- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാരീസില്‍ കഴിഞ്ഞത് രാജ്യത്തിനായുള്ള അവസാന മത്സരം'; ടെന്നീസില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രോഹന് ബൊപ്പണ്ണ; 22 വര്‍ഷം നീണ്ട കരിയര്‍
പാരീസ്: പാരീസ് ഒളിമ്പിക്സിലെ തോല്‍വിക്കു പിന്നാലെ രണ്ടു പതിറ്റണ്ട് നീണ്ട കരിയറിന് വിരാമമിട്ട് ഇന്ത്യയുടെ ടെന്നീസ് താരം രോഹന് ബൊപ്പണ്ണ. പുരുഷ ഡബിള്‍സ് ഓപ്പണിങ് റൗണ്ടില്‍ ഫ്രാന്‍സിന്റെ എഡ്വാര്‍ഡ് റോജര്‍ വാസെലിന്‍-ജെല്‍ മോന്ഫില്സിനോട് ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം പരാജയപ്പെട്ടിരുന്നു. തുടര്‍ന്നാണ് ബൊപ്പണ്ണയുടെ വിരമിക്കല്‍ പ്രഖ്യാപനം. 22 വര്‍ഷം നീണ്ടുനിന്ന കരിയറാണ് ബൊപ്പണ്ണയുടേത്.
പാരീസ് ഒളിമ്പിക്സിലെ മത്സരം രാജ്യത്തിനായുള്ള തന്റെ അവസാന മത്സരമാണെന്ന് ബൊപ്പണ്ണ വ്യക്തമാക്കി. ഇതോടെ 2026-ല്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ബൊപ്പണ്ണയുണ്ടാവില്ല. ഡേവിസ് കപ്പില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
'ഇത് തീര്‍ച്ചയായും രാജ്യത്തിനായുള്ള എന്റെ അവസാന മത്സരമായി മാറും. ഞാന്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്ന ഇടംതന്നെ വലിയ ബോണസാണ്. രണ്ട് പതിറ്റാണ്ടോളം ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 2002-ല്‍ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ച എനിക്ക് ഇപ്പോഴും ഇന്ത്യയെ പ്രതിനിധാനം ചെയ്യാനാവുന്നു. അതില്‍ അങ്ങേയറ്റത്തെ അഭിമാനമുണ്ട്'- ബൊപ്പണ്ണ പറഞ്ഞു.
1996-ലെ അറ്റ്ലാന്റ ഒളിമ്പിക്സില്‍ ഇന്ത്യയുടെ ലിയാണ്ടര്‍ പേസ് സിംഗിള്‍സില്‍ വെങ്കലം നേടിയതിനുശേഷം ഇതുവരെ ഇന്ത്യക്ക് ടെന്നീസില്‍ മെഡല്‍ ലഭിച്ചിട്ടില്ല. 2016-ല്‍ സാനിയ മിര്‍സയുമായുള്ള മിക്സഡ് ഡബിള്‍സില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു.
2010 ലെ ഡേവിസ് കപ്പില്‍ ബ്രസീല്‍ ഇതിഹാസം റിക്കാര്‍ഡോ മെല്ലോയ്ക്ക് എതിരെയുള്ള ജയമാണ് കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തമെന്ന് താരം അടിവരയിടുന്നത്.1996 ല്‍ അറ്റലാന്ഡ ഒളിമ്പികിസില്‍ ലിയാണ്ടര്‍ പേസ് സിംഗിള്‍സില്‍ വെങ്കലം നേടിയതിന് ശേഷം ഇന്നുവരെ ടെന്നീസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ നേടാനായിട്ടില്ല. 2016 ല്‍ ബൊപ്പണ്ണ- സാനിയ സഖ്യം മിക്സിഡ് ഡബിള്‍സില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനായതാണ് വലിയ നേട്ടം.