- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരീരഭാരം നിയന്ത്രിക്കേണ്ടത് താരങ്ങളുടേയും പരിശീലകരുടേയും ഉത്തരവാദിത്തം; വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഒളിമ്പിക് അസോസിയേഷന്‍
ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെ ശരീരഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന്‍ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്ന് വിശദീകരണം. ഗുസ്തി, ബോക്‌സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷന്‍ മെഡിക്കല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു. ഇന്ത്യന്‍ […]
ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രനേട്ടത്തില്‍ നില്‍ക്കെ ശരീരഭാരം കൂടിയതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ട ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെ കയ്യൊഴിഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍. അയോഗ്യതയ്ക്കിടയാക്കിയ ശരീരഭാരം സംബന്ധിച്ച ഉത്തരവാദിത്വം അസോസിയേഷന്‍ നിയമിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് ഇല്ലെന്ന് വിശദീകരണം. ഗുസ്തി, ബോക്‌സിങ്, ജൂഡോ തുടങ്ങിയ ഇനങ്ങളില്‍ ഉത്തരവാദിത്വം താരത്തിനും കോച്ചിനുമാണ്. ഒളിമ്പിക് അസോസിയേഷന്‍ മെഡിക്കല്‍ ടീമിനെതിരായി നടക്കുന്ന വിദ്വേഷപ്രചാരണത്തെ അപലപിക്കുന്നുവെന്നും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി. ഉഷ പറഞ്ഞു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മെഡിക്കല്‍ ടീമിനെതിരായുള്ള വിദ്വേഷപ്രചാരണം അസ്വീകാര്യവും അപലപനീയവുമാണ്. ഏതെങ്കിലും തരത്തിലുള്ള നിഗമനങ്ങളില്‍ എത്താന്‍ തിരക്കുകൂട്ടുന്നവര്‍ അതിനുമുമ്പ് വസ്തുതകള്‍ക്കൂടി പരിഗണിക്കണം. 2024 പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഓരോ ഇന്ത്യന്‍ കായികതാരത്തിനും അവരുടേതായ സപ്പോര്‍ട്ടിങ് ടീം ഉണ്ടായിരുന്നു. ഇത്തരം ടീമുകള്‍ താരങ്ങള്‍ക്കൊപ്പം വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവരാണ്, പി.ടി. ഉഷ പ്രസ്താവനയില്‍ പറയുന്നു.
പാരീസ് ഒളിമ്പിക്‌സ് വനിതാ ഗുസ്തി ഫൈനലിലെത്തി മെഡല്‍ ഉറപ്പിച്ചിരുന്ന സാഹചര്യത്തിലായിരുന്നു ശരീരഭാരം അനുവദനീയമായതിനേക്കാള്‍ നൂറ് ഗ്രാം കൂടിയതിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടത്. 50 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തിയിലായിരുന്നു വിനേഷ് മത്സരിച്ചിരുന്നത്. ഫൈനലിനും മുന്നോടിയായി ഓഗസ്റ്റ് ഏഴിന് രാവിലെ നടന്ന പരിശോധനയിലാണ് ശരീരഭാരം പരിധികടന്നതായി കണ്ടെത്തിയത്.
50 കിലോ ഗ്രാം ഫ്രീസ്‌റ്റൈല്‍ ഗുസ്തി ഫൈനലില്‍ കടന്ന വിനേഷിനെ മത്സരത്തിന്റെ അന്ന് രാവിലെയാണ് അയോഗ്യയാക്കിയത്. ഇതോടെ ഇന്ത്യയ്ക്ക് ഉറപ്പായ ഒരു മെഡല്‍ നഷ്ടപ്പെട്ടിരുന്നു. "ഗുസ്തി, വെയ്റ്റ്‌ലിഫ്റ്റിങ്, ബോക്‌സിങ്, ജൂഡോ പോലുള്ള ഇനങ്ങളില്‍ താരങ്ങളുടെ ശരീര ഭാരം നിയന്ത്രിക്കേണ്ടത് ഓരോ അത്‌ലീറ്റുകളുടേയും അവരുടെ പരിശീലകരുടേയും ചുമതലയാണ്. ഐഒഎ നിയമിച്ച ചീഫ് മെഡിക്കല്‍ ഓഫിസര്‍ ദിന്‍ഷോ പര്‍ദിവാലയുടേയും അദ്ദേഹത്തിന്റെ സംഘത്തിന്റേയും ഉത്തരവാദിത്തമല്ല." പി.ടി. ഉഷ പ്രസ്താവനയില്‍ അറിയിച്ചു.
"ഐഒഎ മെഡിക്കല്‍ ടീമിനെതിരെ തിരിയുന്ന ആളുകള്‍ നിഗമനങ്ങളിലെത്തും മുന്‍പ് എല്ലാ കാര്യങ്ങളും വിലയിരുത്തണം. പാരിസ് ഒളിംപിക്‌സിനെത്തിയ താരങ്ങള്‍ക്ക് അവരുടേതായ സപ്പോര്‍ട്ട് ടീമുകളും ഉണ്ടായിരുന്നു. കുറേ വര്‍ഷങ്ങളായി ഇവര്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നവരാണ്. മത്സരത്തിനിടയിലോ, ശേഷമോ താരങ്ങള്‍ക്കു പരുക്കേറ്റാല്‍ ചികിത്സിക്കുന്നതിനു വേണ്ടി മാസങ്ങള്‍ക്കു മുന്‍പു മാത്രമാണ് ഐഒഎ മെഡിക്കല്‍ ടീമിനു രൂപം നല്‍കിയത്. സ്വന്തം ന്യൂട്രീഷ്യനിസ്റ്റുമാരും ഫിസിയോമാരും ഇല്ലാത്ത താരങ്ങളെയും ഈ ഡോക്ടര്‍മാര്‍ സഹായിക്കും." പി.ടി. ഉഷ പ്രതികരിച്ചു.