- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരീസ് ഒളിമ്പിക്സ് വേദിയില്‍ സ്റ്റീപ്പിള്‍ചേസ് താരത്തിന്റെ വിവാഹാഭ്യര്‍ഥന; കാമുകനോട് പ്രൊപ്പോസല്‍ നടത്തിയത് മത്സരത്തിന് പിന്നാലെ
പാപാരീസ്: പ്രണയ നഗരമായ പാരിസില്‍ ഒളിമ്പിക്സിലെ തന്റെ മത്സരത്തിന് പിന്നാലെ കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുന്ന സ്റ്റീപ്പിള്‍ചേസ് താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. ഫ്രഞ്ച് അത്ലറ്റായ ആലിസ് ഫിനോട്ട് ആണ് തന്റെ കാമുകനോട് പ്രൊപ്പോസല്‍ നടത്തിയത്. മത്സരം കഴിഞ്ഞതിനു പിന്നാലെ സ്റ്റാന്‍ഡ്സിലേക്ക് നടക്കുകയും കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുന്നതും വീഡിയോയില്‍ കാണാം. സ്പെയിനില്‍നിന്നുള്ള ട്രയാത്ത്ലെറ്റായ ബ്രൂണോ മാര്‍ട്ടിനസും ഫിനോട്ടും തമ്മില്‍ ഒന്‍പത് വര്‍ഷമായി ഒന്നിച്ചുകഴിയുന്നവരാണ്. ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കുകയാണെങ്കില്‍ വിവാഹാഭ്യര്‍ഥന നടത്തുമെന്ന് ഉറപ്പിച്ചാണ് ഫിനോട്ട് ഓടിയത്. ഒന്‍പത് എന്നത് ഫിനോട്ടിന്റെ […]
പാപാരീസ്: പ്രണയ നഗരമായ പാരിസില്‍ ഒളിമ്പിക്സിലെ തന്റെ മത്സരത്തിന് പിന്നാലെ കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുന്ന സ്റ്റീപ്പിള്‍ചേസ് താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. ഫ്രഞ്ച് അത്ലറ്റായ ആലിസ് ഫിനോട്ട് ആണ് തന്റെ കാമുകനോട് പ്രൊപ്പോസല്‍ നടത്തിയത്. മത്സരം കഴിഞ്ഞതിനു പിന്നാലെ സ്റ്റാന്‍ഡ്സിലേക്ക് നടക്കുകയും കാമുകനോട് വിവാഹാഭ്യര്‍ഥന നടത്തുന്നതും വീഡിയോയില്‍ കാണാം.
സ്പെയിനില്‍നിന്നുള്ള ട്രയാത്ത്ലെറ്റായ ബ്രൂണോ മാര്‍ട്ടിനസും ഫിനോട്ടും തമ്മില്‍ ഒന്‍പത് വര്‍ഷമായി ഒന്നിച്ചുകഴിയുന്നവരാണ്. ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കുകയാണെങ്കില്‍ വിവാഹാഭ്യര്‍ഥന നടത്തുമെന്ന് ഉറപ്പിച്ചാണ് ഫിനോട്ട് ഓടിയത്. ഒന്‍പത് എന്നത് ഫിനോട്ടിന്റെ ഭാഗ്യ നമ്പറാണ്. കൂടാതെ ഇരുവരും ഒരുമിച്ചുള്ള ഒന്‍പത് വര്‍ഷം എന്ന പ്രത്യേകതയുമുണ്ട്.
ഒന്‍പത് മിനിറ്റിനുള്ളില്‍ ഓടിത്തീര്‍ക്കാന്‍ കഴിഞ്ഞതോടെയാണ് വിവാഹാഭ്യര്‍ഥന നടത്താന്‍ പാരീസ് വേദിയാക്കിയത്. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ് മത്സരത്തില്‍ ഫിനോട്ടിന് മെഡലുകളൊന്നും ലഭിച്ചില്ല. പക്ഷേ, ഈയിനത്തിലെ യൂറോപ്യന്‍ റെക്കോഡ് തകര്‍ക്കാന്‍ കഴിഞ്ഞു.
ചൈനീസ് ബാഡ്മിന്റണ്‍ താരം ഹുവാങ് യാക്യോങിനും സമാനമായി അപ്രതീക്ഷിത സമ്മാനം ലഭിച്ചിരുന്നു. മിക്സ്ഡ് ഡബിള്‍സില്‍ ഷെങ് സിവേയ്ക്കൊപ്പം സ്വര്‍ണം നേടിയതിന് പിന്നാലെ മറ്റൊരു സമ്മാനവും 30-കാരിയ്ക്ക് ലഭിച്ചു.
ടീം മേറ്റായ ലിയു യചാനാണ് യാക്യോങ്ങിന് സര്‍പ്രൈസ് നല്‍കിയത്. ഒളിമ്പിക് മെഡല്‍ കഴുത്തിലണിഞ്ഞ് എത്തിയ യാക്യോങ്ങിനെ ഒരു ബോക്കെ നല്‍കിയാണ് യചാന്‍ വരവേറ്റത്. പിന്നാലെ പോക്കറ്റില്‍ കരുതിയിരുന്ന വിവാഹ മോതിരം കയ്യിലെടുത്തു. മുട്ടുകുത്തിയിരുന്ന ശേഷം വിവാഹാഭ്യര്‍ഥന നടത്തുകയും ചെയ്തു. യാക്യോങ് സമ്മതമറിയിച്ചതോടെ മോതിരം യചാന്‍ അവളുടെ കൈവിരലില്‍ അണിയിച്ചു. പിന്നാലെ ഇരുവരും കെട്ടിപ്പിടിച്ചു.
ലാ ചാപ്പല്ലെ അരീനയിലെയില്‍ ചുറ്റുംകൂടി നിന്നവര്‍ ഇരുവര്‍ക്കുമായി കയ്യടിച്ചു. അവര്‍ക്കായി തന്റെ വിവാഹ മോതിരം അവള്‍ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ചൈനീസ് താരങ്ങളുടെ ഈ പ്രൊപ്പോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം പാരിസില്‍ വച്ച് വിവാഹനിശ്ചയ മോതിരം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഹുവാങ് യാക്യോങ് പ്രതികരിച്ചു. കരച്ചിലടക്കാന്‍ പാടുപെട്ടുകൊണ്ട് ഏറെ വികാരധീനയായാണ് അവര്‍ സംസാരിച്ചത്. ഒളിമ്പിക്സില്‍ മെഡല്‍ നേടുന്നതിനായി ശ്രദ്ധമുഴുവനും പരിശീലനത്തിലായിരുന്നു കേന്ദ്രീകരിച്ചത്