- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ്; സെമി സാധ്യത നിലനിർത്തി ഇന്ത്യ; പോളണ്ടിനെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്
കൊച്ചി: വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് വിജയം. പോളണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആതിഥേയരായ ഇന്ത്യ സെമി ഫൈനൽ സാധ്യത നിലനിർത്തിയത്. അക്ഷര റാണയും ഷിഫാലി രാവത്തുമാണ് ഇന്ത്യയുടെ ഗോളുകൾ നേടിയത്. ചേർന്നാണ്.
ഞായറാഴ്ച നടന്ന ഉദ്ഘാടന മത്സരത്തിൽ ശക്തരായ ബ്രസീലിനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാൽ, പോളണ്ടിനെതിരെ നേടിയ ഈ വിജയം ടീമിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന മറ്റ് മത്സരങ്ങളിൽ ജപ്പാനും അർജൻ്റീനയും മികച്ച പ്രകടനം പുറത്തെടുത്തു.
നിലവിലെ ചാമ്പ്യന്മാരായ ജപ്പാൻ കാനഡയെ അഞ്ച് ഗോളുകൾക്ക് തകർത്തുവിട്ടപ്പോൾ, അർജൻ്റീന തുർക്കിയെ ഒരു ഗോളിന് പരാജയപ്പെടുത്തി. ഗ്രൂപ്പ് എയിൽ ബ്രസീലും ഇംഗ്ലണ്ടും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. ബുധനാഴ്ച നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. കൂടാതെ ജപ്പാൻ-അർജൻ്റീന, കാനഡ-തുർക്കി, ബ്രസീൽ-പോളണ്ട് തുടങ്ങിയ മത്സരങ്ങളും നടക്കും.