- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നദീമും മകനാണെന്ന് പറഞ്ഞ സരോജ് ദേവി സൈബറിടത്തില്‍ വൈറല്‍; അമ്മ ഉള്ളിലുള്ളത് പറയും; വൈറലായതൊന്നും അവര്‍ക്കറിയില്ലെന്ന് നീരജ് ചോപ്ര
ന്യൂഡല്‍ഹി: നദീമും തന്റെ മകനാണെന്ന പരാമര്‍ശം നടത്തിയതോടെ ഇന്റര്‍നെറ്റ് സെന്‍സേഷനായിരിക്കുകയാണ് നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. സൈബറിടത്തില്‍ സരോജദേവിയുടെ പ്രതികരണം വൈറലാണ്. ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കയാണ് മകന്‍ നീരജ് ചോപ്ര. സോഷ്ല്‍ മീഡിയയില്‍ വൈറലായത് അമ്മ സരോജ് ദേവിക്കറിയില്ലെന്ന് ജാവലിന്‍ താരം നീരജ് ചോപ്ര പറഞ്ഞു. അമ്മ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളോ കുറെ വാര്‍ത്തകള്‍ കാണുന്ന ആളോ അല്ല. ഹൃദയത്തില്‍നിന്നാണ് അമ്മ സംസാരിക്കുന്നതെന്നും ഒളിമ്പിക്സ് ഡോട്ട്കോം നടത്തിയ സെഷനില്‍ സംസാരിക്കവേ നീരജ് പറഞ്ഞു. […]
ന്യൂഡല്‍ഹി: നദീമും തന്റെ മകനാണെന്ന പരാമര്‍ശം നടത്തിയതോടെ ഇന്റര്‍നെറ്റ് സെന്‍സേഷനായിരിക്കുകയാണ് നീരജ് ചോപ്രയുടെ മാതാവ് സരോജ് ദേവി. സൈബറിടത്തില്‍ സരോജദേവിയുടെ പ്രതികരണം വൈറലാണ്. ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്തെത്തിയിരിക്കയാണ് മകന്‍ നീരജ് ചോപ്ര. സോഷ്ല്‍ മീഡിയയില്‍ വൈറലായത് അമ്മ സരോജ് ദേവിക്കറിയില്ലെന്ന് ജാവലിന്‍ താരം നീരജ് ചോപ്ര പറഞ്ഞു.
അമ്മ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന ആളോ കുറെ വാര്‍ത്തകള്‍ കാണുന്ന ആളോ അല്ല. ഹൃദയത്തില്‍നിന്നാണ് അമ്മ സംസാരിക്കുന്നതെന്നും ഒളിമ്പിക്സ് ഡോട്ട്കോം നടത്തിയ സെഷനില്‍ സംസാരിക്കവേ നീരജ് പറഞ്ഞു.
അമ്മ ഗ്രാമത്തിലെ സാധാരണ കുടുംബത്തിലാണ് വളര്‍ന്നത്. വിവാഹത്തിനുശേഷവും ഗ്രാമത്തില്‍ത്തന്നെയാണ് കഴിയുന്നത്. അമ്മ സോഷ്യല്‍ മീഡിയയിലൊന്നുമില്ല. കുറെ വാര്‍ത്തകള്‍ കാണുന്ന ആളുമല്ല. മനസ്സിലുള്ളതെന്തോ അത് പറയും. ഹൃദയത്തില്‍നിന്ന് സംസാരിക്കുന്ന ആളാണ്. അമ്മയ്ക്ക് എന്നോട് എന്ത് തോന്നുന്നുവോ, എന്റെ കുടുംബക്കാര്‍ക്ക് എന്നോട് എന്ത് തോന്നുന്നുവോ, എന്റെ രാജ്യത്തിന് എന്നോട് എന്ത് തോന്നുന്നുവോ, അതേ സ്നേഹം മറ്റൊരു രാജ്യത്തെ അത്ലറ്റിനും അവന്റെ ചുറ്റുപാടുകളില്‍നിന്ന് ലഭിക്കുന്നുണ്ടെന്ന് അമ്മ മനസ്സിലാക്കുന്നു. അവര്‍ അത് ചിന്തിച്ചായിരിക്കും സംസാരിച്ചതെന്നാണ് ഞാന്‍ കരുതുന്നത്', നീരജ് പറഞ്ഞു.
'വൈറലായ പ്രസ്താവനയുടെ പേരില്‍ താന്‍ ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നുവെന്ന കാര്യം അമ്മ അറിഞ്ഞിട്ടുണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ്. ഇതെല്ലാം അമ്മ എവിടെനിന്ന് കാണാനാണ്? അവര്‍ ഫോണോ അതുപോലുള്ള ഉപകരണങ്ങളോ ഉപയോഗിക്കുന്നില്ല', നീരജ് കൂട്ടിച്ചേര്‍ത്തു. ലോക അത്ലറ്റുകളെ ചേര്‍ത്ത് ഇന്ത്യയില്‍ ഒരന്താരാഷ്ട്ര ടൂര്‍ണമെന്റ് നടത്തണമെന്നും അതില്‍ മത്സരിക്കണമെന്നുമാണ് തന്റെ അടുത്ത ആഗ്രഹമെന്നും നീരജ് പറഞ്ഞു.