- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാപ്റ്റനെ കൈവിട്ട് ലഖ്നൗ സൂപ്പര്‍ ജയന്‍്സ്; അഞ്ച് താരങ്ങളെ നിലനിര്‍ത്താന്‍ തീരുമാനിച്ച് ലഖ്നൗ; പൂരന്‍ 18 കോടി; മായങ്കിനെയും, ബിഷ്ണോയിയെയും നിലനിര്‍ത്തിയേക്കും
ലഖ്നൗ: ഐപിഎല്‍ പുതിയ സീസണിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയാണ്. ടീമില്‍ ആരെ ഉള്‍പ്പെടുത്തണം, ആരെയൊക്കെ ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങള്‍ ഓരോ ടീം മാനേജ്‌മെന്റും ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ കൈവിട്ടുവെന്നതാണ് ടീം വൃത്തങ്ങളില്‍ ഇപ്പോള്‍ വരുന്ന വിവരങ്ങള്‍. ടീം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റില്‍ രാഹുല്‍ ഇടം നേടിയിട്ടില്ല. നിലവില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനാണ് രാഹുല്‍. രാഹുല്‍ വലിയ ഇന്നിംഗ്‌സുകള്‍ കളിക്കുമ്പോള്‍ ടീം പരാജയപ്പെടുന്നുവെന്നാണ് ലഖ്‌നൗ മാനേജ്‌മെന്റിന്റെ നിരീക്ഷണം. ബാറ്റിങ്ങിലെ മെല്ലെപ്പോക്കാണ് രാഹുലിന് തിരിച്ചടിയാകുന്നത്.
അവസാന ഐപിഎല്‍ സീസണില്‍ രാഹിലിന്റെ നേതൃത്വത്തില്‍ എല്‍എസ്ജിക്ക് പ്ലേ ഓഫില്‍ എത്താന്‍ സാധിച്ചിരുന്നില്ല. 10 ടീമുകളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് എല്‍എസ്ജി ഫിനിഷ് ചെയ്തത്. നിരവധി മത്സരങ്ങളില്‍ ക്യാപ്റ്റന്‍സിയുടെ പേരില്‍ കെ.എല്‍ രാഹുല്‍ വിമര്‍ശനം നേരിട്ടിരുന്നു. 2022ല്‍ എല്‍എസ്ജി ഫ്രാഞ്ചൈസി ആരംഭിച്ചതു മുതല്‍ ടീമിനെ നയിക്കുന്നത് രാഹുലാണ്. എന്നാല്‍, കഴിഞ്ഞ സീസണില്‍ ടീമിന്റെ പ്രകടനം മോശമാകുകയും, രാഹുല്‍ ഫോമില്ലാതെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നു തന്നെ പുറത്താകുകയും ചെയ്തതാണ് അദ്ദേഹത്തെ ഒഴിവാക്കാന്‍ ടീം മാനെജ്‌മെന്റിനെ പ്രേരിപ്പിച്ചത്.
നിലനിര്‍ത്തുന്ന കളിക്കാര്‍ക്കു വേണ്ടി ഐപിഎല്‍ സ്ലാബ് പ്രകാരം 51 കോടി രൂപയാണ് എല്‍എസ്ജി മുടക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ തുക നേടുന്നത് ഒന്നാം നമ്പറായി ലിസ്റ്റ് ചെയ്തിരിക്കുന്ന നിക്കൊളാസ് പൂരന്‍ ആയിരിക്കും. 18 കോടിയാണ് പൂരനെ നിലനിര്‍ത്താന്‍ എല്‍എസ്ജി ചിലവാക്കുന്നത്. രണ്ടാമത് മായങ്കും മൂന്നാമത് ബിഷ്‌ണോയിയും. കഴിഞ്ഞ സീസണില്‍ രാഹുലിന്റെ അഭാവത്തില്‍ താത്കാലിക ക്യാപ്റ്റനായ പൂരന്‍ അടുത്ത സീസണില്‍ ഫുള്‍ ടൈം ക്യാപ്റ്റനാകാന്‍ സാധ്യതയുണ്ട്. രാഹുലിനെ പോലെ വിക്കറ്റ് കീപ്പര്‍ കൂടിയാണ് പൂരന്‍. അണ്‍ക്യാപ്ഡ് താരമായി ആയുഷ് ബദോനിയെയും മോഹ്‌സിന്‍ ഖാനെയും നിലനിര്‍ത്താനാണ് ലഖ്‌നൗ ആലോചിക്കുന്നത്.
ഐപിഎല്‍ 2024 സീസണില്‍, സൂപ്പര്‍ ജയന്റ്സിനു വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സു നേടിയ താരമാണ് രാഹുല്‍. 14 ഇന്നിംഗ്സുകളില്‍ നിന്നായി 37.14 ശരാശരിയിലും 136.12 സ്ട്രൈക്ക് റേറ്റിലും 520 റണ്‍സ് താരം നേടിയിരുന്നു. മെഗാലേലത്തിന് മുമ്പായി ഓരോ ടീമും നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക പുറത്തുവിടാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഓരോ ടീമുകളും നിലനിര്‍ത്തുന്ന താരങ്ങളുടെ അവസാന പട്ടിക തയ്യാറാക്കുകയാണ്.