ഒന്നാമതെത്തി. ഹോക്കിയില്‍ ഇന്ത്യയുടെ രണ്ടാം ജയമാണിത്.

ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയുമായി സമനില പാലിച്ചിരുന്നു. ഇന്ന് ജയിച്ചതോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിന് അരികിലെത്തി. ഇനി ഓസ്ട്രേലിയ, ബെല്‍ജിയം എന്നിവര്‍ക്കെതിരായ മത്സരം ഇന്ത്യക്ക് ബാക്കിയുണ്ട്. നിലവില്‍ മൂന്ന് മത്സരങ്ങളില്‍ ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഇന്ത്യ.

തുടക്കത്തില്‍ ഇന്ത്യക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ആദ്യ ക്വാര്‍ട്ടറിന്റെ 11-ാം മിനിറ്റില്‍ തന്നെ ഇന്ത്യക്ക് ഗോള്‍ നേടാനായി. പെനാല്‍റ്റി സ്ട്രോക്കില്‍ നിന്നായിരുന്നു ഹര്‍മന്‍പ്രീതിന്റെ സ്‌കോര്‍. വൈകാതെ ആദ്യ ക്വാര്‍ട്ടര്‍ അവസാനിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ അടുത്ത ഗോളും വന്നു. പെനാല്‍റ്റി ക്വാര്‍ണര്‍ മുതലാക്കിയ ഹര്‍മന്‍പ്രീത് അയര്‍ലന്‍ഡിനെ പ്രതിരോധത്തിലാക്കി. പിന്നീട് ഗോളൊന്നും പിറന്നില്ലെങ്കിലും ഇന്ത്യ ആധികാരികതയോടെ കളിച്ചു.

മനു ഭാക്കര്‍ സരബ്‌ജ്യോത് സിങ് സഖ്യം ഇന്ത്യയ്ക്കായി രണ്ടാം മെഡല്‍ വെടിവച്ചിടുന്നതു കണ്ട് തുടക്കമായ പാരിസ് ഒളിംപിക്‌സിന്റെ നാലാം ദിനം ഇന്ത്യയ്ക്ക് ആഹ്ലാദം നല്‍കുന്നതാണ് പുരുഷ ഹോക്കിയിലെ ജയം. അതേ സമയം പുരുഷ വിഭാഗം ബാഡ്മിന്റന്‍ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യമായ ചിരാഗ് ഷെട്ടി സാത്വിക് സായ്രാജ് സഖ്യം അനായാസം ജയിച്ചുകയറി. ഇന്തൊനീഷ്യയുടെ ഫജാര്‍ ആല്‍ഫിയാന്‍ മുഹമ്മദ് അര്‍ഡിയാന്റോ സഖ്യത്തെ 21-13, 21-13 എന്ന സ്‌കോറിനാണ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനവും സ്വന്തമാക്കി. ഈ ഗ്രൂപ്പില്‍നിന്ന് ചിരാഗ് സാത്വിക് സഖ്യം നേരത്തേ തന്നെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിരുന്നു.

നേരത്തെ, 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീമിനത്തിലാണ് മനു ഭാക്കര്‍ സരബ്‌ജ്യോത് സിങ് സഖ്യം ഇന്ത്യയ്ക്ക് പാരിസ് ഒളിംപിക്‌സിലെ രണ്ടാമത്തെ മെഡല്‍ സമ്മാനിച്ചത്. ദക്ഷിണ കൊറിയയുടെ ഓ യെ ജിന്‍ ലീ വുന്‍ഹോ സഖ്യത്തെ തോല്‍പ്പിച്ച് ഇരുവരും ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചു. കൊറിയന്‍ സഖ്യത്തിനെതിരെ 1610നാണ് ഇന്ത്യയുടെ വിജയം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയ്ക്കായി ഒരേ ഒളിംപിക്‌സില്‍ ഇരട്ട സ്വര്‍ണം നേടുന്ന ആദ്യത്തെ താരമെന്ന നേട്ടം മനു ഭാക്കറിനു സ്വന്തം. കഴിഞ്ഞ ദിവസം 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഇന്ത്യയ്ക്കായി വെങ്കലം നേടിയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രവും മനുവിനു സ്വന്തം.

ആര്‍ച്ചറിയില്‍ വനിതാ വ്യക്തിഗത എലിമിനേഷന്‍ റൗണ്ടില്‍ ഇന്ത്യന്‍ താരം ഭജന്‍ കൗര്‍ പ്രീക്വാര്‍ട്ടറിലെത്തി. ആദ്യ മത്സരത്തില്‍ ഇന്തൊനീഷ്യന്‍ താരം സൈഫ കമലിനെ 73ന് തോല്‍പ്പിച്ച ഭജന്‍ കൗര്‍, രണ്ടാം റൗണ്ടില്‍ പോളണ്ട് താരം വയലെറ്റയെ 60ന് തോല്‍പ്പിച്ചു. ഒന്നാം റൗണ്ടില്‍ ഇന്ത്യയുടെ അങ്കിത ഭഗതിനെ 64നു തോല്‍പ്പിച്ചാണ് പോളണ്ട് താരം രണ്ടാം റൗണ്ടിലെത്തിയത്. ഷൂട്ടിങ്ങില്‍ ട്രാപ് പുരുഷ വിഭാഗം യോഗ്യതാ റൗണ്ടില്‍ പൃഥ്വിരാജ് ടോണ്ടൈമാന്‍ ഫൈനല്‍ കാണാതെ പുറത്തായി. 118 പോയിന്റുമായി 21ാം സ്ഥാനക്കാരനായാണ് പൃഥ്വിരാജിന്റെ മടക്കം. യോഗ്യതാ റൗണ്ടില്‍ ആകെ മത്സരിച്ചത് 30 പേരാണ്. ഇതില്‍ ഫൈനലിലേക്ക് യോഗ്യത നേടുന്നത് ആദ്യ ആറു പേര്‍ മാത്രം. ബാഡ്മിന്റന്‍ വനിതാ ഡബിള്‍സില്‍ അശ്വിനി, തനീഷ സഖ്യം തുടര്‍ച്ചയായ മൂന്നാം മത്സരവും തോറ്റു. ഇരുവരും നേരത്തെ തന്നെ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു.

ഇനി ആര്‍ച്ചറി, ബോക്‌സിങ് എന്നീ ഇനങ്ങളിലും ഇന്ത്യയ്ക്ക് മത്സരമുണ്ട്. ആര്‍ച്ചറിയില്‍ പുരുഷ വ്യക്തിഗത എലിമിനേഷന്‍ റൗണ്ടില്‍ ധീരജ് ബൊമ്മദേവര കളത്തിലിറങ്ങും. ബോക്‌സിങ്ങില്‍ അമിത് പംഘല്‍ (പുരുഷ 51 കിലോഗ്രാം പ്രീക്വാര്‍ട്ടര്‍ രാത്രി 7.15), ജാസ്മിന്‍ ലംബോറിയ (വനിത 57 കിലോഗ്രാം റൗണ്ട് ഓഫ് 32 രാത്രി 9.25), പ്രീതി പവാര്‍ (വനിത 54 കിലോഗ്രം പ്രീക്വാര്‍ട്ടര്‍ അര്‍ധരാത്രി കഴിഞ്ഞ് 1.20) എന്നിവരും മത്സരിക്കും.