ടോക്കിയോയിലെ നേട്ടവും മറികടന്നു; പാരാലിംപിക്സില്‍ മെഡല്‍വേട്ടയില്‍ സര്‍വകാല റെക്കോര്‍ഡുമായി ഇന്ത്യ; 5 സ്വര്‍ണ്ണമുള്‍പ്പടെ 23 മെഡലുമായി ഇന്ത്യ 13 മത്
ടോക്കിയോയിലെ നേട്ടവും മറികടന്നു
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: പോരിസ് പാരാലിംപിക്സ് പകുതി പിന്നിടുമ്പോള്‍ മെഡല്‍ നേട്ടത്തില്‍ ടോക്കിയൊവിനെയും മറികടന്ന് ഇന്ത്യന്‍ കുതിപ്പ്.പാരാലിംപിക്സില്‍ മെഡല്‍ കൊയ്ത്തില്‍ ഇന്ത്യയുടെ സര്‍വകാല റെക്കോര്‍ഡാണ് പാരീസില്‍ പിന്നീട്ടിരിക്കുന്നത്.ഇന്നലെ അമ്പെയ്ത്തില്‍ ഹര്‍വീന്ദര്‍ സിങ്ങും പുരുഷന്മാരുടെ ക്ലബ് ത്രോയില്‍ ധരംവീറും സ്വര്‍ണ്ണം നേടിയതോടെയാണ് ഇന്ത്യ അഞ്ചാം സ്വര്‍ണ്ണത്തിലേക്കെത്തിയത്.ക്ലബ് ത്രോയില്‍ വെള്ളിയും ഇന്ത്യക്കാണ്.അഞ്ച് സ്വര്‍ണം, 9 വെള്ളി, 10 വെങ്കലം എന്നിങ്ങനെയാണ് ഇതുവരെ ഇന്ത്യയുടെ നേട്ടം.
ആര്‍ച്ചറിയില്‍ പുരുഷവിഭാഗം വ്യക്തിഗത റീകര്‍വ് ഓപ്പണ്‍ വിഭാഗത്തിലാണ് ഹര്‍വീന്ദര്‍ സിങ്ങ് സ്വര്‍ണം നേടിയത്.ആവേശകരമായ ഫൈനലില്‍ പോളണ്ട് താരം ലൂക്കാസ് സിസക്കിനെ 60ന് തകര്‍ത്താണ് ഹര്‍വീന്ദര്‍ സ്വര്‍ണം എയ്തിട്ടത്.പാരാലിംപിക്സ് ആര്‍ച്ചറിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഹര്‍വീന്ദര്‍.ടോക്കിയോയില്‍ 19 മെഡലുകളായിരുന്നു ഇന്ത്യക്ക്.
കഴിഞ്ഞ 3 പതിറ്റാണ്ടിനിടെ പാരാലിംപിക്സ് പുരുഷവിഭാഗം ഷോട്ട്പുട്ടില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവുമായി സച്ചിന്‍ സര്‍ജേറാവു ഖിലാരി വെള്ളി നേടിയിരുന്നു.പുരുഷവിഭാഗം എഫ്46 വിഭാഗത്തില്‍ 16.32 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് സച്ചിന്‍ വെള്ളി സ്വന്തമാക്കിയത്.മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലക്കാരനാണ് വെള്ളി നേടിയ സച്ചിന്‍. 16.38 മീറ്റര്‍ ദൂരം കണ്ടെത്തിയ കാനഡയുടെ ഗ്രെഗ് സ്റ്റുവാര്‍ട്ടിനാണ് സ്വര്‍ണം. ഈ സീസണില്‍ താരത്തിന്റെ ഏറ്റവും മികച്ച ദൂരം കൂടിയാണിത്.
ശരത് കുമാര്‍ പുരുഷ വിഭാഗം ഹൈജംപില്‍ (ടി63) വെള്ളി നേടി.ശരത് ടോക്കിയോ പാരാലിംപിക്സില്‍ വെങ്കലം നേടിയിരുന്നു. ഇതേയിനത്തില്‍ തമിഴ്നാട് താരം മാരിയപ്പന്‍ തങ്കവേലു വെങ്കലവും സ്വന്തമാക്കി.2016ലെ റിയോ പാരാലിംപിക്സില്‍ ഇതേയിനത്തില്‍ സ്വര്‍ണവും 2020ലെ ടോക്കിയോ പാരാലിംപിക്സില്‍ വെള്ളിയും നേടിയ താരമാണ് മാരിയപ്പന്‍.ഇതോടെ, പാരാലിംപിക്സില്‍ മൂന്നു മെഡല്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമായി ഇദ്ദേഹം.
മാരിയപ്പന്‍ തങ്കവേലുവിനു പിന്നാലെ പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ (എഫ്46) അജീത് സിങ് വെള്ളി നേടി. ഇതേയിനത്തില്‍ സുന്ദര്‍ സിങ് ഗുര്‍ജാറിനാണ് വെങ്കലം.ടോക്കിയോയിലും ഇതേയിനത്തില്‍ സുന്ദര്‍ വെങ്കലം നേടിയിരുന്നു.വനിതകളുടെ 400 മീറ്ററില്‍ ദീപ്തി ജീവന്‍ജിയും ഇന്നലെ വെങ്കല മെഡല്‍ കരസ്ഥമാക്കി. 55.82 സെക്കന്‍ഡിലാണ് ദീപ്തി 400 മീറ്റര്‍ ഫിനിഷ് ചെയ്തത്. യുക്രെയ്ന്‍, തുര്‍ക്കി താരങ്ങള്‍ക്കാണ് ഈ ഇനത്തില്‍ സ്വര്‍ണവും വെള്ളിയും.
ചൈനയും ബ്രിട്ടനും അമേരിക്കയുമാണ് മെഡല്‍പ്പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. ഇന്ത്യക്ക് ഇന്നും വിവിധ ഇനങ്ങളില്‍ മെഡല്‍ മത്സരങ്ങളുണ്ട്. പാരാലിംപിക്സ് ഷൂട്ടിംഗില്‍ രണ്ടാം മെഡല്‍ ലക്ഷ്യം വെച്ച ഇന്ത്യയുടെ ആവണി ലേഖറക്ക് ഇന്നലെ നിരാശപ്പെടേണ്ടിവന്നിരുന്നു.വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ അഞ്ചാം സ്ഥാനത്താണ് ആവണി ഫിനിഷ് ചെയ്തത്. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ സ്വര്‍ണം നേടിയ ആവണി തുടര്‍ച്ചയായ രണ്ട് പാരാലിംപിക്സുകളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു. വനിതാ ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ ഭാഗ്യശ്രീ ജാഥവ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്ത്.