- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോസ്റ്റിന് മുന്നില്‍ മലയാളി രക്ഷകന് ഇനിയും അനിവാര്യം; ശ്രീജേഷിനോട് വിരമിക്കരുതെന്ന് ഹോക്കി ഇന്ത്യ അഭ്യര്‍ത്ഥിക്കും; വന്മതില് തീരുമാനം മാറ്റുമോ ?
ന്യൂഡല്‍ഹി: കളിക്കളത്തില്‍ തുടരാന്‍ പി ആര്‍ ശ്രീജേഷിനോട് ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടേക്കും. ഇന്ത്യന്‍ ഹോക്കി നിര്‍ണ്ണായക ഘട്ടത്തിലൂടെ പോകുന്നതിനാല്‍ ശ്രീജേഷിന്റെ സേവന അനിവാര്യമാണെന്നാണ് ഹോക്കി ഇന്ത്യയുടെ നിലപാട്. ഇത് ശ്രീയും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഒളിമ്പിക്‌സ് വെങ്കല മെഡലിന്റെ സ്വീകരണങ്ങള്‍ അവസാനിച്ച ശേഷം ശ്രീജേഷുമായി ഹോക്കി ഇന്ത്യ വിശദ ചര്‍ച്ച നടത്തും. നിലവില്‍ വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശ്ീജേഷ്. മിന്നും സേവുകള്‍ നടത്താന്‍ കഴിയുന്ന ശ്രീജേഷിന് പകരക്കാരനെ കണ്ടെത്തുക ഇന്ത്യന്‍ ഹോക്കിയ്ക്ക് വലിയ വെല്ലുവിളിയാകും. അതിനിടെ ചരിത്രത്തിന്റെ […]
ന്യൂഡല്‍ഹി: കളിക്കളത്തില്‍ തുടരാന്‍ പി ആര്‍ ശ്രീജേഷിനോട് ഹോക്കി ഇന്ത്യ ആവശ്യപ്പെട്ടേക്കും. ഇന്ത്യന്‍ ഹോക്കി നിര്‍ണ്ണായക ഘട്ടത്തിലൂടെ പോകുന്നതിനാല്‍ ശ്രീജേഷിന്റെ സേവന അനിവാര്യമാണെന്നാണ് ഹോക്കി ഇന്ത്യയുടെ നിലപാട്. ഇത് ശ്രീയും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. ഒളിമ്പിക്‌സ് വെങ്കല മെഡലിന്റെ സ്വീകരണങ്ങള്‍ അവസാനിച്ച ശേഷം ശ്രീജേഷുമായി ഹോക്കി ഇന്ത്യ വിശദ ചര്‍ച്ച നടത്തും. നിലവില്‍ വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശ്ീജേഷ്. മിന്നും സേവുകള്‍ നടത്താന്‍ കഴിയുന്ന ശ്രീജേഷിന് പകരക്കാരനെ കണ്ടെത്തുക ഇന്ത്യന്‍ ഹോക്കിയ്ക്ക് വലിയ വെല്ലുവിളിയാകും.
അതിനിടെ ചരിത്രത്തിന്റെ ഭാഗമായതില്‍ അഭിമാനമെന്ന് പി ആര്‍ ശ്രീജേഷ് പ്രതികരിച്ചു. പാരിസില്‍ തനിക്ക് ലഭിച്ച മികച്ച യാത്രയയപ്പാണെന്നും എല്ലാവരുടെയും പ്രശംസയ്ക്ക് നന്ദിയെന്നും മത്സര ശേഷം ശ്രീജേഷ് പ്രതികരിച്ചു. ഹോക്കിയെ കുറിച്ചുള്ള ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും പറഞ്ഞു. അവസാന മിനിറ്റുകളിലെ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളാണ് തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യക്ക് ഒളിമ്പിക്സ് മെഡല്‍ സമ്മാനിച്ചത്. കളി മതിയാക്കുമെന്ന സൂചനകള്‍ തന്നെയാണ് ശ്രീജേഷിന്റെ വാക്കുകളിലുള്ളത്.
"ചില ചരിത്രം നമുക്ക് വേണ്ടി വഴിമാറുമെന്നതിന്റെ ഉദാഹരണമാണ് പാരിസിലെ മെഡല്‍ നേട്ടം. ഹോക്കി കേരളത്തിന്റെ ജനപ്രിയ വിനോദമല്ല. പക്ഷേ പി ആര്‍ ശ്രീജേഷ് ഹോക്കി താരമാണെന്ന് കേരളത്തിലെ ജനങ്ങള്‍ അഭിമാനത്തോടെ പറയുന്നു. ചരിത്രത്തിന്റെ ഭാഗമായതില്‍ സന്തോഷം. ഒരു ടീം മുഴുവന്‍ കൂടെ നിന്നാണ് മികച്ച യാത്രയയപ്പ് നല്‍കിയതും. ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കിയാണ് മടങ്ങുന്നത്. എനിക്ക് വേണ്ടിയാണ് മെഡല്‍ നേട്ടമെന്ന് ടീം അംഗങ്ങള്‍ പറയുമ്പോള്‍ ഇതില്‍ പരം സന്തോഷമില്ല. തോല്‍വിയോടെ ആരംഭിച്ച കരിയര്‍ മെഡല്‍ നേട്ടത്തോടെ അവസാനിപ്പിക്കണമെന്ന ആഗ്രഹം സഫലമായി". ശ്രീജേഷ് പറഞ്ഞു.
കിഴക്കമ്പലത്തെ വസതിയിലെത്തി കുടുംബത്തെ കണ്ട് സന്തോഷം പങ്കിടാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ശ്രീജേഷ് പറഞ്ഞു. ഡല്‍ഹിയിലേക്കൊരു യാത്ര എന്നാണ് കരിയറിനെ ഞാനെപ്പോഴും വിശേഷിപ്പിക്കാറുള്ളത്. സെക്കന്റ് ക്ലാസില്‍ ബാത്ത്റൂമിന്റെ അടുത്തിരുന്ന്, തിരിച്ചുള്ള യാത്ര ഡല്‍ഹിയില്‍ നിന്ന് ബിസിനസ് ക്ലാസില്‍ കൊച്ചിയിലേക്ക്. അതാണെന്റെ ജീവിതമെന്നും ശ്രീ പറഞ്ഞു. രണ്ട് പതിറ്റാണ്ടിനടുത്ത് ടീമിന്റെ ഗോള്‍വല കാത്താണ് ഇതിഹാസ താരം പടിയിറങ്ങല്‍ പ്രഖ്യാപിച്ചത്. അതും രണ്ട് ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കുന്ന മലയാളിയെന്ന നേട്ടത്തോടെ. എന്നാല്‍ അടുത്ത ഒളിമ്പിക്‌സിലും ശ്രീജേഷ് വേണമെന്നതാണ് ഹോക്കി ഇന്ത്യയുടെ ആഗ്രഹം.
1972ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവല്‍ ഫ്രെഡറിക്കിന് ശേഷം ഇന്ത്യന്‍ ഹോക്കിയില്‍ കേരളത്തിന്റെ മേല്‍വിലാസമായിരുന്നു ശ്രീ. 49 വര്‍ഷത്തിനു ശേഷം ഒളിമ്പിക് മെഡലണിയുന്ന മലയാളി എന്ന നേട്ടം സ്വന്തമാക്കിയ അദ്ദേഹം ഇപ്പോഴിതാ രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടുന്ന ആദ്യ മലയാളി എന്ന മേല്‍വിലാസവും സ്വന്തമാക്കിയിരിക്കുകയാണ്. 2006 മുതല്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ തുടങ്ങിയ ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെയും നിരന്തരമായ പ്രയത്നത്തിന്റെയും ഫലമാണ് ഈ മെഡല്‍ നേട്ടം.
കഴിഞ്ഞ തവണത്തെ വെങ്കല പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് തകര്‍ത്തപ്പോള്‍ ഗോള്‍പോസ്റ്റിനു മുന്നില്‍ ഇന്ത്യയുടെ രക്ഷകനായതും ശ്രീജേഷായിരുന്നു. മത്സരത്തില്‍ അവസാന സെക്കന്‍ഡിലെ നിര്‍ണായക സേവടക്കം ഒമ്പത് രക്ഷപ്പെടുത്തലുകളായിരുന്നു ആ മത്സരത്തില്‍ ശ്രീ നടത്തിയത്. ചരിത്രത്തിലാദ്യമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത് ശ്രീജേഷിന്റെ ക്യാപ്റ്റന്‍സിയിലായിരുന്നു.
2016-ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയെ നയിച്ച ശ്രീ 2014, 2018 ലോകകപ്പുകളിലും 2012 ഒളിമ്പിക്‌സിലും ടീമിന്റെ ഭാഗമായി. 2013 ഏഷ്യ കപ്പില്‍ ഇന്ത്യ രണ്ടാമതെത്തിയപ്പോള്‍ മികച്ച രണ്ടാമത്തെ ഗോള്‍കീപ്പറെന്ന അവാര്‍ഡും ശ്രീജേഷിന്റെ അക്കൗണ്ടിലെത്തി. 2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ ടീമിലും അംഗമായിരുന്നു ശ്രീജേഷ്.