ഒളിംപിക്സ് വനിതാ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടിന്റെ വീരഗാഥ; ക്യൂബയുടെ ലോപ്പസിനെ വീഴ്ത്തി ഫൈനലില്‍; ഇന്ത്യക്കായി സ്വര്‍ണമോ വെള്ളിയോ ഉറപ്പിച്ചു
പാരീസ്: ഒളിംപിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ച് വിനേഷ് ഫോഗട്ട് ഫൈനലില്‍. സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാന് ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്. പാരിസ് ഒളിംപിക്സില്‍ ആദ്യമായി ഇന്ത്യയ്ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പാക്കിയാണ് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: ഒളിംപിക്സില്‍ വനിതകളുടെ 50 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യക്കായി മെഡല്‍ ഉറപ്പിച്ച് വിനേഷ് ഫോഗട്ട് ഫൈനലില്‍. സെമിയില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാന് ലോപ്പസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് ഫോഗട്ട് ഗുസ്തി ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായത്. ക്യൂബന്‍ താരത്തിന് ഒന്ന് പൊരുതാന്‍ പോലും അവസരം നല്‍കാതെ 5-0നാണ് വിനേഷ് വീഴ്ത്തിയത്.
പാരിസ് ഒളിംപിക്സില്‍ ആദ്യമായി ഇന്ത്യയ്ക്ക് സ്വര്‍ണമോ വെള്ളിയോ ഉറപ്പാക്കിയാണ് വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്. ഒളിംപിക്സ് ഗുസ്തി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും വിനേഷ് ഫോഗട്ട് സ്വന്തമാക്കി. പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഇതുവരെ മൂന്നു മെഡലുകള്‍ ലഭിച്ചെങ്കിലും, മൂന്നും വെങ്കല മെഡലുകളായിരുന്നു. ആദ്യമായാണ് ഒരു താരം സ്വര്‍ണമോ വെള്ളിയോ ഉറപ്പിക്കുന്നത്. ഷൂട്ടിങ്ങിനു പുറമേ പാരിസില്‍ മറ്റൊരു ഇനത്തില്‍ നിന്ന് ഇന്ത്യ മെഡല്‍ ഉറപ്പാക്കിയെന്ന പ്രത്യേകതയുമുണ്ട്.
കഴിഞ്ഞ വര്‍ഷം ഡല്‍ഹി ജന്തര്‍ മന്ദിറില്‍ ഗുസ്തി ഫെഡറേഷന് അധ്യക്ഷനായിരുന്ന ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങള്‍ നടത്തിയ സമരത്തിന്റെ മുന്നണി പോരാളിയായിരുന്നു വിനേഷിന്റെ വിജയം പാരീസില്‍ രാജ്യത്തിന്റെ അഭിമാനമുഖമായും മാറുകയാണ്.
പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ചാംപ്യന്‍ യുയ് സുസാകിയെ തോല്പിച്ചാണ് വിനേഷ് ഫോഗട്ട് മുന്നേറിയത്. നാലു തവണ ലോക ചാംപ്യനായ സുസാകി, രാജ്യാന്തര തലത്തില്‍ ഒരു മത്സരം പോലും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡോടെയാണ് വിനേഷ് ഫോഗട്ടിനെതിരെ ഗോദയിലിറങ്ങിയത്. ആവേശകരമായ മത്സരത്തില്‍ അവസാന 20 സെക്കന്‍ഡോളം 2-0ന് പിന്നിലായിരുന്ന വിനേഷ് ഫോഗട്ട്, അവസാന നിമിഷങ്ങളിലാണ് വിജയം പിടിച്ചു വാങ്ങിയത്. ടോക്കിയോ ഒളിംപിക്സില്‍ ഒരു പോയിന്റ് പോലും നഷ്ടമാക്കാതെ സ്വര്‍ണം നേടിയ ജപ്പാന് താരത്തെ മലര്‍ത്തിയടിച്ചതോടെ വിനേഷിന്റെ ആത്മവിശ്വാസം വാനോളമുയര്‍ന്നു.
പിന്നീട് ആവേശകരമായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുക്രെയ്ന് താരം ഒക്സാന ലിവാച്ചിനെ വീഴ്ത്തി വിനേഷ് ഫോഗട്ട് സെമിയിലേക്കു മുന്നേറി. മുന്‍ യൂറോപ്യന്‍ ചാംപ്യനും ലോക ചാംപ്യന്‍ഷിപ്പ് മെഡല്‍ ജേതാവുമായ യുക്രെയ്ന് താരത്തെ 7-5നാണ് ഫോഗട്ട് തകര്‍ത്തത്. 29 വയസ്സുകാരിയായ വിനേഷ് ഫോഗട്ട് ഹരിയാനയിലെ ഖര്‍ഖോഡ സ്വദേശിനിയാണ്. 2020, 2016 ഒളിംപിക്സുകളില്‍ മത്സരിച്ചിട്ടുണ്ട്. 2022, 2018, 2014 കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. 2018 ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടി.
ഒളിംപിക്സ് ഗുസ്തിയില്‍ മെഡല്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍
കെ ഡി ജാദവ്- പുരുഷന്മാരുടെ 52 കിലോഗ്രാം 1952 ഹെല്‍സിങ്കി
സുശീല്‍ കുമാര്‍ - വെങ്കലം - പുരുഷന്മാരുടെ 66 കിലോഗ്രാം ഗുസ്തി ബെയ്ജിംഗ് 2008
സുശീല്‍ കുമാര്‍ - വെള്ളി - പുരുഷന്മാരുടെ 66 കിലോഗ്രാം ഗുസ്തി ലണ്ടന്‍ 2012
യോഗേശ്വര്‍ ദത്ത് - വെങ്കലം പുരുഷന്മാരുടെ 60 കിലോഗ്രാം ഗുസ്തി ലണ്ടന്‍ 2012
സാക്ഷി മാലിക് - വെങ്കലം വനിതകളുടെ 58 കിലോഗ്രാം ഗുസ്തി റിയോ 2016
രവി കുമാര്‍ ദാഹിയ - വെള്ളി പുരുഷന്മാരുടെ 57 കിലോഗ്രാം ഗുസ്തി ടോക്കിയോ 2020
ബജ്രംഗ് പുനിയ - വെങ്കലം പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തി ടോക്കിയോ 2020
വനിതാ വിഭാഗം 400 മീറ്റര്‍ റെപ്പഷാജ് റൗണ്ടില്‍ മത്സരിച്ച കിരണ്‍ പാഹലിന് നിരാശ. ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത താരത്തിന് സെമിയില്‍ കടക്കാനായില്ല. താരത്തിന് നേരിട്ടു സെമിഫൈനല്‍ യോഗ്യത നേടാനായിരുന്നില്ല. 52.51 സെക്കന്‍ഡില്‍ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കിരണ്‍ റെപ്പഷാജ് റൗണ്ടിനാണ് യോഗ്യത നേടിയത്. 6 ഹീറ്റ്സില്‍ ഓരോന്നിലും ആദ്യ 3 സ്ഥാനത്തെത്തിയ താരങ്ങള്‍ നേരിട്ടു സെമിയിലെത്തി. ടേബിള്‍ ടെന്നിസില്‍ പുരുഷ ടീം ഇനത്തില്‍ പ്രീക്വാര്‍ട്ടറില്‍ ഹര്‍മീത് ദേശായി, ശരത് കമല്‍, മാനവ് താക്കര്‍ എന്നിവര്‍ ഒന്നാം സീഡായ ചൈനയോടു തോറ്റു പുറത്തായി.
നേരത്തെ ഒളിംപിക്സ് പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത ഉറപ്പാക്കിയിരുന്നു . 84 മീറ്ററായിരുന്നു ഫൈനലിലേക്ക് യോഗ്യത നേടാന്‍ താണ്ടേണ്ട ദൂരം. ആദ്യ ശ്രമത്തില്‍ 89.34 മീറ്റര്‍ പിന്നിട്ടാണ് നിലവിലെ ഒളിംപിക് ചാമ്പ്യനായ നീരജ് യോഗ്യത ഉറപ്പാക്കിയത്. സീസണിലെ ഏറ്റവും മികച്ച ത്രോയും യോഗ്യതാ റൗണ്ടിലെ മികച്ച ത്രോയും ആയിരുന്നു നീരജിന്റേത്.