ഒളിമ്പിക്സില്‍ ഒരു മെഡല്‍ പോലുമില്ല; ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങള്‍ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണം; തുറന്നടിച്ച് പ്രകാശ് പദുക്കോണ്‍
പാരിസ്: ഒളിമ്പിക്സില്‍ ഒരു മെഡല്‍ പോലുമില്ലാതെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം മടങ്ങിയതോടെ വിമര്‍ശനവുമായി ഇതിഹാസ താരം പ്രകാശ് പദുക്കോണ്‍. തിങ്കളാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ മലേഷ്യന്‍ താരത്തോട് തോറ്റതിനു പിന്നാലെയാണ് വിമര്‍ശനം. 2008 ഒളിമ്പിക്സിനു ശേഷം ഇതാദ്യമായാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ ഒരു മെഡല്‍ പോലുമില്ലാതെ മടങ്ങുന്നത്. 2012-ല്‍ സൈന നേവാള്‍ വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു. പിന്നാലെ പി.വി സിന്ധു 2016 റിയോ ഒളിമ്പിക്സില്‍ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്സില്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
പാരിസ്: ഒളിമ്പിക്സില്‍ ഒരു മെഡല്‍ പോലുമില്ലാതെ ഇന്ത്യന്‍ ബാഡ്മിന്റണ്‍ സംഘം മടങ്ങിയതോടെ വിമര്‍ശനവുമായി ഇതിഹാസ താരം പ്രകാശ് പദുക്കോണ്‍. തിങ്കളാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍ മലേഷ്യന്‍ താരത്തോട് തോറ്റതിനു പിന്നാലെയാണ് വിമര്‍ശനം.
2008 ഒളിമ്പിക്സിനു ശേഷം ഇതാദ്യമായാണ് ബാഡ്മിന്റണ്‍ താരങ്ങള്‍ ഒരു മെഡല്‍ പോലുമില്ലാതെ മടങ്ങുന്നത്. 2012-ല്‍ സൈന നേവാള്‍ വനിതാ സിംഗിള്‍സില്‍ വെങ്കലം നേടിയിരുന്നു. പിന്നാലെ പി.വി സിന്ധു 2016 റിയോ ഒളിമ്പിക്സില്‍ വെള്ളിയും 2020 ടോക്യോ ഒളിമ്പിക്സില്‍ വെങ്കലവും നേടിയിരുന്നു. ഇത്തവണ പക്ഷേ സിന്ധുവിന് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല.
"ബാഡ്മിന്റണില്‍ നിന്ന് ഒരു മെഡല്‍ പോലും നേടാനാകാത്തതില്‍ ഞാന്‍ നിരാശനാണ്. ഞങ്ങള്‍ മൂന്നു മെഡലുകള്‍ നേടാന്‍ മുന്നിലുണ്ടായിരുന്നു. ഒന്നെങ്കിലും കിട്ടിയിരുന്നെങ്കില്‍ ഞാന്‍ സന്തോഷിച്ചേനേ. വ്യക്തിപരമായി ഞാന്‍ നിരാശനാണ്. ഇത്തവണ സര്‍ക്കാരും സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയും മറ്റ് കായിക സംഘടനകളുമെല്ലാം അവരവരുടെ ഭാഗം ഭംഗിയായി ചെയ്തു. അതിനാല്‍ തന്നെ അവര്‍ക്കെതിരേ ഒന്നും പറയാനില്ല. ഇതിനും മുകളില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല." - അദ്ദേഹം വ്യക്തമാക്കി.
താരങ്ങള്‍ മത്സരങ്ങളില്‍ കുറേക്കൂടി ഉത്തരവാദിത്തം കാണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരും ഫെഡറേഷനുമെല്ലാം അവര്‍ക്ക് സാധ്യമാവുന്നത് ചെയ്യുന്നുണ്ടെന്നും പ്രകാശ് പറഞ്ഞു. ഒളിമ്പിക്സിന് മുന്നോടിയായി അത്ലറ്റുകള്‍ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത കായിക മന്ത്രാലയത്തെയും മറ്റ് പങ്കാളികളെയും പ്രകാശ് പദുക്കോണ്‍ അഭിനന്ദിക്കുകയും ചെയ്തു.