- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിനേഷ് ഫോഗട്ട് കാത്തിരിക്കണം; അയോഗ്യയാക്കിയതിനെതിരായ ഫോഗട്ടിന്റെ അപ്പീലില്‍ ഉത്തരവ് ഇന്നില്ല; നാളേക്ക് നീട്ടി
പാരിസ്: ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഉത്തരവ് ഇന്നില്ല. അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിധി പ്രസ്താവിക്കുന്നത് അന്താരാഷ്ട്ര കായിക പരിഹാര കോടതി നാളത്തേക്കാണ് നീട്ടിയത്. ഇന്ത്യന്‍ സമയം നാളെ വൈകിട്ട് 9.30നുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുസ്തി ഫൈനലിലെ അയോഗ്യതയ്ക്കെതിരെ ഫോഗട്ട് നല്‍കിയ അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി ഇന്ന് രാത്രി 9.30ന് പരിഗണിക്കുമെന്നായിരുന്നു വിവരം. ആര്‍ബിട്രേറ്റര്‍ക്ക് സമയം നീട്ടി നല്‍കിയിരിക്കുകയാണ് കായിക കോടതി. വിനേഷ് ഫോഗട്ടിന്റെ വാദം ഇന്നലെ […]
പാരിസ്: ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഉത്തരവ് ഇന്നില്ല. അയോഗ്യയാക്കപ്പെട്ട നടപടിക്കെതിരെ വിധി പ്രസ്താവിക്കുന്നത് അന്താരാഷ്ട്ര കായിക പരിഹാര കോടതി നാളത്തേക്കാണ് നീട്ടിയത്. ഇന്ത്യന്‍ സമയം നാളെ വൈകിട്ട് 9.30നുള്ളില്‍ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഗുസ്തി ഫൈനലിലെ അയോഗ്യതയ്ക്കെതിരെ ഫോഗട്ട് നല്‍കിയ അപ്പീല്‍ കായിക തര്‍ക്ക പരിഹാര കോടതി ഇന്ന് രാത്രി 9.30ന് പരിഗണിക്കുമെന്നായിരുന്നു വിവരം. ആര്‍ബിട്രേറ്റര്‍ക്ക് സമയം നീട്ടി നല്‍കിയിരിക്കുകയാണ് കായിക കോടതി.
വിനേഷ് ഫോഗട്ടിന്റെ വാദം ഇന്നലെ പൂര്‍ത്തിയായിരുന്നു. ഒളിംപിക്‌സ് മത്സരങ്ങള്‍ അവസാനിക്കുന്നതിന് മുമ്പ് തന്നെ വിധി ഉണ്ടാകുമെന്നും അന്താരാഷ്ട്ര ഗുസ്തി ഫെഡറേഷന്റെ കൂടി അഭിപ്രായം അറിഞ്ഞ ശേഷമാവും വിധിയെന്നും അന്താരാഷ്ട്ര ഒളിംപിക് ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് ബാക് ഇന്നലെ പ്രതികരിച്ചിരുന്നു.
ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിനെ തുടര്‍ന്ന് വിനേഷ് ഫോഗട്ട് നേരത്തെ കായിക തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചിരുന്നു. വെള്ളി മെഡല്‍ നല്‍കണമെന്ന ആവശ്യവുമായാണ് താരം കായിക കോടതിയെ സമീപിച്ചത്. പാരിസ് ഒളിംപിക്‌സില്‍ ഫൈനല്‍ നടക്കാനിരിക്കെയാണ് ഇന്ത്യന്‍ താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്.
വനിതകളുടെ 50 കിലോഗ്രാം വിഭാഗത്തിലാണ് വിനേഷ് മത്സരിച്ചത്. എന്നാല്‍ ഫൈനല്‍ തലേന്ന് നടത്തിയ ഭാരപരിശോധനയില്‍ താരത്തിന്റെ ശരീരത്തിന് 100 ഗ്രാം അധികം ഭാരമുള്ളതായി കണ്ടെത്തുകയായിരുന്നു. വിനേഷ് ഫോഗട്ടിന്റെ അയോഗ്യത അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി (ഐഒസി) സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ ഗുസ്തിയില്‍ നിന്ന് താരം വിരമിക്കല്‍ പ്രഖ്യാപനവും നടത്തി.