പ്രാഗ്: ലോക പാര അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേട്ടവുമായി ഇന്ത്യൻ താരം ശീതൾ ദേവി. കൈകളില്ലാത്ത ആദ്യ വനിതാ അമ്പെയ്ത്ത് താരമെന്ന നേട്ടത്തോടെയാണ് ശീതൾ ചരിത്രം കുറിച്ചത്. ശനിയാഴ്ച നടന്ന വനിതാ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിൽ തുർക്കിയുടെ ലോക ഒന്നാം നമ്പർ താരം ഓസ്നൂർ ക്യൂർ ഗിർഡിയെ 146-143 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ശീതൾ സ്വർണം സ്വന്തമാക്കിയത്.

ജമ്മു കാശ്മീർ സ്വദേശിനിയായ ശീതൾ, കാലുകൾ ഉപയോഗിച്ചാണ് മത്സരിച്ചത്. കൈകളില്ലാത്ത ഒരു അമ്പെയ്ത്ത് താരം ലോക ചാംപ്യൻഷിപ്പ് സ്വർണ്ണം നേടുന്നത് ഇത് രണ്ടാം തവണയാണ്. 2022-ൽ അമേരിക്കയുടെ മാറ്റ് സ്റ്റട്ട്സ്മാൻ ഈ നേട്ടം കൈവരിച്ചിരുന്നു. നേരത്തെ, ടോമൻ കുമാറിനൊപ്പം കോമ്പൗണ്ട് മിക്സഡ് ടീം ഇനത്തിൽ ശീതൾ വെങ്കല മെഡൽ നേടിയിരുന്നു.

ഇരുവരും ബ്രിട്ടനെ 152-149 എന്ന സ്കോറിന് പരാജയപ്പെടുത്തി. കോമ്പൗണ്ട് വനിതാ ഓപ്പൺ ടീം ഇനത്തിൽ ശീതളും സരിതയും വെള്ളി മെഡൽ കരസ്ഥമാക്കി. ഹതാരം രാകേഷ് കുമാർ പിന്മാറിയതിനെ തുടർന്ന് പുരുഷ കോമ്പൗണ്ട് വിഭാഗത്തിൽ ടോമൻ കുമാർ സ്വർണ്ണം നേടിയത് സ. സാങ്കേതിക തകരാറിനെ തുടർന്ന് നാല് ഷോട്ടുകൾക്ക് ശേഷം രാകേഷ് പിന്മാറേണ്ടി വന്നതോടെ ടോമൻ ലോക ചാംപ്യൻഷിപ്പിൽ അരങ്ങേറ്റത്തിൽ സ്വർണ്ണം നേടി.