ട്രയാത്ത്ലണ് താരങ്ങള്‍ പലരും അണുബാധമൂലം ആശുപത്രിയില്‍; പകരക്കാരില്ലാതെ ബെല്‍ജിയത്തിന്റെ പിന്മാറ്റം; സെന്‍ നദിയിലെ മാലിന്യം വീണ്ടും ചര്‍ച്ചകളില്‍
പാരീസ്: ഒളിമ്പിക്സ് ട്രയാത്ത്ലണ് മത്സരങ്ങള്‍ക്കായി സെന്‍ നദിയിലിറങ്ങിയ ട്രയാത്ത്ലണ് അത്ലറ്റുകള് അണുബാധമൂലം അസുഖ ബാധിതരായതോടെ പരിശീലന സെഷനുകള്‍ അടക്കം റദ്ദാക്കി സംഘാടകര്‍. മിക്സഡ് ട്രയാത്ത്ലണ് ഇനത്തില്‍ ബെല്‍ജിയത്തിനായി മത്സരിക്കേണ്ട ക്ലെയര്‍ മൈക്കിള്‍ നദിയിലിറങ്ങിയതിനെ തുടര്‍ന്ന് അണുബാധമൂലം അസുഖബാധിതയായി ആശുപത്രിയിലാണ്. ഇതോടെ പകരമിറക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ബെല്‍ജിയത്തിന് മിക്സഡ് ട്രയാത്ത്ലണില് നിന്ന് പിന്മാറേണ്ടിവന്നു. സെന്‍ നദിയിലിറങ്ങി പണികിട്ടിയവരില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ട്രയാത്ത്ലണ് താരം അഡ്രിയാന്‍ ബ്രിഫോര്ഡുമുണ്ട്. ട്രയാത്ത്ലണില് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ മത്സരിച്ച അഡ്രിയാന്‍, അതിനു പിന്നാലെ അസുഖബാധിതനാകുകയായിരുന്നു. ഇപ്പോഴിതാ […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: ഒളിമ്പിക്സ് ട്രയാത്ത്ലണ് മത്സരങ്ങള്‍ക്കായി സെന്‍ നദിയിലിറങ്ങിയ ട്രയാത്ത്ലണ് അത്ലറ്റുകള് അണുബാധമൂലം അസുഖ ബാധിതരായതോടെ പരിശീലന സെഷനുകള്‍ അടക്കം റദ്ദാക്കി സംഘാടകര്‍. മിക്സഡ് ട്രയാത്ത്ലണ് ഇനത്തില്‍ ബെല്‍ജിയത്തിനായി മത്സരിക്കേണ്ട ക്ലെയര്‍ മൈക്കിള്‍ നദിയിലിറങ്ങിയതിനെ തുടര്‍ന്ന് അണുബാധമൂലം അസുഖബാധിതയായി ആശുപത്രിയിലാണ്. ഇതോടെ പകരമിറക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് ബെല്‍ജിയത്തിന് മിക്സഡ് ട്രയാത്ത്ലണില് നിന്ന് പിന്മാറേണ്ടിവന്നു.
സെന്‍ നദിയിലിറങ്ങി പണികിട്ടിയവരില്‍ സ്വിറ്റ്സര്‍ലന്‍ഡിന്റെ ട്രയാത്ത്ലണ് താരം അഡ്രിയാന്‍ ബ്രിഫോര്ഡുമുണ്ട്. ട്രയാത്ത്ലണില് പുരുഷന്മാരുടെ വ്യക്തിഗത ഇനത്തില്‍ മത്സരിച്ച അഡ്രിയാന്‍, അതിനു പിന്നാലെ അസുഖബാധിതനാകുകയായിരുന്നു.
ഇപ്പോഴിതാ ചൊവ്വാഴ്ച വീണ്ടും നദിയിലെ മലിനീകരണത്തെ തുടര്‍ന്ന് നീന്തല്‍ താരങ്ങളുടെ പരിശീലനം വീണ്ടും സംഘാടകര്‍ റദ്ദാക്കുകയും ചെയ്തു. ഇത്തവണ അഞ്ചാം തവണയാണ് സംഘാടകര്‍ക്ക് ഇത്തരത്തില്‍ പരിശീലന സെഷന് റദ്ദാക്കേണ്ടിവരുന്നത്. ഈ കോളി ബാക്ടീരിയയുടെ അളവ് ക്രമാധീതമായി കൂടിയതാണ് കാരണം. പാരീസില്‍ പെയ്യുന്ന ശക്തമായ മഴയും നദിയിലെ മലിനീകരണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ഒളിമ്പിക്സ് തുടങ്ങും മുമ്പുതന്നെ ചര്‍ച്ചകളില്‍ ഇടംപിടിച്ചത് പാരീസിലെ സെന്‍ നദിയുടെ വൃത്തിയായിരുന്നു. ഗെയിംസിലെ പുരുഷ, വനിതാ വിഭാഗത്തിന്റെ പത്ത് കിലോമീറ്റര്‍ മാരത്തണ്‍ നീന്തല്‍, 1500 മീറ്റര്‍ ട്രയാത്ത്ലണ് എന്നിവ നടത്താന്‍ സംഘാടകര്‍ നിശ്ചയിച്ചത് സെന്‍ നദിയായിരുന്നു. മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന നദിയെ മത്സരം നടത്താന്‍ അനുയോജ്യമായ തരത്തിലേക്ക് വൃത്തിയാക്കിയെടുക്കുക എന്നതായിരുന്നു ഒളിമ്പിക്സിനു മുമ്പുള്ള ഏറ്റവും വലിയ വെല്ലുവിളി.
ഒളിമ്പിക്സിനു മുന്നോടിയായി നദിയെ മാലിന്യമുക്തമാക്കാനും അഴുക്കുചാല്‍ നവീകരണത്തിനുമായി ഏകദേശം 12000 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. ഒടുവില്‍ ഗെയിംസിനു തൊട്ടുമുമ്പ് നദി ക്ലീനാണെന്ന് തെളിയിക്കാന്‍ പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ നദിയില്‍ നീന്തുകയും ചെയ്തിരുന്നു. ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ ടോണി എസ്റ്റാങ്വെയും മറ്റ് ഉദ്യോഗസ്ഥരും മേയര്‍ക്കൊപ്പം നീന്തി.
എന്നാല്‍ ഒളിമ്പിക്സ് ആരംഭിച്ചതിനു ശേഷം നീന്തല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി ട്രയാത്ത്ലണ് അത്ലറ്റുകളുടെ പരിശീലന സെഷനുകള്‍ പലതും സംഘാടകര്‍ റദ്ദാക്കുകയായിരുന്നു. വില്ലന്‍ നദിയിലെ മാലിന്യം തന്നെ.
ഇപ്പോഴിതാ ചൊവ്വാഴ്ച വീണ്ടും നദിയിലെ മലിനീകരണത്തെ തുടര്‍ന്ന് നീന്തല്‍ താരങ്ങളുടെ പരിശീലനം വീണ്ടും സംഘാടകര്‍ റദ്ദാക്കുകയും ചെയ്തു. ഇത്തവണ അഞ്ചാം തവണയാണ് സംഘാടകര്‍ക്ക് ഇത്തരത്തില്‍ പരിശീലന സെഷന് റദ്ദാക്കേണ്ടിവരുന്നത്. ഈ കോളി ബാക്ടീരിയയുടെ അളവ് ക്രമാധീതമായി കൂടിയതാണ് കാരണം. പാരീസില്‍ പെയ്യുന്ന ശക്തമായ മഴയും നദിയിലെ മലിനീകരണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
സെന്‍ നദി നീന്തല്‍ മത്സരങ്ങള്‍ക്ക് അനുയോജ്യമല്ലെങ്കില്‍ ബാക്കിയുള്ള മത്സരങ്ങള്‍ പാരീസിന് കിഴക്കുള്ള വൈറസ്-സര്-മാര്നെയിലേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമാണ്. ഒളിമ്പിക്സിലെ റോവിങ്, കനോയിങ് മത്സരങ്ങള്‍ നടക്കുന്നത് ഇവിടെയാണ്. നേരത്തേ വിവിധ ദിവസങ്ങളില്‍ നദിയിലെ ജലത്തിന്റെ ഗുണനിലവാര പരിശോധനകള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്നാണ് പലപ്പോഴും നദിയിലെ പരിശീലനം റദ്ദാക്കാറ്.
വടക്കന്‍ ഫ്രാന്‍സിലൂടെ ഒഴുകുന്ന സെന്‍ നദിക്ക് 777 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. പാരീസ് നഗരത്തിന്റെ മാലിന്യങ്ങളെല്ലാം അടിഞ്ഞുകൂടുന്ന സ്ഥലമാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നഗരമായതിനാല്‍ ഇവിടുത്തെ അഴുക്കുചാലുകള്‍ ശാസ്ത്രീയമല്ല. ഇവിടെനിന്നുള്ള മാലിന്യം നേരിട്ടു നദിയിലെത്തും. ഇക്കാരണത്താല്‍ 1923-ല്‍ത്തന്നെ ഇവിടെ നീന്തല്‍ നിരോധിച്ചിരുന്നു. ഒളിമ്പിക്സിനു മുന്നോടിയായി നദിയെ മാലിന്യമുക്തമാക്കാനും അഴുക്കുചാല്‍ നവീകരണത്തിനുമായി ഏകദേശം 12000 കോടി രൂപയുടെ പദ്ധതി 2018-ലാണ് തുടങ്ങിയത്.