പശുവിനെ വിറ്റ് കിറ്റു വാങ്ങിയ അച്ഛന്; അത് ലീറ്റാകാന് പോയവന് 'ഭാവിയില്ലാത്ത' ഹോക്കിയിലേക്കു മാറിയത് അമ്മയ്ക്ക് ആശങ്കയായി; ശ്രീജേഷ് വിരമിക്കുമ്പോള്‍
കൊച്ചി: 'ഇതിന് ഉപ്പിന്റെ രുചിയാണ്. അതെ, ഞാനോര്‍ക്കുന്നു; കഴിഞ്ഞ 21 വര്‍ഷമായുള്ള എന്റെ വിയര്‍പ്പാണിത്' ആദ്യ ഒളിമ്പിക്സ് മെഡല്‍ നാലു കൊല്ലം മുമ്പ് വാങ്ങിയ ശേഷം ശ്രീജേഷ് വിജയത്തെ വിലയിരുത്തിയത് ഇങ്ങനെയാണ്. ഇപ്പോഴിതാ വീണ്ടും മെഡല്‍. തുടര്‍ച്ചയായ രണ്ടാം വെങ്കലം ഒളിമ്പിക്സില്‍ ഇന്ത്യ നേടുമ്പോള്‍ അത് ശ്രീജേഷെന്ന മലയാളി ഗോള്‍കീപ്പറുടെ കൂടി കഠിനാധ്വാനത്തിന്റെ വിജയമാണ്. ഹോക്കിയ്ക്ക് വേണ്ടി ശ്രീജേഷ് ഒഴുക്കിയ വിയര്‍പ്പിനും ഒഴിവാക്കിയ ഇഷ്ടങ്ങള്‍ക്കും കണക്കില്ലെന്നതാണ് വസ്തുത. രണ്ടുമുറി മാത്രമുള്ള, മതിലുകളില്ലാത്ത കിഴക്കമ്പലത്തെ കൊച്ചുവീടിന്റെ പരിമിതികളില്‍നിന്നാണ് ശ്രീജേഷ് […]
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: 'ഇതിന് ഉപ്പിന്റെ രുചിയാണ്. അതെ, ഞാനോര്‍ക്കുന്നു; കഴിഞ്ഞ 21 വര്‍ഷമായുള്ള എന്റെ വിയര്‍പ്പാണിത്' ആദ്യ ഒളിമ്പിക്സ് മെഡല്‍ നാലു കൊല്ലം മുമ്പ് വാങ്ങിയ ശേഷം ശ്രീജേഷ് വിജയത്തെ വിലയിരുത്തിയത് ഇങ്ങനെയാണ്. ഇപ്പോഴിതാ വീണ്ടും മെഡല്‍. തുടര്‍ച്ചയായ രണ്ടാം വെങ്കലം ഒളിമ്പിക്സില്‍ ഇന്ത്യ നേടുമ്പോള്‍ അത് ശ്രീജേഷെന്ന മലയാളി ഗോള്‍കീപ്പറുടെ കൂടി കഠിനാധ്വാനത്തിന്റെ വിജയമാണ്. ഹോക്കിയ്ക്ക് വേണ്ടി ശ്രീജേഷ് ഒഴുക്കിയ വിയര്‍പ്പിനും ഒഴിവാക്കിയ ഇഷ്ടങ്ങള്‍ക്കും കണക്കില്ലെന്നതാണ് വസ്തുത. രണ്ടുമുറി മാത്രമുള്ള, മതിലുകളില്ലാത്ത കിഴക്കമ്പലത്തെ കൊച്ചുവീടിന്റെ പരിമിതികളില്‍നിന്നാണ് ശ്രീജേഷ് ഇന്ത്യന്‍ ഹോക്കിയുടെ വന്മതിലായി വളര്‍ന്നത്.
കിഴക്കമ്പലം സെന്റ് ആന്റണീസ് എല്‍പിഎസിലും സെന്റ് ജോസഫ്സ് സ്കൂളിലുമായുള്ള പഠനകാലത്ത് ഓടാനും ചാടാനും ഏറിയാനുമെല്ലാം മുന്‍പന്തിയിലായിരുന്നു ശ്രീജേഷ്. കൃഷിക്കാരനായ അച്ഛന് പി.ആര്.രവീന്ദ്രന്റെ പിന്തുണയില്‍ ജിവി രാജ ട്രയല്‍സില്‍ പങ്കെടുത്തു. അത്ലീറ്റാകാന് പോയവന് 'ഭാവിയില്ലാത്ത' ഹോക്കിയിലേക്കു മാറിയതും അമ്മയുടെ ആശങ്കയായി. എന്നാല്‍ ഇന്ന് ആ അമ്മ ആഹ്ലാദിക്കുകായണ്. രണ്ട് ഒളിമ്പിക്സ് മെഡലുകളാണ് ശ്രീജേഷ് കിഴക്കമ്പലത്ത് എത്തിച്ചത്. ഈ മെഡലുമായി വിരമിക്കാനാണ് ശ്രീജേഷിന്റെ തീരുമാനം. പക്ഷേ പാടില്ലെന്ന് ഇന്ത്യ ഒന്നാകെ പറയുന്നു. 36 വയസ്സുള്ള ശ്രീജേഷിന് ഇനിയും ഇന്ത്യന്‍ ഹോക്കിയെ ചുമലിലേറ്റാനുള്ള കരുത്തുണ്ട്. ഫിറ്റ്നസില്‍ അടക്കം ശ്രീ ഇപ്പോഴും ചുറുചുറുക്കള്ള താരം. ഹോക്കി ഇന്ത്യയും സഹകളിക്കാരുമെല്ലാം ശ്രീജേഷ് വിരമിക്കല്‍ തീരുമാനം മാറ്റുമെന്ന പ്രതീക്ഷയിലാണ്.
ജിവി രാജയില്‍ അപ്രതീക്ഷിതമായി ഹോക്കി കളി തുടങ്ങിയ ശ്രീജേഷ് അതിവേഗം ദേശീയ തലത്തിലെത്തി. ജൂനിയര്‍ തലത്തിലെ മികവായിരുന്നു ഇതിന് കാരണം. ഹോക്കി ഗോളിയായി തിളങ്ങിയതോടെ അടുത്തവര്‍ഷംതന്നെ ദേശീയതലത്തില്‍ കളിക്കാനായി. 2003ല്‍ തിരുനെല്‍വേലിയില്‍ നടന്ന ദേശീയ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റിലെ പ്രകടനമാണു ശ്രീജേഷിനെ ദേശീയ ജൂനിയര്‍ ക്യാംപിലെത്തിച്ചത്. ജിവി രാജയിലെ മണ്‍ട്രാക്കില്‍ കളി പഠിച്ച ശ്രീജേഷിനു ദേശീയ ജൂനിയര്‍ ക്യാംപിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സ്വന്തമായി ഒരു കിറ്റ് പോലുമുണ്ടായിരുന്നില്ല. പുതിയ കിറ്റിന് 10,000 രൂപയോളമാണു വില. ക്യാംപിനു പോകുമ്പോള്‍ ഒരു കിറ്റെങ്കിലും വേണമെന്നു പരിശീലകര്‍ നിര്‍ദേശിച്ചു.
മകന്റെ ആഗ്രഹം സഫലമാക്കാന്‍ വീട്ടിലെ കറവപ്പശുവിനെ രവീന്ദ്രന് 7,000 രൂപയ്ക്കു വിറ്റു. കയ്യിലുണ്ടായിരുന്ന 3000 രൂപ കൂടി മുടക്കി അച്ഛന് വാങ്ങി നല്കിയ കിറ്റുമായാണു ശ്രീജേഷ് ദേശീയ ഹോക്കിയിലേക്കു ചുവടുവയ്ക്കുന്നത്. അച്ഛന്റെ ആ ആത്മാര്‍ത്ഥത ശ്രീജേഷും തിരിച്ചറിഞ്ഞു. പിന്നെ തിരിഞ്ഞു നോക്കിയില്ല. എട്ടാം ക്ലാസില്‍ സ്റ്റിക്കെടുത്ത പയ്യന് 12ാം ക്ലാസില്‍ ദേശീയ ജൂനിയര്‍ ഹോക്കി ടീമില്‍ അംഗമായി. അതും ഹോക്കിയില്‍ ഒരു അവകാശവാദവുമില്ലാത്ത കേരളത്തില്‍ നിന്നും. 2006ല്‍ 20ാം വയസ്സില്‍ സീനിയര്‍ ടീമില്‍. പിന്നെ പരുക്കേറ്റപ്പോഴല്ലാതെ ടീമിനു പുറത്തിരിക്കേണ്ടി വന്നിട്ടില്ല. താന്‍ ഒരു കളിക്കാരനായി മാറിയതിന്റെ കാരണക്കാരന്‍ അച്ഛനാണെന്നു പറയുന്ന ശ്രീജേഷ് ആദ്യ ഒളിംപിക്സ് മെഡല്‍ സമര്‍പ്പിച്ചതും ഏറ്റവും നല്ല സുഹൃത്തിനെപ്പോലെ പ്രിയപ്പെട്ട അച്ഛനായിരുന്നു.
രാജ്യാന്തര മത്സരവേദിയില്‍ 18 വര്‍ഷത്തോളമായി സ്ഥിരതയോടെ ടീമിന്റെ നെടും തൂണായി നിലനില്ക്കുക എന്നതു തന്നെ അസാമാന്യം. പുതുതലമുറയ്ക്കൊപ്പം ഫിറ്റ്നസും കളിമികവും കാത്തുസൂക്ഷിച്ചും പരിചയസമ്പത്തിന്റെ കരുത്തില്‍ അവര്‍ക്കു വഴികാട്ടിയും ടീമിലെ വല്യേട്ടനായി ശ്രീജേഷ്.