ജാവ്ലിനെക്കുറിച്ചുള്ള പരാമര്‍ശം; ട്രോളില്‍ നിറഞ്ഞ് ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്; കായിക രംഗത്തെ കങ്കണയെന്ന് ട്രോള്‍;നന്ദിയെന്ന് സൈനയും
മുംബൈ: വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷിന്റെ ഭാഗത്തും തെറ്റുണ്ടെന്ന തുറന്ന് പറച്ചിലിലൂടെ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചാ വിഷയമാണ്.അതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ ഒരു പരാമര്‍ശം താരത്തെ വീണ്ടും ട്രോളിലേക്ക് വഴിവെച്ചത്.2020ലെ ടോക്കിയോ ഒളിംപിക്സില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയതോടെയാണ് ജാവലിന്‍ ത്രോ എന്ന കായികയിനത്തെക്കുറിച്ച് താന്‍ ആദ്യമായി കേട്ടതെന്നായിരുന്നു സൈനയുടെ പരാമര്‍ശം. ഇതാണ് വലിയ ട്രോളുകള്‍ക്കും പരിഹാസത്തിനും വഴിവച്ചത്. പ്രശസ്ത അവതാരകന് ശുഭാംഗര്‍ മിശ്രയുടെ യുട്യൂബ് ചാനലിലെ […]
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: വിനേഷ് ഫോഗാട്ട് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷിന്റെ ഭാഗത്തും തെറ്റുണ്ടെന്ന തുറന്ന് പറച്ചിലിലൂടെ ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ ചര്‍ച്ചാ വിഷയമാണ്.അതിനിടയിലാണ് കഴിഞ്ഞ ദിവസത്തെ ഒരു പരാമര്‍ശം താരത്തെ വീണ്ടും ട്രോളിലേക്ക് വഴിവെച്ചത്.2020ലെ ടോക്കിയോ ഒളിംപിക്സില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയതോടെയാണ് ജാവലിന്‍ ത്രോ എന്ന കായികയിനത്തെക്കുറിച്ച് താന്‍ ആദ്യമായി കേട്ടതെന്നായിരുന്നു സൈനയുടെ പരാമര്‍ശം. ഇതാണ് വലിയ ട്രോളുകള്‍ക്കും പരിഹാസത്തിനും വഴിവച്ചത്.
പ്രശസ്ത അവതാരകന് ശുഭാംഗര്‍ മിശ്രയുടെ യുട്യൂബ് ചാനലിലെ ഇന്റര്‍വ്യൂവിലാണ്, നീരജ് ചോപ്രയുടെ മെഡല്‍ നേട്ടത്തോടെയാണ് ആദ്യമായി ജാവലിന്‍ ത്രോയെക്കുറിച്ച് കേള്‍ക്കുന്നതെന്ന് സൈന നെഹ്വാള് പ്രതികരിച്ചത്."ടോക്കിയോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോഴാണ്, അത്ലറ്റിക്സിന്റെ ഭാഗമായി ജാവലിന്‍ ത്രോ കൂടിയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയത്.ഒരു മത്സരം കാണുമ്പോഴല്ലേ അതേക്കുറിച്ച് മനസ്സിലാക്കാനാകൂ.ശരിയല്ലേ? കാണാത്ത ഒരു കാര്യത്തെക്കുറിച്ച് നമ്മള് എങ്ങനെ അറിയും? എനിക്ക് ജാവലിന്‍ ത്രോയേക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. സത്യസന്ധമായി പറയുകയാണ്" ഇതായിരുന്നു സൈനയുടെ പരാമര്‍ശം.
ഇതാണ് ഇപ്പോള്‍ വലിയ ട്രോളുകള്‍ക്ക് വഴിവെക്കുന്നത്.സൈനയുടെ രാഷ്ട്രീയം കൂടി പരിഗണിച്ച് കായിക രംഗത്തെ കങ്കണ എന്നുവരെയാണ് ട്രോളുകള്‍ എത്തി നില്‍ക്കുന്നത്.ഇത് കൂടാതെ ഇതാണ് ഒരു ശരാശരി ഇന്ത്യന്‍ കായിക താരത്തിന് തന്റെ ഫീല്‍ഡിനെക്കുറിച്ചുള്ള അവബോധം എന്നിങ്ങനെ നീളുന്നു ട്രോളുകള്‍.എന്നാല്‍ ഇപ്പോള്‍ ട്രോളുകള്‍ക്ക് മറുപടിയുമായി സൈന രംഗത്ത് വന്നിട്ടുണ്ട്.ട്രോളുള്ക്ക് നന്ദിയെന്നാണ് താരത്തിന്റെ പ്രതികരണം.സുന്ദരിയായ കങ്കണയുമായുള്ള താരതമ്യം ഒരു അംഗീകാരമായാണ് കാണുന്നതെന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ സൈന വ്യക്തമാക്കി.
"അംഗീകാരത്തിനു നന്ദി. കങ്കണ വളരെ സുന്ദരിയാണ്. പക്ഷേ, എന്റെ മേഖലയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അധ്വാനിക്കുകയും ഏറ്റവും അഭിമാനത്തോടെ ലോക ഒന്നാം നമ്പര്‍ റാങ്കും രാജ്യത്തിനായി ഒരു ഒളിംപിക് മെഡലും നേടുകയും ചെയ്തയാളാണ് ഞാന്‍.ഒരു കാര്യം ഞാന്‍ ഊന്നിപ്പറയുന്നു.വീട്ടിലിരുന്ന് ഇങ്ങനെ കമന്റ് ഇടുന്ന പരിപാടി വളരെ എളുപ്പമാണ്. പക്ഷേ, കളത്തിലിറങ്ങി മത്സരിക്കുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. നീരജ് ചോപ്ര യഥാര്‍ഥ സൂപ്പര്‍താരമാണ്. ജാവലിന്‍ ത്രോ ഇന്ത്യയില്‍ ജനകീയമാക്കിയത് അദ്ദേഹമാണ്" സൈന കുറിച്ചു.
പക്ഷെ ഇതാദ്യമായല്ല സൈന ഇത്തരം വിഷയങ്ങളില്‍ പെടുന്നത്.ബാഡ്മിന്റനിലേക്കു വരുന്നതിനു മുന്‍പ്, ഇന്ത്യ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ പ്രകാശ് പദുക്കോണിനെക്കുറിച്ചും കേട്ടിരുന്നില്ലെന്ന് സൈന വെളിപ്പെടുത്തിയിരുന്നു.