- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിക്സ്ഡ് ടീം അമ്പെയ്ത്തില്‍ ഇന്ത്യക്ക് സമ്പൂര്‍ണ നിരാശ; വെങ്കല മെഡല്‍ പോരാട്ടത്തിലും അങ്കിത ധീരജ് സഖ്യത്തിനു തോല്‍വി
പാരിസ്: ആര്‍ച്ചറിയില്‍ മിക്‌സഡ് ഡബിള്‍സ് ടീമിനത്തില്‍ ഇന്ത്യയുടെ അങ്കിത ഭഗത് ധീരജ് ബൊമ്മദേവര സഖ്യം ചരിത്രത്തിലേക്കു തൊടുത്ത അമ്പ് നേരിയ വ്യത്യാസത്തില്‍ ലക്ഷ്യം തെറ്റി പറന്നു. ഒളിംപിക്‌സ് ആര്‍ച്ചറിയില്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ സഖ്യമെന്ന നേട്ടം സ്വന്തമാക്കിയ അങ്കിത ധീരജ് സഖ്യം ആദ്യം സെമിഫൈനലിലും പിന്നാലെ വെങ്കല മെഡല്‍ പോരാട്ടത്തിലും തോറ്റു.
ഇഞ്ചോടിഞ്ചുള്ള പോരില്‍ ടൈ ബ്രേക്കിലായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍ 38-37, 37-35, 34-38, 37-35 6-2. അങ്കിട് ഭകട് - ധിരാജ് ബൊമ്മദേവ്ര സഖ്യമാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. നേരത്തെ, സെമിയില്‍ ദക്ഷിണ കൊറിയയോട് തോറ്റതോടെയാണ് ഇന്ത്യക്ക് വെങ്കലത്തിനുള്ള മത്സരം കളിക്കേണ്ടി വന്നത്. സ്‌കോര്‍ 36-38, 38-35, 38-37, 39-38, 6-2. ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്പെയ്നിനെ തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. സ്‌കോര്‍ 38-37, 38-38, 36-37, 37-36, 5-3.
സെമിയില്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ ദക്ഷിണ കൊറിയയുടെ വൂജിന്‍ സിഹ്യോന്‍ സഖ്യത്തോടും, വെങ്കലമെഡല്‍ പോരാട്ടത്തില്‍ യുഎസിന്റെ ബ്രാഡി എല്ലിസന്‍ കാസി കുഫ്‌ഹോള്‍ഡ് സഖ്യത്തോടും 6 - 2നാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെട്ടത്. പ്രീക്വാര്‍ട്ടറില്‍ ഇന്തൊനീഷ്യന്‍ സഖ്യത്തെ 5- 1നും, ക്വാര്‍ട്ടറില്‍ സ്പാനിഷ് സഖ്യത്തെ 5- 3നും തോല്‍പ്പിച്ചാണ് ഇവര്‍ സെമിയിലെത്തിയത്.
വനിതാ വിഭാഗം 25 മീറ്റര്‍ പിസ്റ്റളില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലില്‍ കടന്നതോടെ, ഹാട്രിക് മെഡലുകളെന്ന ചരിത്രനേട്ടത്തിനു തൊട്ടരികെയാണ് മനു ഭാക്കര്‍. ആവേശകരമായ യോഗ്യതാ റൗണ്ടില്‍ രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാക്കര്‍ ഫൈനലിനു യോഗ്യത നേടിയത്. ഇതേയിനത്തില്‍ മത്സരിച്ച ഇഷാ സിങ് 18ാം സ്ഥാനക്കാരിയായി ഫൈനല്‍ കാണാതെ പുറത്തായി.
ശനിയാഴ്ചയാണ് ഫൈനല്‍ പോരാട്ടം. അതേസമയം, ജൂഡോയില്‍ ഇന്ത്യന്‍ താരം തൂലിക മാന്‍ തോറ്റത് ഇന്ത്യയ്ക്ക് നിരാശയായി. 78 കിലോഗ്രാം വനിതാ വിഭാഗത്തില്‍ ലോക ചാംപ്യന്‍ കൂടിയായ ക്യൂബയുടെ ഇഡാലിസ് ഓര്‍ടിസാണ് ഇന്ത്യന്‍ താരത്തെ തോല്‍പിച്ചത്. റോവിങ് പുരുഷ സിംഗിള്‍ സ്‌കള്‍സ് ഫൈനലില്‍ ബല്‍രാജ് പന്‍വാര്‍ മത്സരിക്കും.
ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായ ലക്ഷ്യ സെന്‍ ഇന്ന് ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ഇറങ്ങും. ചൈനീസ് തായ്‌പെയിയുടെ ചോ ടിയന്‍ ചെന്നാണ് എതിരാളി. ബാഡ്മിന്റനില്‍ ഇന്ത്യയുടെ അവശേഷിക്കുന്ന ഏക മെഡല്‍ പ്രതീക്ഷയാണ് ലക്ഷ്യ. ഗോള്‍ഫ് പുരുഷ വ്യക്തിഗത ഫൈനല്‍സില്‍ ശുഭാങ്കര്‍ ശര്‍മയ്ക്കും ഗഗന്‍ജീത് ഭുള്ളര്‍ക്കും മത്സരമുണ്ട്. അത്‌ലറ്റിക്‌സില്‍ വനിതകളുടെ 5000 മീറ്ററില്‍ അങ്കിത ധ്യാനിയും പാരുല്‍ ചൗധരിയും മത്സരിക്കും.
അതേസമയം, ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കി. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം സ്വന്തമാക്കി. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ, ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്‌സ് എന്നിവരാണ് ഓസ്‌ട്രേലിയയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോളിന്റെ ലീഡെടുത്തിരുന്നു. 12-ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ഒരു കൗണ്ടര്‍ അറ്റാക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. ലളിത് ഉപാധ്യായയുടെ പാസില്‍ നിന്ന് അഭിഷേക് അനായാസം ലക്ഷ്യം കണ്ടു. തൊട്ടടുത്ത മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ ഹര്‍മന്‍പ്രീത് പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി.
എന്നാല്‍ 25-ാം മിനിറ്റില്‍ ഓസ്‌ട്രേലിയ ഒരു ഗോള്‍ തിരിച്ചടിച്ചു. ഗോവേഴ്‌സിന്റെ ആദ്യ ശ്രമം മന്‍പ്രീത് പ്രതിരോധിച്ചെങ്കിലും റീ ബൗണ്ടില്‍ ക്രെയ്ഗ് ലക്ഷ്യം കണ്ടു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് വിജയമുറപ്പിച്ച ഗോള്‍ നേടി. പാരീസ് ഒളിംപിക്‌സില്‍ താരത്തിന്റെ ആറാം ഗോളായിരുന്നിത്. മത്സരം അവസാനിക്കാന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഗോവേഴ്‌സ് പെനാല്‍റ്റി ഫ്‌ളിക്കിലൂടെ ഓസീസിന്റെ രണ്ടാം ഗോള്‍ നേടുന്നത്.