- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒളിംപിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ് സിങ് ഇടപെട്ടു': ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ വിനേഷ് ഫോഗട്ട് ഹൈക്കോടതിയില്‍
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഫൈനലിന് തൊട്ടുമുമ്പായുള്ള പുറത്താകലിനു പിന്നാലെ ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ (ഡബ്യുഎഫ്‌ഐ) വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭാരവാഹികളെ അയോഗ്യരാക്കണമെന്നും കാട്ടിയാണു ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും കോടതിയെ സമീപിച്ചിരിക്കുന്നത്. പാരിസ് ഒളിംപിക്‌സിന്റെ ഭാഗമായി ഒളിംപിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ് സിങ് വിനേഷിന്റെ കാര്യത്തില്‍ ഇടപെടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നതായി വിനേഷിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മേത്ത ആരോപിച്ചു. […]
ന്യൂഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഫൈനലിന് തൊട്ടുമുമ്പായുള്ള പുറത്താകലിനു പിന്നാലെ ദേശീയ റെസ്ലിങ് ഫെഡറേഷനെതിരെ (ഡബ്യുഎഫ്‌ഐ) വിനേഷ് ഫോഗട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ വര്‍ഷം നടന്ന ഫെഡറേഷന്‍ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ഭാരവാഹികളെ അയോഗ്യരാക്കണമെന്നും കാട്ടിയാണു ഗുസ്തി താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക് എന്നിവരും കോടതിയെ സമീപിച്ചിരിക്കുന്നത്.
പാരിസ് ഒളിംപിക്‌സിന്റെ ഭാഗമായി ഒളിംപിക് വില്ലേജിലെത്തിയ പ്രസിഡന്റ് സഞ്ജയ് സിങ് വിനേഷിന്റെ കാര്യത്തില്‍ ഇടപെടുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നതായി വിനേഷിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മേത്ത ആരോപിച്ചു. വിഷയം രാജ്യപ്രാധാന്യമുള്ള വിഷയമാണെന്നും അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയം സെപ്റ്റംബര്‍ 12നു പരിഗണിക്കാന്‍ മാറ്റിയ ജസ്റ്റിസ് പുരുഷൈന്ദ്ര കുമാര്‍ കൗരവ് ഹര്‍ജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്കും കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്‍കുകയും ചെയ്തു.
വര്‍ഷങ്ങളായി 53 കിലോ വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് തന്റെ ഒളിംപിക് സ്വപ്നങ്ങള്‍ നിലനിര്‍ത്താന്‍ വേണ്ടിയാണു 50 കിലോയിലേക്ക് അപ്രതീക്ഷിതമായി മാറുന്നത്. ഏകദേശം 5 മാസം മുന്‍പ്. മാര്‍ച്ചില്‍ പട്യാലയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്‌സില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ് സിലക്ഷന്‍ ട്രയല്‍സിലാണ് 53 കിലോയ്ക്കു പുറമേ 50 കിലോ വിഭാഗത്തിലും മത്സരിക്കാന്‍ വിനേഷ് ഫോഗട്ട് തീരുമാനിക്കുന്നത്. അന്റിം പംഘാല്‍ 53 കിലോ വിഭാഗത്തില്‍ യോഗ്യത നേടിയ സാഹചര്യത്തില്‍ക്കൂടിയായിരുന്നു ആ നീക്കം.
ഒരു വിഭാഗത്തില്‍ ഒരാളെ മാത്രം ഒളിംപിക്‌സിന് അയച്ചാല്‍ മതിയെന്നായിരുന്നു ദേശീയ റെസ്ലിങ് ഫെഡറേഷന്‍ തീരുമാനം. 5 വര്‍ഷത്തിനു ശേഷമായിരുന്നു ഏറ്റവും കുറഞ്ഞ ശരീരഭാര ഇനത്തില്‍ വിനേഷ് മത്സരിച്ചത്. പിന്നീട് ഏപ്രിലില്‍ കിര്‍ഗിസ്ഥാനില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ വിജയിച്ച്, പാരിസ് ഒളിംപിക്‌സിനുള്ള യോഗ്യതയും ഉറപ്പാക്കി.
2022 സെപ്റ്റംബറിനു ശേഷമുള്ള വിനേഷിന്റെ ആദ്യ രാജ്യാന്തര മത്സരം കൂടിയായിരുന്നു അത്. ദേശീയ ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരങ്ങളില്‍ സജീവമായിരുന്ന വിനേഷിന്റെ മത്സരരംഗത്തേക്കുള്ള തിരിച്ചു വരവ് ഏറെ ശ്രമകരമായിരുന്നു.
സമരകോലാഹലങ്ങള്‍ക്കു ശേഷം കഴിഞ്ഞ ഡിസംബറില്‍ റെസ്ലിങ് മാറ്റിലേക്കു വിനേഷ് ഫോഗട്ട് തിരിച്ചെത്തുമ്പോള്‍ 59 കിലോയായിരുന്നു ഭാരം. 'പരുക്കു വീണ്ടും വരുമോ എന്ന ആശങ്കയുണ്ടായി. പക്ഷേ, എനിക്കിതൊരു ജീവന്‍മരണപോരാട്ടമായിരുന്നു. നല്ല ആരോഗ്യത്തോടെ വീട്ടിലിരുന്നു ടിവിയില്‍ ഒളിംപിക്‌സ് മത്സരങ്ങള്‍ കാണുന്നതിനെക്കാള്‍ ഈ റിസ്‌ക് എടുക്കാന്‍ തന്നെയായിരുന്നു തീരുമാനം'വിനേഷ് അന്നു പറഞ്ഞു.