- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നി ടെസ്റ്റ് സെഞ്ചുറിക്ക് പിന്നാലെ സര്‍ഫറാസിന് ഇരട്ടിമധുരം; 27-ാം ജന്മദിനത്തിന് തലേന്ന് താരത്തിന് ആണ്‍കുഞ്ഞ് പിറന്നു: ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
കഴിഞ്ഞ ഇന്ത്യ- ന്യൂസിലാന്‍ഡ് ടെസ്റ്റിലെ തന്റെ കന്നി സെഞ്ചുറി നേട്ടത്തിന് പിന്നാലെ സര്‍ഫറാസ് ഖാനും ഭാര്യ റൊമാന സഹൂറിനും ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. താന്‍ പിതാവായ വാര്‍ത്ത കുഞ്ഞിന്റെ ചിത്രം സഹിതം സര്‍ഫറാസ് തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ചിത്രത്തില്‍ സര്‍ഫറാസിന്റെ പിതാവും താരത്തിന്റെ കൂടെയുണ്ട്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു കുഞ്ഞിന്റെ ജനനം.
അതേസമയം, സര്‍ഫറാസ് ഖാന്‍ ഇന്ന് 27ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന്റെ ജന്മദിനത്തിന്റെ തൊട്ടുതലേന്നാണ് ഭാര്യ കുഞ്ഞിനു ജന്മം നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനാണ് സര്‍ഫറാസ് ഖാന്‍ റൊമാന സഹൂറിനെ വിവാഹം ചെയ്തത്. ഈ വര്‍ഷം ആദ്യം രാജ്‌കോട്ടില്‍ ആദ്യമായി ഇന്ത്യയ്ക്ക് കളിക്കാന്‍ അവസരം ലഭിച്ച സമയത്ത് സര്‍ഫറാസിന്റെ പിതാവ് നൗഷാദിനൊപ്പം ഭാര്യ റൊമാന സഹൂറും രാജ്‌കോട്ടില്‍ എത്തിയിരുന്നു.
ബംഗളൂരുവില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലായിരുന്നു താരം സെഞ്ച്വറി നേടിയിരുന്നത്. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് കൂടാരം കയറിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 462 റണ്‍സ് അടിച്ചുകൂട്ടിയിയത് ഈ സെഞ്ച്വറിയുടെ കൂടി ബലത്തിലായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സര്‍ഫറാസ് രണ്ടാം ഇന്നിങ്‌സില്‍ 150 റണ്‍സെടുത്താണ് കരുത്ത് തെളിയിച്ചത്. നാല് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഉള്‍പ്പെടെ 58 ശരാശരിയില്‍ 350 റണ്‍സാണ് ഇന്ത്യന്‍ യുവതാരം ഇതിനകം നേടിയത്.