- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനു ഭാകറുടെ അമ്മയും നീരജും തമ്മില്സംസാരിച്ചത് എന്ത്? ഇന്ത്യയുടെ അഭിമാന താരങ്ങള്‍ വിവാഹിതരാകുമോ? അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മനുവിന്റെ പിതാവ്
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായിരുന്നു പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ നീരജ് ചോപ്രയും വനിതാ ഷൂട്ടിംഗില്‍ രണ്ട് വെങ്കലം നേടിയ മനു ഭാകറും. ഒളിംപിക്‌സിനുശേഷം മനു ഭാകറുടെ അമ്മ സുമേധ ഭാകറും നീരജ് ചോപ്രയും തമ്മില്‍ സംസാരിക്കുന്നതും സംസാരത്തിനിടെ സുമേധ ഭാകര്‍ നീരജിന്റെ കൈയെടുത്ത് തലയില്‍ വെച്ച് സത്യം ചെയ്യിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മനുവും നീരജും തമ്മില്‍ സംസാരിക്കുന്നതിന്റെയും അമ്മ ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ പിന്നാലെ […]
പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായിരുന്നു പുരുഷ വിഭാഗം ജാവലിന്‍ ത്രോയില്‍ വെള്ളി നേടിയ നീരജ് ചോപ്രയും വനിതാ ഷൂട്ടിംഗില്‍ രണ്ട് വെങ്കലം നേടിയ മനു ഭാകറും. ഒളിംപിക്‌സിനുശേഷം മനു ഭാകറുടെ അമ്മ സുമേധ ഭാകറും നീരജ് ചോപ്രയും തമ്മില്‍ സംസാരിക്കുന്നതും സംസാരത്തിനിടെ സുമേധ ഭാകര്‍ നീരജിന്റെ കൈയെടുത്ത് തലയില്‍ വെച്ച് സത്യം ചെയ്യിക്കുന്നതുമായ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മനുവും നീരജും തമ്മില്‍ സംസാരിക്കുന്നതിന്റെയും അമ്മ ഇവരുടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ പിന്നാലെ പുറത്തുവന്നു.
ഇതിന് പിന്നാലെ ഇരുവരെയും വിവാഹം കഴിപ്പിക്കാനുള്ള തിരിക്കിലായിരുന്നു സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍. എന്താണ് മനുവിന്റെ അമ്മ സുമേധാ ഭാകര്‍ നീരജിനോട് പറഞ്ഞത് എന്നറിയാനുളള ആകാംക്ഷയിലായിരുന്നു കായികലോകം. ചര്‍ച്ചകള്‍ വ്യാപകമായതോടെ സംഭവത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് മനു ഭാകറിന്റെ പിതാവ് രാം കിഷന്‍. "മനു വളരെ ചെറുപ്പമാണ്. അവള്‍ക്കു വിവാഹപ്രായം പോലും ആയിട്ടില്ല. അതിനെക്കുറിച്ചൊന്നും ഞങ്ങള്‍ ഇതുവരെ ചിന്തിച്ചിട്ടില്ല." മനു ഭാകറിന്റെ പിതാവ് ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.
മനുവിന് വിവാഹ പ്രായമായിട്ടില്ലെന്നും ചെറിയ കുട്ടിയാണെന്നും മനുവിന്റെ കല്യാണത്തെക്കുറിച്ചൊന്നും ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും രാം കിഷന്‍ ഭാകര്‍ ദൈനിക് ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
അവള്‍ ചെറിയ കുട്ടിയാണ്. അവള്‍ക്ക് വിവാഹപ്രായമൊന്നും ആയിട്ടില്ല. അതിനെക്കുറിച്ച് ചിന്തുക്കുന്നതുപോലുമില്ലെന്ന് പറഞ്ഞ രാം കിഷന്‍ ഭാക്കര്‍ വൈറല്‍ വീഡിയോയെക്കുറിച്ച് പ്രതികരിച്ചില്ല.
മനു ഭാകറിന്റെ അമ്മ നീരജ് ചോപ്രയെ മകനെപ്പോലെയാണു കാണുന്നതെന്നും രാം കിഷന്‍ പറഞ്ഞു. ആ ബന്ധവും സ്‌നേഹവുമാണ് ഇരുവരും കാണിക്കുന്നതെന്നും മനു ഭാകറിന്റെ അച്ഛന്‍ വ്യക്തമാക്കി.
നീരജ് മെഡല്‍ നേടിയപ്പോള്‍ രാജ്യം മുഴുവന്‍ അറിഞ്ഞതുപോലെ, അദ്ദേഹത്തിന്റെ വിവാഹക്കാര്യവും രാജ്യം അറിയുമെന്നായിരുന്നു ചോപ്രയുടെ കുടുംബത്തിന്റെ പ്രതികരണം. 22 വയസ്സുകാരിയായ മനു ഭാകര്‍ ഹരിയാനയിലെ ജജ്ജര്‍ സ്വദേശിയാണ്. നീരജ് ചോപ്ര ഹരിയാനയിലെ പാനിപ്പത്തില്‍നിന്നുള്ള താരമാണ്.
നീരജിന്റെ അമ്മാവന്‍ ഭീം ചോപ്രയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. നീരജ് രാജ്യത്തിന് മെഡല്‍ സമ്മാനിച്ചപ്പോള്‍ ഇന്ത്യ മുഴുവന്‍ അറിഞ്ഞതുപോലെ നീരജ് വിവാഹം കഴിക്കുമ്പോഴും രാജ്യം മുഴുവനും അറിയുമെന്ന് ഭീം ചോപ്ര പറഞ്ഞു. മനുവും നീരജും ഹരിയാനയില്‍ നിന്നുള്ള താരങ്ങളാണ്.
ജാവലിന്‍ ഫൈനലില്‍ സുവര്‍ണ പ്രതീക്ഷയുമായിറങ്ങിയ നിലവിലെ ചാമ്പ്യന്‍ കൂടിയായിരുന്ന നീരജ് ചോപ്രയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാകിസ്ഥാന്റെ അര്‍ഷാദ് നദീമാണ് ഒളിംപിക് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. വെള്ളി നേടിയ നീരജ് എറിഞ്ഞത് 89.45 മീറ്ററായിരുന്നു. നേരത്തെ ഷൂട്ടിംഗില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലം നേടിയ മനു ഒരു ഒളിംപിക്‌സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.