പ്രതിഷേധവുമായി ഇന്ത്യന്‍ സംഘം; കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന് ഓഫീഷ്യല്‍സിന്റെ പരാതി; വിനേഷിന്റെ അപ്പീല്‍ സ്വീകരിക്കാത്തതിന് പിന്നിലെ കാരണങ്ങള്‍
പാരീസ്: 140 കോടി ജനങ്ങളുടെ മനസിനെ ഉലയ്ക്കുന്ന ചിത്രമാണ് വിനേഷിന്റെതായി ഇപ്പോള്‍ പാരീസില്‍ നിന്നും പുറത്തുവരുന്നത്.പരിശീലന വേദിയില്‍ കറുത്ത ജാക്കറ്റുമണിഞ്ഞ് തളര്‍ന്ന് അവശയായി മുഖം താഴ്ത്തിയിരിക്കുന്ന ചിത്രം ഏതൊരു കായികപ്രേമിയുടെയും ഉള്ളുലയ്ക്കുന്നതാണ്.50 കിലോഗ്രാം വിഭാഗത്തില്‍ വിനേഷിനെ അയോഗ്യയാക്കിയ വിവരം പുറത്തുവന്നത് മുതല്‍ മുതിര്‍ന്ന കായിക താരങ്ങള്‍ അടക്കം ആവശ്യപ്പെടുന്നതാണ് തീരുമാനത്തിനെതിരെ അപ്പീല്‍ പോകാന്‍.എന്തുകൊണ്ടാണ് ഇന്ത്യക്ക് അപ്പീല്‍ നഷ്ടപ്പെട്ടുവെന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫൈലനില്‍ മുന്നോടിയായി ഇന്നുരാവിലെ നടത്തിയ പരിശോധനയിലാണ് വിനേഷിന് ഭാരം കൂടുതലാണെന്ന് കണ്ടെത്തിയത്.100ഗ്രാം അധികമാണെന്ന് കണ്ടതോടെ […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: 140 കോടി ജനങ്ങളുടെ മനസിനെ ഉലയ്ക്കുന്ന ചിത്രമാണ് വിനേഷിന്റെതായി ഇപ്പോള്‍ പാരീസില്‍ നിന്നും പുറത്തുവരുന്നത്.പരിശീലന വേദിയില്‍ കറുത്ത ജാക്കറ്റുമണിഞ്ഞ് തളര്‍ന്ന് അവശയായി മുഖം താഴ്ത്തിയിരിക്കുന്ന ചിത്രം ഏതൊരു കായികപ്രേമിയുടെയും ഉള്ളുലയ്ക്കുന്നതാണ്.50 കിലോഗ്രാം വിഭാഗത്തില്‍ വിനേഷിനെ അയോഗ്യയാക്കിയ വിവരം പുറത്തുവന്നത് മുതല്‍ മുതിര്‍ന്ന കായിക താരങ്ങള്‍ അടക്കം ആവശ്യപ്പെടുന്നതാണ് തീരുമാനത്തിനെതിരെ അപ്പീല്‍ പോകാന്‍.എന്തുകൊണ്ടാണ് ഇന്ത്യക്ക് അപ്പീല്‍ നഷ്ടപ്പെട്ടുവെന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ഫൈലനില്‍ മുന്നോടിയായി ഇന്നുരാവിലെ നടത്തിയ പരിശോധനയിലാണ് വിനേഷിന് ഭാരം കൂടുതലാണെന്ന് കണ്ടെത്തിയത്.100ഗ്രാം അധികമാണെന്ന് കണ്ടതോടെ വിനേഷിനെ അയോഗ്യയാക്കേണ്ടിവരുമെന്ന് രാജ്യാന്തര ഒളിമ്പിക് അസാേസിയേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.കാര്യങ്ങള്‍ കൈവിട്ടു എന്ന വ്യക്തമായതോടെ പ്രതിഷേധവുമായി ഇന്ത്യന്‍ സംഘം രംഗത്തെത്തി.ഇതോടെ തങ്ങളുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്നുകാണിച്ച് ഭാരപരിശോധനയ്ക്ക് നിയോഗിക്കപ്പെട്ടിരുന്നവര്‍ പരാതി നല്കി. ഇതോടെ സംഭവം വിവാദമായി.
ഇതിന്റെ പശ്ചാത്തലത്തിലാണ് അയോഗ്യയാക്കാനുളള തീരുമാനം പുനഃപരിശോധനയ്ക്ക് വിധേയമാക്കണമെന്ന ഇന്ത്യയുടെ ആവശ്യവും നിരാകരിച്ചത്.അതേസമയം ഈ പ്രശ്നം ആദ്യം തിരിച്ചറിഞ്ഞത് വിനേഷ് ഫോഗാട്ട് തന്നെയാണ്.ഇന്ന് രാവിലെയുള്ള ഭാര പരിശോധനയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് ഒഴിവാക്കാന്‍ രാത്രിമുഴുവന്‍ കഠിനാദ്ധ്വാനം നടത്തുകയായിരുന്നു.50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മത്സരിക്കേണ്ടത് എന്നതിനാല്‍ ഭാരം അമ്പതുകിലോഗ്രാമിനുള്ളില് തന്നെ നിലനിറുത്താന്‍ വേണ്ടിയുള്ള കഠിന ശ്രമമാണ് നടത്തിയത്.ഇന്നലെ മത്സരം കഴിഞ്ഞപ്പോഴാണ് ഭാരക്കൂടുതല്‍ ഉള്ളത് ശ്രദ്ധയില്‍പ്പെട്ടത്.
എങ്ങനെയും ഭാരം കുറയ്ക്കാനായി ശ്രമം.ഇതിനായി ഭക്ഷണം പോലും ഉപേക്ഷിച്ചു.സെമിക്കുശേഷം ഒരിറക്ക് വെള്ളം പോലം കുടിച്ചില്ല
.രാത്രിമുഴുവന്‍ സൈക്ലിംഗ് ഉള്‍പ്പടെയുള്ള കഠിന വ്യായായമുറകളും ചെയ്തു.ഇത്രയൊക്കെ കഠിന പരിശ്രമം നടത്തിയിട്ടും ഒന്നും വിജയം കണ്ടില്ല.എന്നുമാത്രമല്ല, കഠിന വ്യായാമം വിനേഷിനെ ആശുപത്രിയിലുമാക്കി. അയോഗ്യയാക്കാനുള്ള തീരുമാനം എത്തുമ്പോള്‍ വിനേഷ് നിര്‍ജ്ജലീകരണത്തെ തുടര്‍ന്ന് തീരെ അവശയായി ആശുപത്രിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അനുവദനീയം ആയതിലും 100 ഗ്രാം ഭാരം കൂടുതലാണെന്നാണ് കണ്ടെത്തിയതേടെയാണ് വിനേഷ് ഹോഗാട്ടിന് ഒളിമ്പിക്സ് മെഡല്‍ നഷ്ടമായത്.പ്രശ്നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെട്ടു.പാരീസില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പമുള്ള ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് പിടി ഉഷയെ വിളിച്ച് അദ്ദേഹം വിനേഷിനെ അയോഗ്യയാക്കിയ നടപടി പിന്‍വലിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്താന്‍ എന്തെങ്കിലും വഴിയുണ്ടെങ്കില്‍ അതെല്ലാം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അയോഗ്യയാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും രേഖാമൂലം പരാതി നല്‍കാനും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചതായും റിപ്പോര്‍ട്ടുണ്ട്.