്പമാണ് എന്‍ഗാംബെയുടെ പരിശീലനം. നിരന്തര പരിശീലനവും കഠിനാധ്വാനവുമാണ് സിന്‍ഡി എന്‍ഗാംബെയെ ഒളിംപിക് റിംഗിലെ ഏറ്റവും മികച്ച പോരാളികളില്‍ ഒരാളായി വളര്‍ത്തിയത്.

ജീവിതാവസ്ഥകളെപ്പറ്റി ചോദിക്കുമ്പോഴെല്ലാം സിന്‍ഡി എന്‍ഗാംബെയുടെ വാക്കുകള്‍ ഇങ്ങനെ... 'ഈ ലോകത്തുള്ള 500 കോടി ജനങ്ങളില്‍ ഒരാളാണ് ഞാന്‍, ലോകമെമ്പാടുമുള്ള എല്ലാ അഭയാര്‍ത്ഥികളോടും പറയാനുള്ളത് ഒന്ന് മാത്രം. പരിശ്രമിക്കുക, മനസ് വെച്ചതെന്തും നേടിയെടുക്കാം'... ഈ വാക്കുകളിലെ ആത്മവിശ്വാസം എന്‍ഗാംബെയെ കരിയറില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.