പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യത; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി നാളത്തേയ്ക്ക് മാറ്റി
പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യത ലഭിച്ചതിനെതിരെയുള്ള ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടത്തിന്റെ അപ്പീലില്‍ കോടതി വിധിയ്ക്കായി ഉറ്റുനോക്കുകയാണ് രാജ്യം. എന്നാല്‍ അപ്പീലില്‍ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. ഓഗസ്റ്റ് 13ന് വൈകുന്നേരം പാരിസ് സമയം ആറ് മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) മുമ്പായി വിധി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാരിസ് ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും […]
- Share
- Tweet
- Telegram
- LinkedIniiiii
പാരിസ്: പാരിസ് ഒളിംപിക്സ് ഗുസ്തിയില്‍ അയോഗ്യത ലഭിച്ചതിനെതിരെയുള്ള ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ടത്തിന്റെ അപ്പീലില്‍ കോടതി വിധിയ്ക്കായി ഉറ്റുനോക്കുകയാണ് രാജ്യം. എന്നാല്‍ അപ്പീലില്‍ വിധി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഇന്ത്യന്‍ ഒളിംപിക്സ് അസോസിയേഷന് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചു. ഓഗസ്റ്റ് 13ന് വൈകുന്നേരം പാരിസ് സമയം ആറ് മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 9.30) മുമ്പായി വിധി വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാരിസ് ഒളിംപിക്സ് 50 കിലോഗ്രാം ഗുസ്തിയില്‍ ഫൈനലില്‍ കടന്ന ശേഷമാണ് വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോഗ്രാം കൂടുതല്‍ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനല്‍ വരെയെത്തിയതിനാല്‍ വെള്ളി മെഡലിന് തനിക്ക് അര്‍ഹതയുണ്ടെന്നാണ് വിനേഷിന്റെ വാദം. ഗുസ്തി നിയമങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്നാണ് റെസ്ലിംഗ് ബോഡി പറയുന്നത്.
പാരിസ് ഒളിംപിക്സ് അവസാനിച്ചപ്പോള്‍ ഇന്ത്യ ആറ് മെഡലോടെ 71-ാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഒരു വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇന്ത്യന്‍ സംഘത്തിന്റെ നേട്ടം. വിനേഷ് ഫോഗട്ടിന് അയോഗ്യത ലഭിച്ചതോടെയാണ് ടോക്കിയോ ഒളിംപിക്സിലെ ഏഴ് മെഡലുകള്‍ക്കൊപ്പമെത്താന്‍ ഇന്ത്യയ്ക്ക് കഴിയാതെ പോയത്.
തന്റെ ഭാരം വര്‍ദ്ധിക്കാനുള്ള കാരണം അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയില്‍ വിനേഷ് ഫോഗട്ട് വെളിപ്പെടുത്തിയതിന്റെ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. പ്രാഥമിക റൗണ്ടുകള്‍ക്ക് മുന്‍പ് നോക്കിയപ്പോള്‍ വിനേഷിന്േത് അനുവദനീയമായ ഭാരമായിരുന്നു. എന്നാല്‍, ചൊവ്വാഴ്ച്ച രാത്രിയോടെ ഭാരം മൂന്ന് കിലോ വര്‍ദ്ധിച്ചു.
മത്സരത്തിന് മുമ്പുള്ള രാത്രി മുഴുവന്‍ ഉറങ്ങാതെ വിനേഷ് ഭാരം കുറയ്ക്കാന്‍ അധ്വാനിച്ചു. ഭാരം കുറയ്ക്കാന്‍ ജോഗിംഗും സ്കിപ്പിംഗും എല്ലാം ചെയ്തു. വിനേഷിന്റെ മുടി മുറിച്ചു. എന്നാല്‍, അവസാനവട്ടം ഭാരം നോക്കിയപ്പോഴും 100 ഗ്രാം ഭാരം കൂടുതലായി കാണപ്പട്ടുവെന്നും ഇന്ത്യന്‍ ടീമിന്റെ ഭാഗം കോടതിയില്‍ പറഞ്ഞു.
100 ഗ്രാം ഭാരം എന്നത് നിസാര കാര്യമാണെന്ന് ഇന്ത്യന്‍ ടീമിന്റെ ഭാഗം കോടതിയില്‍ വാദിച്ചു. ശരീരഭാരം കുറയുക എന്നത് അത്ലറ്റുകള്ക്കിടയില് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണ്. വേനല്‍ കാലത്ത് മനുഷ്യശരീരം വിയര്‍ക്കുന്നു. സ്വാഭാവികമായി വെള്ളംനിലര്ത്താനായി ശരീരത്തില്‍ സ്വാഭാവികമായി സംഭവിക്കുന്നതാണ് ഇത്. മത്സരങ്ങള്‍ക്ക് ശേഷം അത്ലറ്റിന്റെ ആരോഗ്യവും ആര്‍ജവവും നിലനിര്‍ത്താന്‍ വേണ്ടി ഭക്ഷണം കഴിക്കുന്നതും ഭാരം വര്‍ദ്ധിക്കാന്‍ കാരണമാകാമെന്നും വിനേഷിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.