ആദ്യ ശ്രമത്തില്‍ 89.34 മീറ്റര്‍; നീരജ് ചോപ്ര രാജകീയമായി ജാവലിന്‍ ഫൈനലില്‍; നിരാശപ്പെടുത്തി കിഷോര്‍ കുമാര്‍; ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറില്‍
പാരീസ്: ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ സ്വപ്നങ്ങള്‍ക്ക് കരുത്തേകി ആദ്യ ഏറില്‍ തന്നെ യോഗ്യതാ മാര്‍ക്ക് മറികടന്ന് നീരജ് ചോപ്ര ഫൈനലില്‍. 84 മീറ്ററാണ് ഫൈനലിലെത്താന്‍ വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.34 ദൂരം പിന്നിട്ടു. നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്. ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്. നേരത്തെ, ഗ്രൂപ്പ് എയില്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ സ്വപ്നങ്ങള്‍ക്ക് കരുത്തേകി ആദ്യ ഏറില്‍ തന്നെ യോഗ്യതാ മാര്‍ക്ക് മറികടന്ന് നീരജ് ചോപ്ര ഫൈനലില്‍. 84 മീറ്ററാണ് ഫൈനലിലെത്താന്‍ വേണ്ടിയിരുന്ന യോഗ്യതാ മാര്‍ക്ക്. ആദ്യ ശ്രമത്തില്‍ തന്നെ നീരജ് 89.34 ദൂരം പിന്നിട്ടു. നീരജിന്റെ പ്രധാന എതിരാളികളിലൊരാളായ അര്‍ഷദ് നദീമും ആദ്യ ശ്രമത്തില്‍ തന്നെ യോഗ്യത നേടി. 86.59 മീറ്റര്‍ എറിഞ്ഞാണ് പാക് താരം യോഗ്യ നേടിയത്.
ഗ്രൂപ്പ് ബിയിലാണ് ഇരുവരും മത്സരിച്ചത്. നേരത്തെ, ഗ്രൂപ്പ് എയില്‍ നിന്ന് നാല് പേര് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിരുന്നു. ജര്‍മനിയുടെ ജോസഫ് വെബര്‍ (87.76), കെനിയയുടെ ജൂലിയന്‍ യെഗോ (85.97), ലോക ഒന്നാം നമ്പര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്ലെജ് (85.63), ഫിന്‍ലന്‍ഡിന്റെ ടോണി കെരാനന്‍ (85.27) എന്നിവരാണ് യോഗ്യത ഉറപ്പാക്കിയ താരങ്ങള്‍.
ഏറ്റവും മികച്ച ത്രോ കുറിക്കുന്ന 12 പേര് ഫൈനലിലെത്തുക. കഴിഞ്ഞ മേയില്‍ ദോഹ ഡയമണ്ട് ലീഗില്‍ വെള്ളി നേടാന്‍ പിന്നിട്ട 88.36 മീറ്ററാണ് സീസണില്‍ നീരജിന്റെ മികച്ച പ്രകടനം. അവസാനം മത്സരിച്ച പാവോ നൂര്‍മി ഗെയിംസില്‍ സ്വര്‍ണം നേടി. 85.97 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്. പരിക്കിനെ തുടര്‍ന്ന് ചെക്ക് റിപ്പബ്ലിക്കിലെ ഒസ്ട്രാവ ഗോള്‍ഡന്‍ സ്പൈക് മീറ്റില്‍ നിന്ന് താരം പിന്മാറിയിരുന്നു.
'മിസ്റ്റര്‍ യുട്യൂബ്' എന്ന പേരില്‍ അറിയപ്പെടുന്ന കെനിയന്‍ താരം ജൂലിയസ് യെഗോയും 85.97 മീറ്റര്‍ ദൂരം കണ്ടെത്തി ഫൈനലിനു ടിക്കറ്റെടുത്തു. റിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവാണ് അദ്ദേഹം. ഇവര്‍ക്കുപുറമേ ഫിന്‍ലന്‍ഡ് താരം ടോണി കെരാനെനും മൂന്നാം ശ്രമത്തില്‍ 85.27 മീറ്റര്‍ ദൂരം പിന്നിട്ട് നേരിട്ട് ഫൈനല്‍ യോഗ്യത നേടി.
അതേസമയം, എ ഗ്രൂപ്പില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം ഇന്ത്യന്‍ താരം കിഷോര്‍ കുമാര്‍ ജന നിരാശപ്പെടുത്തി. യോഗ്യതാ മാര്‍ക്കായ 84 മീറ്റര്‍ മറികടക്കാന്‍ കിഷോറിന് സാധിച്ചില്ല. ഒമ്പതാം സ്ഥാനത്തായിട്ടാണ് താരം മത്സരം അവസാനിപ്പിച്ചത്. മൂന്ന് ശ്രമത്തിനിടെ 80.73 മീറ്റര്‍ ദൂരം എറിഞ്ഞതാണ് ഏറ്റവും മികച്ചത്. ഒരു ത്രോ ഫൗളായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ 87.54 മീറ്റര്‍ ദൂരം പിന്നിട്ടാണ് കിഷോര്‍ ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. എന്നാല്‍ അതിനടുത്തെത്തുന്ന പ്രകടനം പുറത്തെടുക്കാന്‍ കിഷോറന് സാധിച്ചില്ല.
ഗുസ്തിയില്‍ മെഡല്‍ പ്രതീക്ഷകള്‍ക്ക് തിളക്കമേറ്റി വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് ക്വാര്‍ട്ടറിലെത്തി. ആവേശകരമായ മത്സരത്തില്‍ ഒന്നാം സീഡും നിലവിലെ ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവുമായ ജപ്പാന്റെ സുസാകി യുയിയെയാണ് വിനേഷ് ഫോഗട്ട് തോല്‍പ്പിച്ചത്. 3 - 2നാണ് വിനേഷിന്റെ വിജയം.
വനിതാ വിഭാഗം 400 മീറ്റര്‍ റെപ്പഷാജ് റൗണ്ടില്‍ മത്സരിച്ച കിരണ്‍ പാഹലിന് നിരാശ. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരത്തിന് സെമിയില്‍ കടക്കാനായില്ല. താരത്തിന് നേരിട്ടു സെമിഫൈനല്‍ യോഗ്യത നേടാനായിരുന്നില്ല. 52.51 സെക്കന്‍ഡില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കിരണ്‍ റെപ്പഷാജ് റൗണ്ടിനാണ് യോഗ്യത നേടിയത്. 6 ഹീറ്റ്സില്‍ ഓരോന്നിലും ആദ്യ 3 സ്ഥാനത്തെത്തിയ താരങ്ങള്‍ നേരിട്ടു സെമിയിലെത്തി.
ടേബിള്‍ ടെന്നിസില്‍ പുരുഷ ടീം ഇനത്തില്‍ പ്രീക്വാര്‍ട്ടറില്‍ ഹര്‍മീത് ദേശായി, ശരത് കമല്‍, മാനവ് താക്കര്‍ എന്നിവര്‍ ഒന്നാം സീഡായ ചൈനയോടു തോറ്റു പുറത്തായി. പുരുഷ ഹോക്കിയില്‍ മെഡലുറപ്പിക്കാന്‍ ഇന്ത്യ ഇന്ന് ജര്‍മനിക്കെതിരെയും കളത്തിലിറങ്ങും. ജയിച്ചാല്‍ ഫൈനല്‍ യോഗ്യതയ്ക്കൊപ്പം സ്വര്‍ണമോ വെള്ളിയോ ഉറപ്പാക്കുകയും ചെയ്യാം.