- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പ്; വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ ലംബോറിയ്ക്ക് സ്വര്‍ണം; +80 കിലോഗ്രാം വിഭാഗത്തില്‍ നുപുറിന് വെള്ളി
ന്യൂഡല്‍ഹി: ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണനേട്ടം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ ലംബോറിയയാണ് ഇന്ത്യയ്ക്ക് അഭിമാനനിമിഷം സമ്മാനിച്ചത്. ഫൈനലില്‍ പോളണ്ടിന്റെ ഒളിംപിക് വെള്ളി മെഡല്‍ ജേതാവ് ജൂലിയ സെറെമെറ്റയെ 4-1ന് തോല്‍പ്പിച്ചാണ് ജെയ്സ്മിന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കത്തില്‍ പോയിന്റില്‍ പിന്നിലായിരുന്നെങ്കിലും രണ്ടാം റൗണ്ടില്‍ ജെയ്സ്മിന്റെ ശക്തമായ തിരിച്ചുവരവ് പോളിഷ് താരത്തെ തളര്‍ത്തി. കടുത്ത സമ്മര്‍ദ്ദത്തിനിടെ പോലും ആത്മവിശ്വാസം നിലനിര്‍ത്തിയ ജെയ്സ്മിന്‍ നിര്‍ണായക റൗണ്ടുകള്‍ സ്വന്തമാക്കി ഇന്ത്യയ്ക്ക് സ്വര്‍ണം ഉറപ്പിച്ചു.
ഹരിയാനക്കാരിയായ ജെയ്സ്മിന്‍ 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമെഡല്‍ നേടിയിരുന്നു. 2024 പാരിസ് ഒളിംപിക്സില്‍ പ്രതീക്ഷകള്‍ നിറവേറ്റാനായില്ലെങ്കിലും ലിവര്‍പൂളില്‍ ഡി. ചന്ദ്രലാലിന്റെ പരിശീലനത്തില്‍ താരം കരിയറിലെ ഏറ്റവും വലിയ നേട്ടം കൈവരിച്ചു.
വനിതാ +80 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ നുപുര്‍ വെള്ളി മെഡല്‍ നേടിയതും ഈ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പ്രകടനത്തെ ചരിത്രപരമാക്കി. ലോക ബോക്സിങ് വേദിയില്‍ ഇന്ത്യയ്ക്ക് ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ് ഇത്തവണത്തെ വിജയങ്ങള്‍.