വിനേഷ് ഫോഗാട്ടിന് അയോഗ്യത; ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെ മെഡല്‍ നഷ്ടം; 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിന് 100 ഗ്രാം ഭാരം കൂടുതല്‍
പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കാന്‍ ഒരുങ്ങിയ ഇന്ത്യക്ക് വന്‍ തിരിച്ചടി. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫോഗട്ട് ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിന് 100 ഗ്രാം ഭാരം കൂടുതലെന്നാണ് കണ്ടെത്തല്‍. വിനേഷിനെ അയോഗ്യയാക്കി പ്രഖ്യാപിച്ചു. വനിതകളഉടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡായിരുന്നു വിനേഷിന്റെ എതിരാളി. ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു വിനേഷ്. രാജ്യം അവരുടെ മെഡലുറപ്പിച്ച […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: പാരീസ് ഒളിംപിക്സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണം സ്വന്തമാക്കാന്‍ ഒരുങ്ങിയ ഇന്ത്യക്ക് വന്‍ തിരിച്ചടി. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫോഗട്ട് ഭാരപരിശോധനയില്‍ പരാജയപ്പെട്ടു. 50 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച വിനേഷിന് 100 ഗ്രാം ഭാരം കൂടുതലെന്നാണ് കണ്ടെത്തല്‍. വിനേഷിനെ അയോഗ്യയാക്കി പ്രഖ്യാപിച്ചു.
വനിതകളഉടെ 50 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡായിരുന്നു വിനേഷിന്റെ എതിരാളി. ഒളിംപിക്സ് ഗുസ്തിയുടെ ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു വിനേഷ്. രാജ്യം അവരുടെ മെഡലുറപ്പിച്ച നേട്ടം ആഘോഷിക്കവേയാണ് ഇപ്പോള്‍ കനത്ത പ്രഹരമായി ഒളിമ്പിക്സ് കമ്മറ്റിയുടെ തീരുമാനം വന്നിരുക്കുന്നത്.
ഒളിംപിക് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിനു പോലും അര്‍ഹതയുണ്ടാകില്ലെന്നാണ് വിവരം. ഫലത്തില്‍ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ സ്വര്‍ണ, വെങ്കല മെഡല്‍ ജേതാക്കള്‍ മാത്രമേ ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിലെ അവസാന സ്ഥാനക്കാരിയായി വിനേഷ് ഫോഗട്ടിനെ രേഖപ്പെടുത്തും.
ഭാപരിശോധനയില് പുനപരിശോധനക്കും സാധ്യതയില്ല. ഇതോടെ ഇന്ത്യന്‍ സംഘം കടുത്ത എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. നേരത്തെ ഈ വിഭാഗത്തില്‍ നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വര്‍ണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവന്‍. എന്നാല്‍, ഏവരുടെയും പ്രതീക്ഷകള്‍ തകിടം മറിക്കുന്നതാണ് പരിശോധന ഫലം.
നേരത്തെ 53 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്സിനെത്തിയിരുന്നത്. പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്.
സെമിയില്‍ ക്യൂബന്‍ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു. വിനേഷിനെ അയോഗ്യയാക്കിയ തീരുമാനം രാജ്യത്തിന് കനത്ത തിരിച്ചടിയാണ്.