- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗംഭീര്‍ ഓസ്ട്രേലിയയില്‍; ദക്ഷിണാഫ്രിയ്ക്കെതിരെയുള്ള കുട്ടിക്രിക്കറ്റില്‍ മുഖ്യ പരിശീലകന്‍ ലക്ഷ്മണ്‍
മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക വി.വി.എസ് ലക്ഷ്മണ്‍. നവംബര്‍ എട്ടിനു ആരംഭിക്കുന്ന ട്വന്റി 20 പരമ്പരയില്‍ നാല് മത്സരങ്ങളാണ് ഉള്ളത്. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലക കുപ്പായത്തില്‍ ലക്ഷ്മണും ഉണ്ടാകും. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകില്ല.
സൂര്യകുമാര്‍ യാദവ് നയിക്കുന്ന ഇന്ത്യന്‍ ടീമില്‍, മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളാണ്. നാലു മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര നവംബര്‍ എട്ടിനാണ് ആരംഭിക്കുക. ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറാണെങ്കിലും, ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിക്കായി ഏതാണ്ട് ഇതേ സമയത്ത് ഇന്ത്യയുടെ ടെസ്റ്റ് ടീം ഓസ്‌ട്രേലിയയിലേക്കു പോകുന്ന സാഹചര്യത്തിലാണ് പകരം ലക്ഷ്മണിനെ ദക്ഷിണാഫ്രിക്കയിലേക്കു നിയോഗിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി ഇന്ത്യന്‍ ടെസ്റ്റ് ടീം നവംബര്‍ 10നാണ് പുറപ്പെടുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരം നവംബര്‍ എട്ടിനും ശേഷിക്കുന്ന മത്സരങ്ങള്‍ നവംബര്‍ 10, 13, 15 തീയതികളിലുമാണ്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) നിന്നുള്ള പരിശീലകരും ലക്ഷ്മണിനൊപ്പം ദക്ഷിണാഫ്രിക്കയിലേക്കു പോകും. സായ്രാജ് ബഹുതുലെ, ഋഷികേഷ് കനിക്തര്‍, സുഭാദീപ് ഘോഷ് തുടങ്ങിയവരാണ് പരിശീലക സംഘത്തിലുണ്ടാകുക. ഒമാനില്‍ കഴിഞ്ഞ ദിവസം അവസാനിച്ച എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പില്‍ ഇവരും പരിശീലക സംഘത്തില്‍ അംഗങ്ങളായിരുന്നു.