- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പത് ബുണ്ടസ്‌ലിഗ കിരീടങ്ങൾ, രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികൾ; രാജ്യത്തിനായി കുപ്പായമണിഞ്ഞത് 76 മത്സരങ്ങളിൽ; ലോകകപ്പ് നേടിയ ജർമ്മൻ ടീം അംഗം; ഫുട്ബോളിനോട് വിടപറഞ്ഞ് മുൻ ബയേൺ മ്യൂണിക്ക് പ്രതിരോധ താരം ജെറോം ബോട്ടെങ്
മ്യൂണിക്ക്: 2014-ലെ ലോകകപ്പ് നേടിയ ജർമ്മൻ ടീം അംഗവും മുൻ ബയേൺ മ്യൂണിക്ക് പ്രതിരോധ താരവുമായ ജെറോം ബോട്ടെങ് പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. 37-കാരനായ പ്രതിരോധ താരം വീഡിയോ സന്ദേശത്തിലൂടെയാണ് കളിക്കളത്തോട് വിടപറയുന്ന വിവരം താരം അറിയിച്ചത്.
2009 മുതൽ 2018 വരെ ജർമ്മൻ ദേശീയ ടീമിനായി 76 മത്സരങ്ങളിൽ ബൂട്ടുകെട്ടി. ബർത്ത ബെർലിൻ അക്കാദമിയിലൂടെയാണ് താരം വളർന്നത്. പിന്നീട് ഹാംബർഗ്, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകളിലും കളിച്ചു. 2011-ൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബയേൺ മ്യൂണിക്കിലെത്തി. ക്ലബ്ബിനൊപ്പം പത്ത് വർഷത്തോളം കളിച്ച ബോട്ടെങ് ഒമ്പത് ബുണ്ടസ്‌ലിഗ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ട്രോഫികളും നേടി.
'വളരെക്കാലം ഞാൻ കളിച്ചു, മികച്ച ക്ലബ്ബുകൾക്ക് വേണ്ടിയും എന്റെ രാജ്യത്തിന് വേണ്ടിയും. ഞാൻ പഠിച്ചു, വിജയിച്ചു, തോറ്റു, വളർന്നു,' ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ബോയെറ്റാങ് പറഞ്ഞു. 'ഫുട്‌ബോൾ എനിക്ക് ഒരുപാട് നൽകി, എന്നാൽ ഇപ്പോൾ മുന്നോട്ട് പോകാനുള്ള സമയമായി. അത് നിർബന്ധം കൊണ്ടല്ല, തയ്യാറെടുത്തതുകൊണ്ടാണ്. ടീമുകൾക്കും ആരാധകർക്കും എന്നെ താങ്ങായ എല്ലാവർക്കും ഞാൻ നന്ദിയുള്ളവനാണ്. എന്റെ കുടുംബത്തിനും കുട്ടികൾക്കും ഇതിനുമുൻപുണ്ടായിരുന്നതിനേക്കാൾ വലിയ നന്ദി.'
2021-ൽ ബയേൺ വിട്ട ശേഷം ലിയോൺ, സാലെർനിടാന, എൽഎഎസ്കെ, തുടങ്ങിയ ക്ലബ്ബുകളിലും താരം കളിച്ചു. അവസാനമായി ഓസ്ട്രിയൻ ക്ലബ്ബായ ലാസ് ലിൻസിലാണ് താരം കളിച്ചത്, എന്നാൽ കഴിഞ്ഞ മാസം പരസ്പര ധാരണയോടെ കരാർ റദ്ദാക്കുകയായിരുന്നു. 2025 ജൂലൈയിൽ ഗാർഹിക പീഡനക്കേസിൽ ബോട്ടെങിന് കോടതിയുടെ ഇടക്കാല പിഴയും താക്കീതും ലഭിച്ചിരുന്നു.