പാരീസ്: ഷൂട്ടിങ്ങ് റേഞ്ചില്‍ നിന്ന് ഒരു മെഡല്‍ വന്നെങ്കിലും ഇന്ത്യന്‍ ക്യാമ്പിനെ സംബന്ധിച്ച് ആറാം ദിനം നിരാശകളുടെത് മാത്രമായിരുന്നു. മെഡല്‍ പ്രതീക്ഷയായിരുന്ന നിരവധി താരങ്ങളാണ് അപ്രതീക്ഷിതമായി പുറത്തായത്. ബാഡ്മിന്റണിലും ബോക്സിങ്ങിലുമായിരുന്നു കനത്ത തിരിച്ചടി. ഈ നിരാശയില്‍ നിന്ന് കരകയറാന്‍ ആകും ഇന്ന് താരങ്ങള്‍ ഇറങ്ങുക. ഇന്ന് നേരിട്ട് ഇന്ത്യക്ക് ഫൈനല്‍ പോരാട്ടങ്ങള്‍ ഇല്ല. പക്ഷെ പ്രതീക്ഷയുള്ള നിരവധി മത്സരങ്ങള്‍ ഇന്നുണ്ട്.

ബാഡ്മിന്റണ്‍ ഏക പ്രതീക്ഷയായ ലക്ഷ്യ സെന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനീസ് തായ് പെയുടെ ചൗ തിന്‍ ചെന്നിനെ നേരിടും. വൈകീട്ട് 6.30നാണ് ഈ മത്സരം. എച്ച് എസ് പ്രണോയിയെ വീഴ്ത്തിയാണ് ലക്ഷ്യ സെന്നിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. പുരുഷന്മാരുടെ ഹോക്കിയില്‍ പൂള്‍ ബിയിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. വൈകീട്ട് 4.45നാണ് മത്സരം. ഇന്ത്യ ഇതിനോടകം ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

മനു ഭാക്കറും ഇഷ സിങ്ങും വനിതകളുടെ 25 മീറ്റര്‍ ഷൂട്ടിങ് റാപ്പിഡ് വിഭാഗത്തില്‍ യോഗ്യത തേടി ഇറങ്ങും.ഉച്ചക്ക് 12.30നാണ് മത്സരം.
രണ്ട് വെങ്കല മെഡല്‍ പാരീസ് ഒളിംപിക്‌സില്‍ നേടി റെക്കോഡിട്ട മനു ഭാക്കര്‍ മെഡല്‍ നേട്ടം ഉയര്‍ത്തുമോയെന്നതാണ് അറിയേണ്ടത്.
ഇതേ ഇനത്തില്‍ പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ അനാന്‍ജീത് സിങ് നറുകയും മത്സരത്തിനിറങ്ങും.ഉച്ചയ്ക്ക് 1 മണിക്കാണ് മത്സരം

തുഴച്ചലില്‍ ഫൈനല്‍ ഡി റൗണ്ടില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ മത്സരിക്കും. ഉച്ചക്ക് 1.48നാണ് മത്സരം ആരംഭിക്കും. ഇന്ത്യന്‍ സൈനീകന്‍ കൂടിയായ ബല്‍രാജ് അഞ്ചാം സ്ഥാനക്കാരാനായാണ് ഫൈനല്‍ റൗണ്ട് യോഗ്യത നേടിയത്.ഗോള്‍ഫില്‍ പുരുഷന്മാരുടെ വ്യക്തിഗത റൗണ്ടില്‍ ശുഭാങ്കന്‍ ശങ്കറും ഗഗന്‍ജീത് ബുള്ളറും ഇറങ്ങും. ഉച്ചക്ക് 12.30നാണ് ഈ മത്സരം.അമ്പെയ്ത്തില്‍ ഇന്ത്യയുടെ ധീരജ് ബൊമ്മദേവര, അങ്കിത ഭഗത് മിക്‌സഡ് ടീം എലിമിനേഷന്‍ റൗണ്ടിലിറങ്ങും.ഉച്ചക്ക് 1.19നാണ് ഈ മത്സരം.

അമ്പെയ്ത്തില്‍ യോഗ്യത നേടിയാല്‍ ധീരജ് ബൊമ്മദേവര, അങ്കിത ഭഗത് മികസ്ഡ് ടീം ഇനത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തും. വൈകീട്ട് 5.45നാണ് മത്സരം. ക്വാര്‍ട്ടര്‍ ഫൈനലിലും ജയിച്ചാല്‍ ഇതേ ഇനത്തിന്റെ സെമി വൈകീട്ട് 7 മണിക്കും നടക്കുന്നുണ്ട്.
ജൂഡോയില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ തൂലികാ മാന്‍ എലിമിനേഷന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറങ്ങും. വൈകീട്ട് 3.30നാണ് മത്സരം.

അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ചില പ്രധാന പോരാട്ടങ്ങള്‍ ഇന്ന് ആരംഭിക്കും. വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ്‌സ് 1ല്‍ അങ്കിത ദയാനി ഇറങ്ങും.ഹീറ്റ്‌സ് 2ല്‍ പരുള്‍ ചൗധരിയും ഇറങ്ങും. 10 മണിക്കാണ് ഈ മത്സരം. പുരുഷന്മാരുടെ ഷോട്ട് പുട്ട് യോഗ്യതാ റൗണ്ടില്‍ ഇന്ത്യയുടെ തജീന്ദര്‍പാല്‍ സിങ് ടോറും ഇന്ന് കളത്തിലിറങ്ങും. രാത്രി 11.40നാണ് മത്സരം ആരംഭിക്കുന്നത്.