- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എടാ മോനെ...'! ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി ഹോക്കി ഇതിഹാസ താരം; സ്പെഷ്യല്‍ ചിത്രം പങ്കുവച്ച് പി ആര്‍ ശ്രീജേഷ്
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഏക മലയാളി താരമായ ഇന്ത്യയുടെ മുന്‍ ഹോക്കി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി, കഴുത്തില്‍ വെങ്കല മെഡല്‍ അണിഞ്ഞ് തനി മലയാളിയായാണ് ശ്രീജേഷിന്റെ നില്‍പ്പ്. വെള്ള ഷര്‍ട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. എടാ മോനേ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനകംതന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. വെങ്കല നേട്ടത്തിന് അര്‍ഹമാക്കിയ മത്സരത്തോടെ അന്താരാഷ്ട്ര […]
പാരീസ്: പാരീസ് ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഏക മലയാളി താരമായ ഇന്ത്യയുടെ മുന്‍ ഹോക്കി ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിന് മുന്നില്‍ മുണ്ട് മടക്കിക്കുത്തി, കഴുത്തില്‍ വെങ്കല മെഡല്‍ അണിഞ്ഞ് തനി മലയാളിയായാണ് ശ്രീജേഷിന്റെ നില്‍പ്പ്. വെള്ള ഷര്‍ട്ടും വെള്ള മുണ്ടുമാണ് ധരിച്ചിരിക്കുന്നത്. എടാ മോനേ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം ഇതിനകംതന്നെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
വെങ്കല നേട്ടത്തിന് അര്‍ഹമാക്കിയ മത്സരത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കാന്‍ ശ്രീജേഷിനായിരുന്നു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പോരില്‍ സ്പെയ്നിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്. പാരീസ് ഒളിമ്പിക്സോടെ ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് നേരത്തേതന്നെ ശ്രീജേഷ് അറിയിച്ചിരുന്നു. ഇപ്പോള്‍ പുരുഷ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തിരിക്കുകയാണ് താരം.
പാരീസ് ഒളിമ്പിക്സിന് ഞായറാഴ്ച സമാപനമാവും. ഇന്ത്യന്‍ സമയം രാത്രി 12.30-നാണ് സമാപനച്ചടങ്ങുകള്‍. സമാപനച്ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ശ്രീജേഷും മനുഭാക്കറുമാണ് ഇന്ത്യന്‍ പതാക വഹിക്കുക. ഇതിനായി ശ്രീജേഷ് പാരീസില്‍ തുടരുകയാണ്. ഹോക്കി ടീമിലെ മറ്റംഗങ്ങള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി.
ഹോക്കി ടീമിന് ഡല്‍ഹിയില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. ടീം ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് സിംഗ് ഉള്‍പ്പെടെയുള്ള സംഘമാണ് എത്തിയത്. തങ്ങള്‍ക്ക് നല്‍കുന്ന സ്‌നേഹത്തില്‍ സന്തോഷമുണ്ടെന്ന് ക്യാപ്റ്റന്‍ പ്രതികരിച്ചു. ആരാധകരുടെ വന്‍ വരവേല്‍പ്പിലൂടെ അഭിമാനതാരങ്ങള്‍ വിമാനത്താവളത്തിന് പുറത്തേക്ക്. വാദ്യമേളങ്ങള്‍ മുഴക്കിയും മാലയണിഞ്ഞും ഹോക്കി താരങ്ങളെ സ്വീകരിച്ചു.
മലയാളി താരം പി ആര്‍ ശ്രീജേഷും മറ്റ് നാല് താരങ്ങളും ഒഴികെയുള്ള സംഘമാണ് എത്തിയത്. മെഡല്‍ നേട്ടത്തോടെയുള്ള മടക്കം അഭിമാനകരം എന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത്. ശ്രീജേഷിന്റെ വിരമിക്കല്‍ ടീമിനും രാജ്യത്തിനും നഷ്ടമാണെന്നും ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.