- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രകടനത്തെ ബാധിച്ചത് താരങ്ങളുടെ പ്രതിഷേധം; ഗുസ്തിയില്‍ കൂടുതല്‍ മെഡലുകള്‍ ലഭിക്കേണ്ടതായിരുന്നു; താരങ്ങളെ വിമര്‍ശിച്ച് ഫെഡറേഷന്‍ അധ്യക്ഷന്‍
ഡല്‍ഹി: ഒളിമ്പിക്സിലെ നിരാശജനകമയ പ്രകടനത്തിന് പിന്നാലെ ഗുസ്തി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ്. ഗുസ്തിക്കാരുടെ പ്രതിഷേധമാണ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡലുകള്‍ കുറയാന്‍ പ്രധാന കാരണം സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി.സമരം കാരണം പരിശീലത്തിനുള്ള സമയമാണ് നഷ്ടപ്പെട്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ തിരെ 15 മാസത്തോളം നീണ്ടു നിന്ന താരങ്ങളുടെ പ്രതിഷേധം ഗുസ്തിക്ക് തിരിച്ചടിയായി.ദേശീയ-അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്ലാതെ,പരിശീലനത്തിന് കഴിയാതെ താരങ്ങള്‍ ബുദ്ധിമുട്ടി.അതിനാല്‍, ഗുസ്തിക്കാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ […]
ഡല്‍ഹി: ഒളിമ്പിക്സിലെ നിരാശജനകമയ പ്രകടനത്തിന് പിന്നാലെ ഗുസ്തി താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ്. ഗുസ്തിക്കാരുടെ പ്രതിഷേധമാണ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മെഡലുകള്‍ കുറയാന്‍ പ്രധാന കാരണം സഞ്ജയ് സിംഗ് കുറ്റപ്പെടുത്തി.സമരം കാരണം പരിശീലത്തിനുള്ള സമയമാണ് നഷ്ടപ്പെട്ടതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ തിരെ 15 മാസത്തോളം നീണ്ടു നിന്ന താരങ്ങളുടെ പ്രതിഷേധം ഗുസ്തിക്ക് തിരിച്ചടിയായി.ദേശീയ-
അന്തര്‍ദേശീയ ടൂര്‍ണമെന്റുകളില്ലാതെ,പരിശീലനത്തിന് കഴിയാതെ താരങ്ങള്‍ ബുദ്ധിമുട്ടി.അതിനാല്‍, ഗുസ്തിക്കാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല എന്നാണ് വിമര്‍ശനം.അല്ലാത്ത പക്ഷം ഇന്ത്യക്ക് ഗുസ്തി യില്‍ നിന്നും ഇത്തവണ 6 മെഡലുകള്‍ ലഭിക്കുമായിരുന്നു എന്നും സഞ്ജയ് സിങ് പറഞ്ഞു.
പാരിസ് ഒളിമ്പിക്സിനായി ആറംഗ ഗുസ്തി ടീമിനെ അയച്ച ഇന്ത്യക്ക് ലഭിച്ചത് അമന്‍ സെഹ്രാവതിന്റ ഒരു വെങ്കല മെഡല്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ഫൈനലില്‍ എത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗാട്ട് അടക്കമുള്ള താരങ്ങളെയാണ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ സിങ് പരസ്യമായി കുറ്റപ്പെടുത്തുന്നത്.2023 ജനുവരിയില്‍ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരാണ്.
കഴിഞ്ഞ ഒളിമ്പിക്സില്‍ , ഗുസ്തിയില്‍ മെഡല്‍ നേടിയ ഇന്ത്യയുടെ ഏക വനിതയായ സാക്ഷി, ബ്രിജ് ബുഷന്റെ വിശ്വാസ്തനായ സഞ്ജയ് സിംഗ് അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ചു.ഡബ്ല്യു എഫ് ഐ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, ടീം സെലക്ഷന്‍ അടക്കമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും സഞ്ജയ് സിങ്ങിനെ തടയണമെന്നും ആവശ്യപ്പെട്ടു ഗുസ്തി താരങ്ങള്‍ ഡല്‍ഹി ഹൈ ക്കോടതിയെ സമീപിച്ചിരുന്നു.