ഒരു ഒളിംപിക് മെഡലിന്റെ ഭാരം 529 ഗ്രാം; അതിന്റെ അഞ്ചിലൊന്ന് കൂടിയപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് ഒളിംപിക് മെഡല്‍; വിനേഷ് ഫോഗട്ടിന് മെഡല്‍ നഷ്ടമാകുമ്പോള്‍
ന്യൂഡല്‍ഹി: ഒരു ഒളിംപിക് മെഡലിന്റെ ഭാരം 529 ഗ്രാമാണ്. അതിന്റെ അഞ്ചിലൊന്ന് ഭാരം കൂടിയപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് ഒരു ഒളിംപിക് മെഡലും. അങ്ങനെ വിനേഷ് ഫോഗട്ട് ഇന്ത്യയുടെ ദുഖ പുത്രിയാകുന്നു. പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് ആരാധകര്‍. മികച്ച ഫോമില്‍ കളിക്കുന്ന ഫോഗട്ട് ഫൈനലില്‍ വിജയം നേടുമെന്ന് തന്നെ ഏവരും പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറിച്ചാണ്. മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ […]
- Share
- Tweet
- Telegram
- LinkedIniiiii
ന്യൂഡല്‍ഹി: ഒരു ഒളിംപിക് മെഡലിന്റെ ഭാരം 529 ഗ്രാമാണ്. അതിന്റെ അഞ്ചിലൊന്ന് ഭാരം കൂടിയപ്പോള്‍ ഇന്ത്യക്ക് നഷ്ടമായത് ഒരു ഒളിംപിക് മെഡലും. അങ്ങനെ വിനേഷ് ഫോഗട്ട് ഇന്ത്യയുടെ ദുഖ പുത്രിയാകുന്നു. പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ഉറച്ച മെഡല്‍ നഷ്ടമായതിന്റെ ഞെട്ടലിലാണ് ആരാധകര്‍. മികച്ച ഫോമില്‍ കളിക്കുന്ന ഫോഗട്ട് ഫൈനലില്‍ വിജയം നേടുമെന്ന് തന്നെ ഏവരും പ്രതീക്ഷിച്ചു. പക്ഷേ സംഭവിച്ചത് മറിച്ചാണ്.
മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ അനുവദനീയമായ ശരീരഭാരത്തിനെക്കാള്‍ 100 ഗ്രാം കൂടുതല്‍ ശരീരഭാരം ഉണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് വിനേഷിനെ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് അയോഗ്യയാക്കിയത്. അയോഗ്യതക്കെതിരെ വിനേഷിന് അപ്പീല്‍ നല്‍കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. തീരുമാനത്തില്‍ ഇന്ത്യ സംഘം അതൃപ്തി അറിയിച്ചിട്ടുണ്ട്.
മത്സരത്തിലെ ഏതെങ്കിലും തീരുമാനത്തിനെതിരെ മാത്രമെ കളിക്കാര്‍ക്കോ ടീമിനോ അപ്പീല്‍ നല്‍കാനാവു. ഇത് കളിക്കളത്തിന് പുറത്തുള്ള വിഷയമാണ്. വിനേഷിന്റെ കാര്യത്തില്‍ കളിക്കാരന്റെ മാത്രം പിഴവാണിത്. 100 ഗ്രാം കൂടുതലാണെങ്കില്‍ പോലും താരത്തെ മത്സരിക്കാന്‍ അനുവദിക്കുന്നത് മറ്റ് താരങ്ങളോട് ചെയ്യുന്ന അനീതിയാകുമെന്നാണ് വിലയിരുത്തല്‍. മുമ്പ് 53 കിലോ വിഭാഗത്തിലാണ് ഫോഗട്ട് മത്സരിച്ചിരുന്നത്.
സെമി ഫൈനലില്‍ ക്യൂബയുടെ യൂസ്നെലിസ് ഗുസ്മാന് ലോപ്പസിനെതിരെ ഏകപക്ഷീയമായ വിജയം നേടിയശേഷം ചരിത്രം തിരുത്തി വനിതാ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായ വിനേഷ് മാധ്യമങ്ങളോട് പോലും സംസാരിക്കാന്‍ നില്‍ക്കാതെ നേരെ കഠിന പരിശീലനത്തിനായാണ് പോയത്. ഫൈനലിന് മുമ്പുള്ള മുന്നൊരുക്കത്തിനെന്നും വിലയിരുത്തി.
എന്നാല്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ വിനേഷിന് തന്നെ ആശങ്കയുണ്ടായിരുന്നുവെന്നതിന്റെ തെളിവായിരുന്നു ഇതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിനേഷ് ഇന്നലെ രാത്രി ഉറങ്ങാന്‍ പോലും കൂട്ടാക്കാതെ സൈക്ലിംഗും ജോഗിംഗുമെല്ലാം നടത്തി ശരീരഭാരം കുറക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു. എന്നിട്ടും മത്സരദിവസമായ ഇന്ന് രാവിലെ ഭാരപരിധോനക്ക് എത്തിയപ്പോള്‍ വിനേഷിന്റെ ശരീരഭാരം 100 ഗ്രാം കൂടുതലാണെന്ന് കണ്ടെത്തുകയായിരുന്നു.