അയോഗ്യത കല്‍പ്പിച്ചതിന് എതിരെ കായിക കോടതിയില്‍ അപ്പീല്‍ നല്കി വിനേഷ് ഫോഗട്ട്; ഇന്ത്യന്‍ ഗുസ്തി താരത്തിന് വെള്ളി മെഡല്‍ കിട്ടുമോ?
പാരീസ്: വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ അയോഗ്യത കല്‍പ്പിച്ചതിന് എതിരെ വിനേഷ് ഫോഗട്ട് കായിക കോടതിയില്‍ അപ്പീല്‍ നല്കി. വെള്ളി മെഡല്‍ തനിക്ക് സമ്മാനിക്കണമെന്നാണ് വിനേഷിന്റെ ആവശ്യം. കായിക രംഗത്തെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ 1984ല്‍ സ്ഥാപിച്ചതാണ് അന്താരാഷ്ട്ര കായിക കോടതി. അടിയന്തരമായി വാദം കേട്ട് വിധി പറയണമെന്നാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിധി വ്യാഴാഴ്ച വന്നേക്കും. സെമിയില്‍ വിനേഷ് തോല്പിച്ച ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാന് ലോപ്പസാണ് ഫൈനലില്‍ അമേരിക്കയുടെ സാറാ ആന്‍ ഹില്‍ഡെബ്രാന്‍ഡിന്റെ എതിരാളി. കായിക […]
- Share
- Tweet
- Telegram
- LinkedIniiiii
പാരീസ്: വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനലില്‍ അയോഗ്യത കല്‍പ്പിച്ചതിന് എതിരെ വിനേഷ് ഫോഗട്ട് കായിക കോടതിയില്‍ അപ്പീല്‍ നല്കി. വെള്ളി മെഡല്‍ തനിക്ക് സമ്മാനിക്കണമെന്നാണ് വിനേഷിന്റെ ആവശ്യം.
കായിക രംഗത്തെ തര്‍ക്കങ്ങള്‍ തീര്‍പ്പാക്കാന്‍ 1984ല്‍ സ്ഥാപിച്ചതാണ് അന്താരാഷ്ട്ര കായിക കോടതി. അടിയന്തരമായി വാദം കേട്ട് വിധി പറയണമെന്നാണ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിധി വ്യാഴാഴ്ച വന്നേക്കും.
സെമിയില്‍ വിനേഷ് തോല്പിച്ച ക്യൂബയുടെ യുസ്നെയ്ലിസ് ഗുസ്മാന് ലോപ്പസാണ് ഫൈനലില്‍ അമേരിക്കയുടെ സാറാ ആന്‍ ഹില്‍ഡെബ്രാന്‍ഡിന്റെ എതിരാളി. കായിക കോടതിയുടെ വിധി അനുസരിച്ചായിരിക്കും വിനേഷിന് വെള്ളി മെഡല്‍ കിട്ടുന്ന കാര്യത്തില്‍ പ്രതീക്ഷ അര്‍പ്പിക്കാനാവുക.
കഴിഞ്ഞ ദിവസം 100 ഗ്രാം ഭാരക്കൂടുതല്‍ കണ്ടതോടെയാണ് ഫൈനലിന് മുന്നോടിയായി വിനേഷിനെ അയോഗ്യയാക്കിയിരുന്നു. വിനേഷിനെ അവസാനസ്ഥാനക്കാരിയായി ഉള്‍പ്പെടുത്തുമെന്നാണ് ഒളിമ്പിക്സ് കമ്മിറ്റി അറിയിച്ചത്. ഇതിന് പിന്നാലെയാണ് വെള്ളിമെഡല്‍ നല്‍കണമെന്ന ആവശ്യവുമായി വിനേഷ് കായിക കോടതിയെ സമീപിച്ചത്.
പ്രീ-ക്വാര്‍ട്ടറില്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാര്‍ട്ടറില്‍ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്.
സെമിയില്‍ ക്യൂബന്‍ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.