മെഡല്‍പ്പട്ടികയില്‍ ഇഞ്ചോടിഞ്ച് പോരാട്ടവുമായി അമേരിക്കയും ചൈനയും; മൂന്നാമത് ഓസ്ട്രേലിയ; നദീമിന്റെ കരുത്തില്‍ ഇന്ത്യയെ മറികടന്ന് പാകിസ്ഥാന്
പാരീസ്: പാരീസ് ഒളിംപിക്സിലെ മെഡല്‍പ്പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടര്‍ന്ന് അമേരിക്കയും ചൈനയും. ഏറ്റവും പുതിയ മെഡല്‍ നില അനുസരിച്ച് അമേരിക്കക്കും ചൈനക്കും 33 വിതം സ്വര്‍ണമാണുള്ളത്. 33 സ്വര്‍ണത്തിനൊപ്പ 39 വീതം വെള്ളിയും വെങ്കലവും നേടിയിട്ടുള്ള അമേരിക്ക 111 മെഡലുകളുമായി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 33 സ്വര്‍ണമുള്ള ചൈന 27 വെള്ളിയും 23 വെങ്കലവുമായി 83 മെഡലകളുമായി രണ്ടാം സ്ഥാനത്താണ്. ആകെ മെഡലില്‍ പിന്നിലാണെങ്കിലും ഒരു സ്വര്‍ണം നേടിയാല്‍ അമേരിക്കയെ മറികടന്ന് ചൈനക്ക് ഒന്നാം സ്ഥാനത്ത് […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: പാരീസ് ഒളിംപിക്സിലെ മെഡല്‍പ്പട്ടികയിലെ ഒന്നാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം തുടര്‍ന്ന് അമേരിക്കയും ചൈനയും. ഏറ്റവും പുതിയ മെഡല്‍ നില അനുസരിച്ച് അമേരിക്കക്കും ചൈനക്കും 33 വിതം സ്വര്‍ണമാണുള്ളത്. 33 സ്വര്‍ണത്തിനൊപ്പ 39 വീതം വെള്ളിയും വെങ്കലവും നേടിയിട്ടുള്ള അമേരിക്ക 111 മെഡലുകളുമായി ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 33 സ്വര്‍ണമുള്ള ചൈന 27 വെള്ളിയും 23 വെങ്കലവുമായി 83 മെഡലകളുമായി രണ്ടാം സ്ഥാനത്താണ്.
ആകെ മെഡലില്‍ പിന്നിലാണെങ്കിലും ഒരു സ്വര്‍ണം നേടിയാല്‍ അമേരിക്കയെ മറികടന്ന് ചൈനക്ക് ഒന്നാം സ്ഥാനത്ത് എത്താനാവും. ഒന്നും രണ്ടും സ്ഥാനത്ത് അമേരിക്കക്കും ചൈനക്കും അടുത്തൊന്നും ഭീഷണിയായി ആരുമില്ല. 18 സ്വര്‍ണവും 16 വെള്ളിയും 14 വെങ്കലവുമടക്കം 48 മെഡലുകളുള്ള ഓസ്ട്രേലിയ ആണ് മൂന്നാം സ്ഥാനത്ത്. ആകെ 37 മെഡലുകളുമായി ജപ്പാനും(16, 8, 13), 57 മെഡലുകളുമായി (14, 20, 23) ബ്രിട്ടന് ആണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ഫ്രാന്‍സ്(56), റിപ്പബ്ലിക് ഓഫ് കൊറിയ(28), നെതര്‍ലന്‍ഡ്സ്(29), ജര്‍മനി(29), ഇറ്റലി(36) എന്നിവരാണ് ആദ്യ പത്തിലുള്ളത്.
ഒളിമ്പിക്സിന്റെ ആദ്യനാളുകളില്‍ ചൈനയ്ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍, നീന്തലും ജിംനാസ്റ്റിക്സും അത്ലറ്റിക്സും വന്നതോടെ കഴിഞ്ഞ ഞായറാഴ്ചമുതല്‍ അമേരിക്ക മെഡല്‍നിലയില്‍ മുന്നേറുന്ന കാഴ്ചയായി
അമേരിക്കയ്ക്ക് ഏറ്റവുമധികം മെഡലുകള്‍ വന്നത് നീന്തല്‍, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ് എന്നിവയില്‍നിന്നാണ്. നീന്തലില്ക്കുളത്തില്നിന്നുമാത്രം എട്ടു സ്വര്‍ണവും 14 വെള്ളിയും ഏഴു വെങ്കലവുമടക്കം 29 മെഡലുകള്‍ അമേരിക്കന്‍ താരങ്ങള്‍ സ്വന്തമാക്കി.
സിമോണ്‍ ബൈല്‍സ് ഉള്‍പ്പെടെയുള്ളവര്‍ ഇറങ്ങിയ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ മൂന്നു സ്വര്‍ണവും ഒരു വെള്ളിയും ആറു വെങ്കലവുമടക്കം 10 മെഡലുകള്‍ അവര്‍ നേടി. അത്ലറ്റിക്സില് ഇതുവരെ ആറു സ്വര്‍ണവും ഏഴു വെള്ളിയും ആറു വെങ്കലവുമടക്കം 19 മെഡലുകളും നേടി. അത്ലറ്റിക്സില്‍നിന്നും ഇനിയും മെഡലുകള്‍ അമേരിക്കയ്ക്ക് വരുമെന്നാണ് സൂചന.
ചൈനയ്ക്ക് ഏറ്റവുമധികം മെഡലുകള്‍ വന്നത് നീന്തല്‍ക്കുളത്തില്‍നിന്നും ഷൂട്ടിങ്ങില്‍നിന്നും ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്നിന്നുമാണ്. നീന്തല്‍ക്കുളത്തില്‍നിന്ന് രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഏഴു വെങ്കലവുമടക്കം 12 മെഡലുകളാണ് ചൈന സ്വന്തമാക്കിയത്. ഷൂട്ടിങ്ങില്‍ അഞ്ചു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവുമടക്കം 10 മെഡലുകളും നേടി. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ രണ്ടു സ്വര്‍ണമുള്‍പ്പെടെ ഒമ്പതു മെഡലുകളും നേടി. അത്ലറ്റിക്സില് മൂന്നുവീതം സ്വര്‍ണവും വെള്ളിയും വെങ്കലവും മാത്രമാണ് ചൈനയ്ക്കുള്ളത്.
ടോക്കിയോയിലെ നേട്ടം ആവര്‍ത്തിക്കാന്‍ കഴിയാതിരുന്ന ഇന്ത്യ ഒരു വെള്ളിയും അഞ്ച് വെങ്കലവുമടക്കം ആറ് മെഡലുമായി 69-ാമതാണ് നിലവില്‍. ടോക്കിയോയില്‍ ഇന്ത്യ ഒരു സ്വര്‍ണം ഉള്‍പ്പെടെ ഏഴ് മെഡലുകളാണ് നേടിയത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയെ മറികടന്ന് സ്വര്‍ണം നേടിയ അര്‍ഷാദ് നദീമിന്റെ കരുത്തില്‍ പാകിസ്ഥാന് മെഡല്‍ പട്ടികയില്‍ 59-ാമതെത്തി. ഒളിംപിക്സില്‍ പാകിസ്ഥാന്റെ ഒരേയൊരു മെഡലുമാണിത്.
ഗോള്‍ഫിലും ഗുസ്തിയിലുമാണ് പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ഇന്ന് മത്സരങ്ങളുള്ളത്. ഗുസ്തി മത്സരത്തില്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ കായിക തര്‍ക്ക പരിഹര കോടതി ഇന്ന് വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.