ന്യൂഡൽഹി: നവംബർ 18ന് ധാക്കയിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ സാധ്യത ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഖാലിദ് ജമീൽ . പരിചയസമ്പന്നനായ മുൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയെയും മലയാളി താരം സഹൽ അബ്ദുൽ സമദിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. മലപ്പുറം മഞ്ചേരി സ്വദേശിയും അണ്ടർ 23 ഇന്ത്യൻ ടീം സ്ട്രൈക്കറുമായ മുഹമ്മദ് സനാൻ സാധ്യത ടീമിൽ ഇടം നേടി. വിങ്ങർ ആഷിഖ് കുരുണിയൻ, ഡിഫൻഡർ മുഹമ്മദ് ഉവൈസ് എന്നിവരാണ് ടീമിലെ മറ്റ് മലയാളികൾ.

സാധ്യത ടീം: ഗോൾകീപ്പർമാർ- ഗുർപ്രീത് സിങ് സന്ധു, ഹൃത്വിക് തിവാരി, സാഹിൽ. ഡിഫൻഡർമാർ -ആകാശ് മിശ്ര, അൻവർ അലി, ബികാഷ് യുംനം, മിങ്തൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ്, പരംവീർ, രാഹുൽ ഭേക്കെ, സന്ദേശ് ജിങ്കാൻ. മിഡ്ഫീൽഡർമാർ- ആഷിക് കുരുണിയൻ, ബ്രിസൺ ഫെർണാണ്ടസ്, ലാൽറെംതുലുവാംഗ ഫനായി, മക്കാർട്ടൺ ലൂയിസ് നിക്സൺ, മഹേഷ് സിങ് നൗറെം, നിഖിൽ പ്രഭു, സുരേഷ് സിങ് വാങ്ജാം. ഫോർവേഡുകൾ: ഇർഫാൻ യാദ്വാദ്, ലാലിയൻസുവാല ചാങ്‌തെ, മുഹമ്മദ് സനൻ, റഹീം അലി, വിക്രം പ്രതാപ് സിങ്.